കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 03, 2007

ഉത്തമര്‍, പ്രബുദ്ധര്‍..

ABC എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.

ആയതിനാല്‍ X-നു സുഖിച്ചില്ലെങ്കില്‍, അയാള്‍ക്ക് ABC-യെ എന്തും പറയാം, കാരണം ABC-യ്ക്ക് ലിമിറ്റഡ് ലീഗല്‍ റൈറ്റ്സേ ഉള്ളൂ എന്ന് കൈപ്പള്ളിയുടെ തീസിസ്.

ABC-തന്റെ പേരും വിലാസവും വെളിപ്പെടുത്തുന്നു എന്ന വ്യാജേന, കുറെ fictitious കാര്യങ്ങള്‍ നിജമെന്നു തോന്നത്തക്കവിധം വെളിപ്പെടുത്തുന്നു എന്നു കരുതുക. തന്റെ ശരിക്കുള്ള നാമത്തിനു പകരം FOO (ഉദാ: സൌദാമിനി, അയിഷ, മറിയാമ്മ etc.) എന്ന പേരും സ്ഥലവും മറ്റും പറഞ്ഞാല്‍,

  • Y-യെ വെറുതെ വിടുമോ?
  • Y-യെ വെറുതെ വിട്ടാലും, ABC-യെ വെറുതെ വിടാന്‍ നമുക്കാവുമോ?
  • FOO-നെ വിടാനാവുമോ?
  • ആരെ ഇകഴ്ത്തിാ‍യാലും, X-നെ നിശ്ചയമായും വെറുതെ വിട്ടിരിക്കണം. ആവശ്യമെങ്കില്‍ ABC-യെ കൂടുതല്‍ ഇകഴ്ത്താനായി Xa എന്ന പ്രൊഫൈലുണ്ടാക്കിയും തെറി വിളിക്കണം, where a=0,1,2...

പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍, പല തരക്കാര്‍, പല സാഹചര്യങ്ങളുള്ളവര്‍ -- ഇവരെല്ലാം സംവദിക്കുന്ന ഇന്റര്‍നെറ്റില്‍, മലയാളമെഴുതുന്നയാള്‍ എന്നത് മാത്രം കാരണമാക്കി ആയോളോടു താ‍ദാത്മ്യം പ്രാപിച്ചേ അടങ്ങൂ, ആയാളുടെ സ്വതം അറിഞ്ഞേ അടങ്ങൂ എന്ന വാശികള്‍ തികച്ചും വ്യര്‍ത്ഥമാുണു്. സ്വതമെന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുന്നത് deception ആവാം എന്നതു തന്നെ കാരണം. [FOO എന്നതു കാണുക.]

ആയതിനാല്‍, ആളിന്റെ പ്രൊഫൈല്‍ നാമത്തിനോ, അതു നിജമെന്ന് ധ്വനി ഉണ്ടെന്നോ ഇല്ലെന്നതോ അല്ല സഹവര്‍ത്തിത്വത്തിനു വേണ്ടതു് - ആളുടെ എഴുത്തിലൂടെയും അതു വഴി മാത്രം വെളിവാകുന്ന ബൌദ്ധിക വ്യക്തിത്വത്തിനുമാണു് ഊന്നല്‍ കൊടുക്കേണ്ടതു്.

അതിനു സാധിക്കാത്തത്, തെറി വിളിക്കാന്‍ മാത്രം വരുന്നവര്‍ക്കാണു്.

എന്തായാലും ആരെയേലും തെറി വിളിക്കണം. ദാ, അവരെല്ലാം കൂടി ABC-യെ തെറി വിളിക്കുമ്പോള്‍, ഒരാള്‍ കൂടി ആക്കൂട്ടത്തില്‍ ചേര്‍ന്നതു കൊണ്ട് എന്തു കുഴപ്പം? മുന്തിയ തെറി വിളിക്കുന്നതു വഴി, സ്വന്തം പ്രൊഫൈല്‍ നാമത്തിനു പ്രശസ്തിയൊത്തെങ്കില്‍ അതും തണലായി. ഉപരി, സ്വന്തം പ്രൊഫൈല്‍ നാമവും തനത് സ്വതവും തമ്മില്‍ ബന്ധമില്ലായെങ്കില്‍, X എന്ന ബ്ലോഗര്‍, ABC-യെ വിളിച്ച തെറി വിര്‍‌റ്റ്വല്‍ തെറികള്‍ മാത്രമാവുന്നു.

ഇതിനിടയില്‍ വന്നു പെട്ട വായനക്കാരന്‍ ബ്രൌസറ് പൂട്ടി സ്ഥലം കാലിയാക്കുന്നു, കമ്പ്യൂട്ടര്‍ തൊട്ടു പോകരുതെന്ന് വീട്ടുകാരോട് അലറുന്നു..!

ഇഞ്ചിക്ക് പറ്റിയതു്:

  • ഇഞ്ചി എന്ന പേരുള്ള മലയാളിയില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
  • പ്രൊഫൈല്‍ നാമം തിരഞ്ഞെടുക്കുമ്പോള്‍, പ്രചാരത്തിലുള്ള മലയാളം പേരുകള്‍ തിരഞ്ഞെടുക്കാഞ്ഞതു വലിയ തെറ്റ്. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ. ഇതു ചെയ്തിരിന്നുവെങ്കില്‍ Y-ആരെന്ന ചോദ്യമേ ഉണ്ടാവില്ലായിരുന്നു.
  • FOO - എന്റെ പേരിന്നതാണെന്നൊരു കള്ളപ്പേരിട്ട് ഒരു പോസ്റ്റിടാത്തതു. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ.
  • ഇഞ്ചിയെന്ന ഇല്ലാപ്പേരും, അതിനൊപ്പം പെണ്ണെന്ന വാലും..!

ഇതു സഹിക്കുമോ ഞങ്ങളീ ഉത്തമര്‍, പ്രബുദ്ധന്മാര്‍?


വാല്‍‌ക്കഷണം: സഹപ്രവര്‍ത്തകന്‍ വിവാഹം കഴിച്ചു അവധി കഴിഞ്ഞു വന്നിരിക്കുന്നു. അയാള്‍ടെ പുതിയ ഭാര്യയെ ഇതു വരെ കണ്ടിട്ടില്ല, കാണുമോന്നും അറിയില്ല. അഥവാ ഇനി കണ്ടാല്‍ ചേച്ചീന്നു വിളിക്കണോ, ചേട്ടാന്നു വിളിക്കണോ എന്നു സംശയം..! തന്റെ ഭാര്യ പെണ്ണാണെന്ന് അവന്‍ പറഞ്ഞത് കേട്ടുള്ള അറിവല്ലേ ഉള്ളൂ? അവള്‍ പെണ്ണൊരുത്തിയാണെന്നു് ശരിക്കും ബോദ്ധ്യം വരണമെങ്കില്‍, ഇത്തിരി പാടാണേ, മലയാളി ആയിപ്പോയില്ല്യോ?സൌദാമിനി, അയിഷ, മറിയാമ്മ എന്ന [ഭാവി] ബ്ലോഗിണികളോട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ.

6 അഭിപ്രായങ്ങൾ:

പെരിങ്ങോടന്‍ പറഞ്ഞു...

ഹാഹാ, പോസ്റ്റിന്റെ ടാഗ്സ് കണ്ടിട്ടാണേ ചിരി. ഡിഷ്യൂം ഡിഷ്യൂം. ചിലപ്പൊ തോന്നിപ്പോകും this whole bunch of mallu bloggers are SICK എന്ന്, ജനറലൈസ് ചെയ്തതാണെങ്കിലും ഇതെങ്ങാനും ഉറക്കെപ്പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരുത്തന്‍, ഇതിനിയെന്നെ പറഞ്ഞതാണോ എന്ന ശങ്കയില്‍ ഓടിവന്ന് ചോദിക്കും, താന്‍ ഞങ്ങളെ നന്നാക്കാനാണോ കഥയെഴുതി ബ്ലോഗിലിടുന്നേയെന്ന് ;) അപ്പൊ എനിക്ക് തോന്നും, this whole bunch of mallu bloggers are 'recursively' SICK എന്ന് (remember the well known phrase 'never talk to an idiot...)

കമന്റ് ആ ടാഗിനെ കുറിച്ചുള്ളത് മാത്രമായിരുന്നു :)

ഇഞ്ചിപ്പെണ്ണിന്റെ ഒരു ജനറലൈസ് ചെയ്തുള്ള കമന്റ് എവിടം വരെ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചെന്ന് നോക്കണേ and according to some brilliant conspiracy theories evolved in blogosphere in the past, മറുമൊഴി must have made a huge sum by this time, cashing on popularity of ever-growing അടിതടകള്‍ ;) kudos to മറുമൊഴി ടീം ;)

[മേലെഴുതിയിരിക്കുന്നതില്‍ ഒട്ടും സര്‍ക്കാസമില്ലെന്ന് സര്‍ട്ടിഫൈ ചെയ്തുകൊള്ളൂന്നു]

സാങ്കല്പിക പറഞ്ഞു...

ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല.

സാങ്കല്പിക കഥാപാത്രങ്ങളായ ഹൈന്ദവ ദൈവങ്ങളെ വരച്ചതിനു ഹുസൈനും, മറ്റൊരു ഫാബ്രികേറ്റഡ് പാത്രമായ അല്ലാഹുവുനെ വരച്ച ഡച്ചൂകാര്‍ക്കും പൊതിരെ കിട്ടിയതോ?

Siju | സിജു പറഞ്ഞു...

:-)
nice observation..

സാങ്കല്പികേ..
ഡച്ചുകാരന്‍ വരച്ചത് അല്ലാഹുവിനെയല്ലല്ലോ.. മുഹമ്മദിനെയല്ലേ..

Satheesh :: സതീഷ് പറഞ്ഞു...

പോസ്റ്റിനെക്കാളും കമന്റിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്ന ഏക ബ്ലോഗിങ്ങ് കമ്യൂണിറ്റിയാണെന്ന് തോന്നുന്നു നമ്മുടേത്! :)

ഓഫ് : സാങ്കല്പികേ, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചത് ഡെന്മാര്‍ക്കിലാണല്ലോ! അങ്ങിനെ രണ്ടാമതും തിരുത്ത് :)

മുക്കുവന്‍ പറഞ്ഞു...

അപ്പോള്‍ ഡച്ചിലാരെയാ/ എന്തിനാ വെടിവച്ച് കൊന്നത്?

ചില നേരത്ത്.. പറഞ്ഞു...

രണ്ട് കാര്യം ഇത് വായിച്ചപ്പോള്‍ എഴുതാന്‍ തോന്നി അതാണെങ്കില്‍ പോസ്റ്റുമായി ബന്ധമില്ലാത്ത ചിലതും.

ഒന്നാമതായി നിജം എന്ന വാക്കിന്റെ പ്രയോഗം- നിജസ്ഥിതി എന്ന വാക്കല്ലാതെ ‘നിജ’മെന്ന ഒരൊറ്റവാക്കില്‍ മലയാളത്തില്‍ പ്രയോഗിച്ച് കാണുമ്പോള്‍ മുമ്പെവിടെയെങ്കിലും ഉപയോഗിച്ച് കാണാത്തത് പോലെ തോന്നുന്നു. നിജമാ? എന്ന് ഖസാക്കിലെ ഇതിഹാസങ്ങള്‍ (എ ബി സി കള്‍) തമിഴില്‍ ചോദിക്കുന്നുണ്ട്. അതൊരു തമിഴ് വാക്ക് പോലെ തന്നെ തോന്നുന്നു.

രണ്ടാമതായി,FOO ഉദാഹരണങ്ങളായി ചേര്‍ത്ത പേരുകളെ പറ്റിയുള്ളതാണ്. ഈ മൂന്ന് പേരും മൂന്ന് മതത്തെ പ്രതിനിധീകരിക്കുന്നവയാണെന്ന തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന പ്രതിരോധം ശരിക്കും നല്ലൊരു ആക്ഷേപ ഹാസ്യമായി തോന്നുന്നുണ്ട്. ഒരു പ്രദേശത്തിനെയാകെ കരിവാരി തേച്ച് കാണിക്കുന്നു എന്ന വിവാദത്തെ പോലെ തന്നെ ഈ ഉദാഹരണ പേരുകളുടെ തെരഞ്ഞെടുപ്പിനെ ലാക്കാക്കി ഏവൂരാന്റെ നേരെ ദുര്‍ബലമായ മതേതര സങ്കല്‍പ്പത്തെ ഉദാഹരിക്കുന്നുവെന്നോ മറ്റോ ഉള്ള ഒരമ്പ് തൊടുക്കാന്‍ പ്രയാസമില്ല എന്നും തോന്നുന്നുണ്ട്.

(കാര്യഗൌരവത്തിലുള്ള നിരീക്ഷണമായിട്ട് കാണേണ്ട, പക്ഷേ നിരീക്ഷണങ്ങളെ അവയ്ക്ക് പറ്റിയ ഇടങ്ങളിലേ പ്രതിഫലിപ്പിക്കാവൂ എന്ന പാഠം ബ്ലോഗിങ്ങിലൂടെ പഠിച്ചിട്ടുണ്ട്.)

അനുയായികള്‍

Index