കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജൂൺ 17, 2015

"ഹെൽതി..."


മലയാളം ടീവി പരസ്യങ്ങൾക്ക് ശബ്ദം നല്കുന്നത് മലയാളം തെല്ലും വഴങ്ങാത്ത ഗോസായിമാരാണു് എന്നുള്ളത് പണ്ടേയുള്ള പരാതിയാണു്. മാഗി പരസ്യത്തിലായിരുന്നു ഇതിനു മുമ്പ് മാധുരി ദീക്ഷിത്ത്  "ഹെൽതി" മൊഴിഞ്ഞത്. മാഗിയ്ക്ക് പിടിവീണതിനു ശേഷം മറ്റൊരു "ഹെൽതി" അല്പം മുമ്പ് കണ്ടു.

പതിയെ പതിയെ ഗോസായിയുടെ തെറ്റായ ഉച്ചാരണം നമ്മൾ സ്വായത്തമാക്കിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. ഇസ്‌‌സ്ക്കൂൾ, ഇസ്-സ്ക്കൂട്ടർ, ഇസ്-സ്ക്രൂഡ്രൈവർ എന്നിങ്ങനെ നമ്മളെന്തെല്ലാം കേൾക്കാനിരിക്കുന്നു ഇനിയും...?


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index