കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജൂൺ 17, 2009

ബേര്‍ണി മാഡോഫിന്റെ പിരമിഡ് സ്കീം

ആടും മാഞ്ചിയവും പിരമിഡ് സ്കീമെന്നും ഒക്കെയുള്ള ചിരപരിചിത ഭീകരപദങ്ങള്‍ കേള്‍ക്കുമ്പോള്‍ സാമാന്യ ബോധമുള്ള മലയാളിയുടെയുള്ളില്‍ വെള്ളിടി പായും - സാമാന്യ ജ്ഞാനം പ്രകാരം അവ തട്ടിപ്പുകളുടെ ട്രെഡിഷണല്‍ പതിപ്പുകളാവുന്നു. പേരുകള്‍ ജനമനസ്സില്‍ പതിഞ്ഞു കഴിയുമ്പോളാണു് തട്ടിപ്പുകാര്‍ ടോട്ടല്‍ ഫോര്‍ യൂ എന്നൊക്കെ പുതു പുതു പേരുകളില്‍ അവതരിക്കുന്നത് . ( വിവിധ ഭരണകൂടങ്ങള്‍ നിരോധിക്കുന്ന ഇസ്ളാമിക ഭീകര സംഘടനകള്‍ അടുത്ത ദിവസം പേരുമാറ്റി പുതിയ പേരില് രംഗത്തിറങ്ങുന്നതു പോലെ, തട്ടിപ്പുകാരുടെ ഇന്നോവേറ്റീവ്‌‌നെസ്സിനു ഒരു കുറവുമില്ല.)

ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്, ബേര്‍ണി മാഡോഫ് എന്ന മുന്‍. നാസ്‌‌ഡാക് ചെയര്‍മാന്‍ നടത്തിയ പോണ്‍സി സ്കീമാണു്. 65 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണു് ആശാന്‍ നടത്തിയത്. ബേണി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ തന്റെ സ്കീമില്‍ ചേര്‍ത്ത ഒരു പാടു് പേരെ ഇതിനോടകം കുത്തുപാളയെടുപ്പിച്ചു കഴിഞ്ഞു. സിനിമാ നടന്‍ കെവിന്‍ ബേക്കണ്‍ ഉദാഹരണം.

സെക്യൂരിറ്റീസ് എക്സ്‌‌ചേഞ്ച് കമ്മീഷന്‍ എന്ന വാച്ച്‌‌ഡോഗിന്റെ കണ്‍മുന്നിലൂടെ ഇത്രയും ബൃഹത്തായ വഞ്ചനാ പദ്ധതിയില്‍ നാനാതുറയിലുള്ളവര്‍ ചെന്നു വീണിട്ടും, തട്ടിപ്പിന്റെ കലാശക്കൊട്ടുയര്‍ന്നത് 2008-ല്‍ മാത്രമാണു്. 1999 മുതലേ ആള്‍ക്കാര്‍ അങ്ങേരുടെ പരിപാടികള്‍ തട്ടിപ്പാണു് എന്നു് എസ്.ഈ.സി. (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷന്) -യില്‍ പരാതിപ്പെട്ടിട്ടും യാതൊരു വിളംബവുമില്ലാതെ അങ്ങോര്‍ കളിപ്പീരു തുടര്‍ന്നു പോന്നു.

ഹാരി മാര്‍കോപോളോസ് എന്ന whistle blower-ഉമായുള്ള അഭിമുഖം ഈ വാരത്തെ 60 മിനിറ്റ്സില്‍ വന്ന വീഡിയോ ഉള്ളപ്പോള്‍ എന്തിനു വെറുതെ എഴുതി മെനക്കെടണം.

ദാ, വീഡിയോ:



അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index