കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, നവംബർ 04, 2008

ഐഫോണ്‍ മലയാളം

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വേണ്ടിയുള്ള ആക്രാന്തം ഒരു ബലഹീനതയാണു്, സമ്മതിച്ചു. വാങ്ങിക്കുന്ന നിമിഷം, വാങ്ങിയ സാധനം ഒബ്സലീറ്റാവും എന്നതു വര്‍ഷങ്ങളായി ശരിക്കറിയാവുന്നതു കൊണ്ട്, ഈയിടെ ഗാഡ്ജറ്റുകള്‍ വാങ്ങാതെയുള്ള കൊതി മാത്രം..! മൂഢസ്വര്‍ഗ്ഗമെന്നും പറയാം.

വാങ്ങിച്ചവ ചത്തു മലക്കാതെ പുതിയവ വാങ്ങില്ലയെന്നു മനസ്സിനെ അടക്കി നിര്‍ത്തുന്നതു് കാരണമില്ലാഞ്ഞിട്ടല്ല. ഉദാഹരണത്തിനു, രണ്ടു കൊല്ലം മുമ്പ് കൊള്ളവില നല്കി വാങ്ങിയ എറിക്സണ്‍ W810i നരകിച്ചു വയസ്സായി ചാകാതെ, ഇനി സെല്‍ഫോണ്‍ വാങ്ങുന്നില്ലെന്ന ശപഥത്തിനു ഏകദേശം ഒന്നര വര്‍ഷം പഴക്കമുണ്ട്. വാങ്ങി ആറു മാസത്തിനകം അതിലും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള സെല്‍ഫോണുകള്‍ വിപണിയില്‍ എത്തി എന്നതാണു് ഈ കണ്സ്യൂമറിസ്റ്റിക് ശപഥത്തിനു കാരണം.

സമാനമനസ്കരായ ആക്രാന്തിസ്റ്റുകളുണ്ടെങ്കില്‍, സ്റ്റോറി ഓഫ് സ്റ്റഫ് എന്ന സൈറ്റും, അതിലെ
വീഡിയോവും ശ്രദ്ധിച്ചു കാണുക, ആശ്വാസം ലഭിക്കും.

അപ്പോള്‍ പറഞ്ഞു വരുന്നത്, കണ്ട്രോളു തരണേ ആഞ്ജനേയാ.. എന്നു പ്രാര്ത്ഥിച്ച ഇന്നസെന്റിനെ പോലെ, കൊതിക്കാം, പക്ഷെ സ്വന്തമാക്കരുത് എന്നതാണു് ഇപ്പോഴത്തെ പോളിസി.

"thou can covet, but not own." എന്നു വാച്യാര്‍ത്ഥം. :)

ഇങ്ങനെ, ഏറെ നാളായി കണ്ണുടക്കി നില്‍ക്കുന്ന ഒരു ഗാഡ്ജറ്റാണു് ആപ്പിളുകാരുടെ ഐഫോണ്‍. ഇന്നോവേറ്റീവ്. അവരൊരു ടച്ച് സ്ക്രീന്‍ ഫോണിറക്കാന് കാത്തിരുന്നു, കണ്ട അണ്ടനും അടകോടനുമെല്ലാം ടച്ച് സ്ക്രീന്‍ ഫോണ്‍ പുറത്തിറക്കാന്‍ ..!

എത്ര ഇന്നോവേറ്റീവാണെങ്കിലും വാങ്ങാനൊക്കില്ലല്ലോ? മോളില് പറഞ്ഞ ശപഥം മറക്കാനൊക്കുമോ?


പണ്ടെയുള്ള ഒരു പരാതിയാണു് ആപ്പിളുകാരുടെ മലയാളം റെന്‍ഡറിങ്ങ്.

നെറ്റ് ബ്രൗസ് ചെയ്യാന് പാകത്തില്‍ ഒരു പരിചയക്കാരെന്റ ഐഫോണ്‍‌‌ ഒത്തു കിട്ടിയതു് കഴിഞ്ഞ ദിവസമാണു്. അതിലെ മലയാളം റെന്ഡറിങ്ങാണു് ചിത്രത്തില്‍.
ഐഫോണില്‍ യൂണീകോഡ് മലയാളം

ഐഫോണില്‍ തനിമലയാളം


tags: malayalam on iphone, unicode malayalam on iphone, indic unicode on iphone

15 അഭിപ്രായങ്ങൾ:

ചന്ത്രക്കാറന്‍ പറഞ്ഞു...

ഇവനൊരെണ്ണം വാങ്ങിയാല്‍ക്കൊള്ളാമെന്നുണ്ടായിരുന്നു, ഇവിടെ എയര്‍ടെല്ലുകാര്‍ ലോക്‍ ചെയ്തിറക്കുന്ന സാധനത്തിന്റെ വില മുപ്പത്തിരണ്ടായിരം രൂപ എന്നു കേട്ടപ്പോള്‍ കണ്ണു തള്ളി, വായടച്ച് വീട്ടിലേക്കുപോന്നു!

അരവിന്ദ് :: aravind പറഞ്ഞു...

ചന്ത്രക്കാരന്‍
ഒട്ടും വിഷമിക്കേണ്ട. റ്റെക്നോളജി ഇന്ന് ഒരു കമ്പനിക്കും കോം‌പറ്റീറ്റീവ് അഡ്വാന്റേജ് അല്ല.
നോക്കിയയും സാംസംഗും(ഓം‌നിയ കണ്ടു. വലിയ സുഖമില്ല..ടച്ച് ഐ ഫോണിന്റെ അത്രേം ഒരു രസമില്ല), റിമ്മും, എച് റ്റി സി യും പിന്നെ എല്‍ ജി യും (ഐ ഫോണ്‍ ഡിസൈന്‍ എല്‍ ജിയുടെ ഡിസൈനും ഐഡിയയും ആണെന്ന് ഒരു കിംവദന്തി കേട്ടിരുന്നു) ഉടന്‍ ഐ ഫോണിനോട് കിട പിടിക്കുന്ന ടച്ച് ഫോണുകള്‍ ഇറക്കും. വിലക്കുറവിന്. ഇത്രയും വില കൊടുത്ത് ന്യൂ റ്റെക്നോളജി വാങ്ങിക്കുന്നവരോട് സഹതാപമേയുള്ളൂ (എന്റെ ഒരു സമാധാനത്തിന്..അവരടെ കാശ് അവരടെ ഫോണ്..ഞാനാരാ?)
പിന്നെ ആപ്പിള്‍ ജങ്കി ആണെങ്കില്‍ മാത്രം വാങ്ങാന്‍ പറ്റാത്തതില്‍ വിഷമിക്കുക.
എത്രയോ നല്ല ഡിജിറ്റല്‍ മ്യൂസിക് പ്ലേയറുകള്‍ ഉണ്ട്..എന്നിട്ടും ഐ പോഡ് എന്നല്ലാതെ വല്ലതും കേള്‍ക്കാനുണ്ടോ! ഈ കണ്‍സ്യൂമേര്‍സിനു വട്ടാണ്!
:-)

Evooran, sadha mobieil, (Nokia) malayalam font set cheyyunnathengane ennonnu parayaamo?

അരവിന്ദ് :: aravind പറഞ്ഞു...

ഞാനെന്റെ കമന്റ് താല്‍ക്കാലികമായി തിരിച്ചെടുക്കുന്നു.
ഓഫീസിലെ ഒരു പയ്യന്‍ ദേ ഇന്ന്, ഐ ഫോണ്‍ പതിനാറ് ജി ബി കൊണ്ടു വന്നു, എനിക്ക് കുറേ സമയം ഉപയോഗിച്ചു നോക്കാന്‍ തന്നു.
കൂള്‍ ഗാഡ്ജെറ്റ് എന്നു വെച്ചാ ഇതാ.

ഇന്റര്‍നെറ്റ് ബ്രൊഉസിംഗ് അപാരം.
എസ് എം എസ്സ് ചാറ്റ് മെസ്സേജ് സ്റ്റൈലില്‍!
റ്റച്ച് ഇന്റര്‍ഫേസ് തികച്ചും ക്രിയേറ്റീവായി..ഫൊട്ടോ ഒക്കെ വലുതാക്കാന്‍ വെറുതെ പിടിച്ച് അങ്ങ് വിടര്‍ത്തിയാല്‍ മതി!
വീഡിയോ പ്ലേ അപാര ക്ലാരിറ്റി
മ്യൂസിക് ഇന്റര്‍ഫേസ് പറയേണ്ട. സി ഡി സെലഷന്‍ റ്റച് മെനു ഒക്കെ അപാരം.
ക്യുവര്‍ട്ടി റ്റച്ച് കീ ബോര്‍ഡ് അത്ര മോശമല്ല.

ആകെ കൂടി ഒരു പോരായ്മ, ക്യാമറ റ്റു മെഗാ പിക്സല്‍ മാത്രം.

സാംസംഗ് ഓടിത്തള്ളും! (കഴിഞ്ഞ ആഴ്ച അതു ഓസിനു റ്റെസ്റ്റ് ചെയ്തു നോക്കാന്‍ ഒരവസരം കിട്ടി)

അല്ല, വെറുതേ എന്തെങ്കിലും ചെയ്താല്‍ പോരാ നന്നായി ചെയ്യണം എന്ന് ആപ്പിള്‍ ഒരിക്കല്‍കൂടി...
ഇനി നോക്കിയേ രക്ഷതു!

ചന്ത്രക്കാറന്‍ പറഞ്ഞു...

അരവിന്ദ്, നോകിയയുടെ E-61 ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്, ഏവൂരാനെപ്പോലെത്തന്നെ ഇറങ്ങിയകാലത്ത് പോക്കറ്റ് പൊളിച്ച് വാങ്ങിയതാണ്, ആവശ്യങ്ങളൊക്കെ അതില് നടക്കുന്നുമുണ്ട് - അതിന്റെ മുടിഞ്ഞ ജോയ്സ്റ്റിക്‍ എന്റെ വിരലിന്റെ പണികഴിക്കുന്നതൊഴിച്ചാല്‍. GPRSല്‍ പണിഞ്ഞ് കണ്ണിന്റെയും തലയുടെയും പരിപ്പിളകിയിരിക്കുമ്പോഴാണ് ഇന്ത്യയില്‍ 3G വരുന്നുവെന്ന സന്തോഷവാര്ത്ത കേട്ടത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ വന്നു, പക്ഷേ അതിലുമുണ്ടായിരുന്നു ഒരു കുടുക്ക്...

ഇന്ത്യയില്‍ 3G സര്‍വീസ് പ്രൊവൈഡേഴ്സായ എയര്‍ടെല്ലും ഹച്ചും ആപ്പിള്‍ ഐ ഫോണില്‍ മാത്രമേ 3G സര്‍വീസ് തരുന്നുള്ളൂ, അതും അവരുടെ പക്കല്‍നിന്നുതന്നെ വാങ്ങുകയും വേണമെന്നാണ് പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു 3G ഫോണ്‍ കയ്യില്‍ വച്ച് 3G സര്‍വീസിനുവേണ്ടി വേറൊരു ഫോണ്‍ വന്‍വിലകൊടുത്തുവാങ്ങണമത്രേ! ആപ്പിള്‍ ഫോണിന്റെ യു.എസ്.പി.യായി ഇവന്‍മ്മാര്‍ കൊട്ടിഘോഷിക്കുന്നത് 3G സ്പീഡ് നെറ്റ്വര്ക്കാണുതാനും! ഒരു സ്റ്റാന്‍ഡേര്‍ഡിന്റെ ഫീചര്‍ ഒരു പ്രോഡക്റ്റിന്റെ ഫീച്ചറാക്കിക്കാണിച്ച്, ആ സ്റ്റാന്ഡേര്‍ഡിലുള്ള സര്‍വീസുകള്‍ മറ്റു പ്രോഡ്ക്റ്റുകള്‍ക്ക് നിഷേധിച്ച്, വില്‍ക്കാന്‍ ഇന്ത്യയിലേ പറ്റൂ എന്നു തോന്നുന്നു.

എന്തിനുപറയുന്നു, നമുക്കിപ്പോഴും GPRS തന്നെ ഗതി, ആയുസ്സിന്റെ പകുതി പേയ്ജ് ലോഡാവുന്നതും ഡൌണു്ലോഡ് പ്രോഗ്രസ് ശതമാനക്കണക്ക് നോക്കിയിരുന്നും പോകുമെന്നുതോന്നുന്നു.

ഏവൂരാന്‍, symbian s60 യില്‍ മലയാളം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പൊടിക്കൈ വല്ലതും അറിയുമെങ്കില്‍ പറഞ്ഞാല്‍ ചക്രം വീണ്ടും കണ്ടുപിടിക്കാന്‍ ശ്രമിക്കാതെ കഴിക്കാമായിരുന്നു.

അരവിന്ദ് :: aravind പറഞ്ഞു...

അത്ഭുതകരമായിരിക്കുന്നു!
3G ഒരു നെറ്റ്വര്‍ക്ക് ഫീച്ചറല്ലേ? അതിനെ ഒരു ഫോണില്‍ മാത്രമാക്കി വില്‌ക്കുന്നോ?
ഇന്ത്യന്‍ ഗവര്‍മെന്റിനെ പറഞ്ഞാല്‍ മതി..റെഗുലേഷന്‍ ഒക്കെ പേരിനു മാത്രമോ! ഇത് ശരിക്കും കൊള്ളയടിയാണ്.
പിന്നോട്ട് നടക്കുന്ന ദക്ഷിണ ആഫ്രിക്കയില്‍ പോലും ത്രീ ജി സര്‍‌വ്വസാധാരണമായിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു! തീ ജി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ നെറ്റ്വര്‍ക്കിലേയും എല്ലാ ഫോണിലും. ഐ ഫോണ്‍ ഇവിടെപോലും വില്‍‌കുന്നത് വെറും കൂള്‍ ഫാക്റ്ററിന്റെ പുറത്താണ്. ഇന്ത്യയില്‍ ത്രീ ജി വെണങ്കില്‍ ഐ ഫോണ്‍ വേണം! ശോ!
ഐ ടിയുടെ മെക്കയായ ഇന്ത്യയില്‍ ഇത്തരം വഞ്ചനാപരമായ ബിസിനസ്സ് പ്രാക്റ്റീസുകല് , പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍ സ്പേസില്‍ എടുത്ത് ദൂരെ കളയണം. ഇതൊരു റ്റെലികോം കാര്‍ട്ടെല്‍ ആണെന്ന് തോന്നുന്നു.
(ചിലപ്പോള്‍ കപ്പാസിറ്റി പ്രശ്നമാകാം..ത്രീ ജി റോള്‍ ഔട്ട് വ്യാപകമാകുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് ലഭിക്കുമായിരിക്കും).
ഇന്ത്യയുടെ കാര്യം അത്ഭുതകരം തന്നെ. ചന്ദ്രയാന്‍ വിട്ട അതേ സെന്ററിന്റെ പുറത്ത് ഇപ്പോഴും കാളവണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.
ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹവേയിലെ മേജര്‍ സ്റ്റേഷനായ ഇന്ത്യയില്‍ ഇപ്പോഴും ജി പി ആര്‍ എസ്സ്!

evuraan പറഞ്ഞു...

ഹാ ഹാ. മറ്റു സെല്‍ഫോണ്‍ പ്‌‌രാന്തന്മാരെ കണ്ടല്ലോ..! അതു മതി..!

ചന്ത്രക്കാറാ, symbian s60 യില്‍ മലയാളം കാണിക്കുന്നത് എങ്ങിനെയാണെന്നു നോക്കിയിട്ടില്ല - ആ ഫോണ്‍ കൈവശം ഇല്ലാ എന്നതു തന്നെ കാരണം - പക്ഷെ താങ്കള്‍ക്ക് എന്നെങ്കിലും വശമാകുന്നുവെങ്കില്‍ ഒരു പോസ്റ്റിടണേ അതിനെ പറ്റി.

ഉള്ളതല്ലേ മീട്ടിപ്പഠിക്കാനാവൂ, ആകെയുള്ള ടിപ്പ് മലയാളം വയര്‍ലെസ്സ് ബിറ്റ് മാപ്പ് ഫയല്‍ -- WBMP ഫയലുകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്നാണു് - ദാ ഈ പോസ്റ്റിലുണ്ട് കൂടുതല്‍.

അരവിന്ദാ, ആ സാംസങ്ങിലും മറ്റും മലയാളം റെന്‍ഡറിങ്ങ് എങ്ങിനെയുണ്ട് എന്നു കൂടി പറയാമോ?

ചന്ത്രക്കാറന്‍ പറഞ്ഞു...

നോകിയയുടെ ഇ സീരീസ്, എന്‍ സീരീസ് മൊബൈലുകളുടെ പ്ളാറ്റ്ഫോമല്ലേ ഏവൂരാനേ സിംബയാന് എസ് 60. നോകിയയുടെ ഏതെങ്കിലും ഫോണില്‍ മലയാളം വരുത്തിയിട്ടുണ്ടെങ്കില്‍ (ബേയ്സിക്‍ ഫോണുകളൊഴിച്ച്) അത് എസ്. 60 ആയിരിക്കും സാധാരണഗതിയില്‍. അതുകൊണ്ടാണ് ഫോണിന്റെ പേരുപറയാതെ പ്ളാറ്റ്ഫോമിന്റെ പേരെഴുതിയത്.

ഇനി ഏവൂരാന്‍ എന്നെ ഊതിയതാണോ? :)

evuraan പറഞ്ഞു...

നോക്കാന്‍ , s60 ഓടുന്ന ഫോണില്ല കൈവശം എന്നാണു്‌ ഉദ്ദേശിച്ചത്. ഈമാതിരിയുള്ള സോണി എറിക്സണ്‍ ഫോണുകളിലെല്ലാം ഈനിയുടെ OSE എന്ന എം‌ബഡ്ഡഡ് ഓ.എസ്. ആണു ഓടുന്നത് - അതു കുത്തിപ്പൊളിച്ചു നോക്കാന്‍ തക്ക പ്രേരണ ഇതു വരെ ഉണ്ടായിട്ടില്ല.

ഫോണില്‍ നിന്നും നെറ്റ് അക്സസ്സ് വേണ്ടാ എന്നു ഓപ്റ്റ് ചെയ്തിരിക്കുകയാണു്‌ എന്നതു മറ്റൊരു കാരണം.

പച്ചാളം : pachalam പറഞ്ഞു...

ചന്ത്രക്കാരാ എസ്60 ല് ഇതുവരെ മലയാളം വന്നിട്ടില്ല. ഏവൂരാന്‍, W810i ഇവിടെ ഇപ്പൊ കിട്ടാനില്ല. നല്ല സെറ്റാര്‍ന്നു.

Visala Manaskan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Visala Manaskan പറഞ്ഞു...

പ്രിയ ഏവൂരാന്‍ ഏന്റ് മൊബൈല്‍/ഇലക്ട്രോണീക്സ് ഭ്രാന്തര്‍ ബ്രദേഴ്സ്.

എനിക്കും തരക്കേടില്ലാതെ ഈ സൂക്കേടുണ്ട്.

കഴിഞ്ഞ നവമ്പറില്‍ ഐ മേറ്റിന്റെ ജാസ്‌ജം വാങ്ങിയതോടെ എന്റെ അസുഖത്തിന് സ്വല്പം ശമനം വന്നതായിരുന്നു. വണ്ടിയോടിക്കുമ്പോള്‍ ഡയല്‍ ചെയ്യാന്‍ ഉള്ള ‘എളുപ്പം’ കൊണ്ട് ഞാന്‍ ആകെ 3 മാസമേ യൂസ് ചെയുതുള്ളൂ അത്. വാങ്ങിയ കടയില്‍ ചെന്ന്, ‘തിരിച്ചെടുക്കുമോ? എന്തെങ്കിലും തന്നാല്‍ മതി’ എന്ന് പറഞ്ഞപ്പോള്‍ അവര്‍, ‘ഈ ജ്ജാതി കച്ചറ ഫോണൊക്കെ ആരെങ്കിലും വാങ്ങുമോ മാഷേ?’ എന്നാണ് തിരിച്ച് ചോദിച്ചത്. ക്രൂരന്‍!

ഐ ഫോണ്‍, റ്റച്ച് ഐറ്റം ആയ ഒറ്റക്കാരണം കൊണ്ടാണ് കണ്ട്രോള്‍ ചെയ്യുന്നത്.

കഴിഞ്ഞ മാസം നോക്കിയാവിന്‍‍ E71 വാങ്ങി. നല്ല ഒതുക്കം. സ്ലിം. അത്യാവശ്യത്തിന് വെയിറ്റ്. സ്റ്റീല്‍ ബോഡി. ഐശ്വര്യാറായിയുടെ ഒരു ബോഡിഷേയ്പ്പാ! ;)

ഇടക്കിടെ ചുള്ളത്തി,‘കോമ‘ യില്‍ ആയി എന്നതൊഴിച്ചാല്‍ നല്ല പെര്‍ഫോമന്‍സാണ്.

അരവിന്ദ്: വെറുതെ എന്റെ ആശാങ്കുരത്തെ കുത്തിയുണര്‍ത്തരുത് ട്ടാ!

അരവിന്ദ് :: aravind പറഞ്ഞു...

ഹഹഹ വിയെം!
കൂട്ടത്തില്‍ ഭ്രാന്താശ്രീ പട്ടത്തിനര്‍‌ഹ്ഹന്‍ ചന്ത്രക്കാരനാണെന്ന് തോന്നുന്നു.
കൊള്ള വിലകൊടുത്ത് നോക്കിയ ഇ സീരീസ്..വിത്ത് ജി പി ആര്‍ എസ്സ് വാങ്ങിയതിന് ! :-)
എനിക്കങ്ങനൊന്നും ഇല്ല്യാട്ടോ..എല്ലാം വേണംന്ന്ണ്ട്. പക്ഷേ കാശ് മൊടക്ക്‌ണ്ടെങ്കില്‍ ഒന്നും ഇല്യാതെയും ജീവിക്കാം. അതാ ഒരു ലൈന്‍.
എനിക്ക് പണ്ടാരടക്കാന്‍ കിട്ടിയത് ഇ90 യാ..സംഗതി ഓഫീസില്‍ പൂവാണ്ടെ "വേണെങ്കില്‍ ചക്ക മാവിലും കായ്കും" സ്റ്റൈല്‍, ഫുള്‍ ജോലി മൊബൈലില്‍ ചെയ്യാമെങ്കിലും (നല്ല കീ ബോര്‍ഡാ), സാധനത്തിന് ഒടുക്കത്തെ വെയ്‌റ്റാ! ഒരൊക്കത്ത് അച്യുതനും മറ്റേ ഒക്കത്ത് മൊബൈലും ബാലന്‍സ് ചെയ്താ നടപ്പ് (എന്നാലും ചരിവ് മൊബൈലിന്റെ സൈഡില്‍ക്കാ).
ഒരു എന്‍73 ഉണ്ടായിരുന്നു (മ്യൂസിക് എഡിഷന്‍). മേശയില്‍ വെച്ചൊരു ഇരുപത് മിനിട്ട് മാറിയതേയുള്ളൂ. അച്യുതന്‍ ഫോണെടുത്ത്, നാട്ടില്‍ അപ്പൂപ്പന്മാര്‍ വേപ്പിന്റെ കമ്പ് ചവയ്കും പോലെ ഒരു സൈഡ് അങ്ങട് ചവയ്കാന്‍ തുടങ്ങി. തുപ്പല് കേറി ആകെ ഷോര്‍ട്ട് സര്‍ക്യൂട്ട്. ഡിസ്പ്ലേ അടിച്ചു പോയി! (ഫോണിന്റേം അത് കണ്ട എന്റേം).
നിന്റെ മോനാണെന്നുംനോക്കൂലാട്ടാ കാല് മടക്കി ഒരു തൊഴ്യാ വെച്ചോടുക്കും! എന്ന് ശ്രീമതിയോട് അലറിയതിന് കുടുംബ വഴക്ക് ബോണസും.
ഇപ്പോ പ്രൊഡക്ഷന്‍ നിര്‍ത്തിയ യേതോ ഒരു അല്‍‌കാട്ടെല്ലാ സ്റ്റാന്റ് ബൈ. ഡംബെല്‍ മോഡല്‍. നല്ല ഫോണാ..നല്ല മനസമാധാനം..മിക്സിയിലിട്ട് അടിച്ചാലും ഒരു കുഴപ്പോം ഇല്ല (ഫോണിന്).

സാംസംഗ് റ്റച്ചില്‍ മലയാളം റെന്‍ഡറിംഗ് ഡിസംബറില്‍ പറയാം ഏവൂരാനേ. അളിയന്‍ പൊന്നും വിലക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
പാവം..ഞാന്‍ മൂപ്പിച്ച് എരി കേറ്റി വിട്ടതാ. സംഗതി ഞാന്‍ കണ്ടിട്ടും കൂടിയുണ്ടാരുന്നില്ല. ഇലക്റ്റ്രോനിക്സില്‍ ഞാന്‍ റ്റോപ്പാ എന്നാ മൂപ്പരടെ വിചാരം! എവടെ!

വാല്‍മീകി പറഞ്ഞു...

എനിക്കും ഉണ്ട് ഈ അസുഖം. 2004 മുതല്‍ എച്ച്. പി. യുടെ ഐപാക്ക് ആ‍ണ് ഉപയോഗിച്ചുകൊണ്ടിരുന്നത്, ഐ‌ഫോണ്‍ വാങ്ങാന്‍ വേണ്ടി കാത്തിരുന്നു, പക്ഷേ ഡാറ്റാ പ്ലാന്‍ കൂടിയേ സാധനം കിട്ടു, പിന്നെ രണ്ടു വര്‍ഷത്തെ കോണ്ട്രാക്റ്റും ഉണ്ട് എന്നറിഞ്ഞപ്പോള്‍ ആ പൂതി ഉപേക്ഷിച്ചു, പകരം സാംസങിന്റെ ഒരു എഫ്700 വാങ്ങി. ഐഫോണ്‍ കില്ലര്‍ എന്ന് പേരിട്ടിറക്കിയ ആ സാധനം, എന്റമ്മോ, എന്റെ ഗാഡ്‌ജറ്റ് പ്രേമം തന്നെ കില്‍ ചെയ്തു കളഞ്ഞു. ഈബേ ഉണ്ടായതുകൊണ്ട് അധികം നഷ്ടം വരാതെ കഴിഞ്ഞു.
ഇപ്പോള്‍ ഒരു നോകിയ എന്‍95 വാങ്ങി. എന്റെ ആദ്യത്തെ നോക്കിയ ഫോണ്‍. ഞാന്‍ ശരിക്കും ഇപ്പോള്‍ ഫോണുമായി പ്രണയത്തിലായി എന്നു തന്നെ പറയാം. ആര്‍ക്കും കണ്ണുമടച്ച് ഞാന്‍ ഇതു റെക്കമന്റ് ചെയ്യും. ബാറ്ററി ലൈഫ്, ഞാന്‍ ഇപ്പോള്‍ ഫോണിന്റെ ചാര്‍ജ്ജിനെക്കുറിച്ച് ആലോചിക്കാറുപോലുമില്ല.

ഞാനും ചന്ത്രക്കാറനെപ്പോലെ Symbian ല്‍ മലയാളം എങ്ങനെ എന്നുള്ള ആലോചനയിലാണ്.

ശിവ പറഞ്ഞു...

എനിക്കും ഇതൊക്കെ വാങ്ങണമെന്ന് ആഗ്രഹമുണ്ട്.

evuraan പറഞ്ഞു...

ഐഫോണിലും മറ്റ് മിക്ക സ്മാര്‍ട്ട് ഫോണുകളിലും മലയാളം (പീഡിഎഫ് ആയിട്ട്) വായിക്കാനാവും - ദാ ഈ പോസ്റ്റ് കണ്ട് നോക്കൂ:

മലയാളം പീഡീഎഫ് ഉണ്ടാക്കല്‍സ്

അനുയായികള്‍

Index