കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 26, 2008

സല്യൂട്ട്

മനോരമ: "പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗമാണ് തീവ്രവാദികള്‍ എത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു."

രാത്രിയിലെത്തിയ കറുത്ത ശക്തികള്‍ മഹാനഗരത്തെ വിറപ്പിച്ചു. ടീവിയിലിപ്പോഴും വെടിയും പുകയും. വെറിയേറിയ തായോളികള്‍ അരങ്ങു തകര്‍ത്താടുമ്പോള്‍, കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ വീരമ്രൃത്യുവടഞ്ഞ പോലീസുകാര്‍ക്ക് ഒരു കേവല പൗരന്റെ സല്യൂട്ട്.


ഹേമന്ത് കര്‍ക്കറേ


















വിജയ് സലുസ്കര്‍

http://newsimg.bbc.co.uk/media/images/40248000/jpg/_40248649_salaskarbody.jpg


അശോക് കാമ്തെ


കൂടുതല്‍ ഇവിടെ

[pictures are shamelessly hotlinked from elswhere.]

13 അഭിപ്രായങ്ങൾ:

പ്രിയ പറഞ്ഞു...

ഞെട്ടിക്കുന്ന ആ ഭീകരക്രമണത്തിലെ വാര്‍ത്തകളില്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കി ആ വാര്ത്താ.

അവര്‍ക്കെന്റെ പ്രണാമം.

വീരരായ അവരുടെ ആത്മാവും നമ്മുടെ രാജ്യത്തിന്‌ കാവല്‍ നില്ക്കുന്നു.അവരുടെ നയിച്ചിരുന്ന ആ പാതയില്‍ വിജയം നേടാന്‍ നമുടെ സേനക്കാവട്ടെ.അവരുടെ ആത്മാവിന് ശാന്തി ഉണ്ടാവട്ടെ.

Cartoonist Gireesh vengara പറഞ്ഞു...

പൗരന്മാരെ ഒരു കേവല വസ്തു ആക്കല്ലെ സര്‍...

ഹരിത് പറഞ്ഞു...

:(
വല്ലാത്ത രോഷവും വിങ്ങലും.

അരവിന്ദ് :: aravind പറഞ്ഞു...

ഏവൂരാനേ സ്വാതന്ത്ര്യം കൂടിപ്പോയതിന്റെ കുഴപ്പമാണ്.
അമേരിക്കയിലൊക്കെ ഒരു പ്രാവശ്യം പൊട്ടിക്കും, പിന്നെ ഇത്തിരി കഷ്ടപ്പെടണം.
ഇന്ത്യയിലോ, ഇന്നു പൊട്ടിക്കും നാളെ മറക്കും മറ്റന്നാള് പിന്നേം പൊട്ടിക്കും. കുറേ തെണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തി വോട്ടിരക്കും.

ഏത് അണ്ടനും അടകോടനും എന്തും ചെയ്യാം.
People live a dogs life, die a dogs death. Who cares?

A country of heartless and brainless politicians, a public with gold fish memory, where leaders are cowards and selfishness is the only way to survive..expect worse.

ഗവര്‍മെന്റാണത്രേ. bunch of clowns.

ഈ പോലീസ് കാരു മരിച്ചത് ഇത് വെറും യൂഷ്വല്‍ അറ്റാക്കാണെന്ന് കരുതി ചെന്നിട്ടാവണം.
കടല്‍ കടന്ന് ബോംബെയിലെത്താന്‍ എന്തെളുപ്പം! ഒരു ഫിഷിംഗ് ബോട്ട് മുക്കിയതിന് വീരശൃംഘല കിട്ടിയിരിക്കുന്നു. വീട് നോക്കാനറിയാത്ത മന്തബുദ്ധികളാണ് ലോകം നന്നാക്കാന്‍ ചെല്ലുന്നത്!

ബ്രിട്ടീഷ് ഭരണം തിരിച്ചു വരാന്‍ വല്ല ചാന്‍സുമുണ്ടാക്വോ ആവോ!...

ചന്ത്രക്കാറന്‍ പറഞ്ഞു...

ഇന്ത്യന്‍ ജനാധിപത്യരാഷ്ട്രീയപ്രക്രിയയില്‍ ബഹുസ്വരതയുടെ അന്ത്യമായിരിക്കും ഈ സംഭവം, അങ്ങനെയാകാതിരിക്കട്ടെ എന്ന് ആശിക്കാനേ കഴിയൂ.

ബാബറിപ്പള്ളിയില്‍ തുടങ്ങിയ ധ്രുവീകരണം ഇതോടെ പൂര്‍ണ്ണമാകുന്നു. പള്ളിപൊളിച്ചതുനുമുമ്പും ശേഷവും എന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തെ വേര്‍ത്തിരിക്കാവുന്നതുപോലെ, 9/11 മുന്‍പും ശേഷവും എന്ന് പോസ്റ്റ് വേള്‍ഡ് വാര്‍ അമേരിക്കന്‍ ചരിത്രത്തെ വേര്‍ത്തിരിക്കാവുന്നതുപോലെ, 11/27നു മുന്‍പും ശേഷവും എന്ന് സമീപകാല‌ഇന്ത്യന്‍‍ അവസ്ഥയെയും ഇനി വേര്‍ത്തിരിക്കാം.

തീവ്രവാദികള്‍ കൊന്നുതള്ളിയ നിരപരാധികളായ മനുഷ്യര്‍ക്ക് ആദരാഞ്ജലികള്‍, കൃത്യനിര്‍വ്വഹണത്തിനിടയില്‍ കൊല്ലപ്പെട്ട സുരക്ഷാഭടന്‍‌മാര്‍ക്ക് ഒരു സാദാ പൌരന്റെ അന്ത്യാഭിവാദ്യങ്ങള്‍...

വക്കാരിമഷ്‌ടാ പറഞ്ഞു...

ബഹുസ്വരതയുടെ എന്തന്ത്യം?

ധ്രുവീകരണമുണ്ടെങ്കില്‍ അത് ഈ ആക്രമണത്തെയും താത്വികമായി അവലോകിക്കുന്നവരും ഇതിനെ അമേരിക്കയുടെ ഇറാഖ് നയങ്ങളും മാങ്ങാത്തൊലികളുമായി ബന്ധിപ്പിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ളതേ ഉള്ളൂ. അതുമാത്രമേ ഉണ്ടാകാവൂ.

അതേ, ഇവിടെയും നമുക്ക് ബാബറിപ്പള്ളിയില്‍ നിന്നും ഗുജറാത്തില്‍നിന്നും നന്ദിഗ്രാമില്‍ നിന്നും കണ്ണുരില്‍ നിന്നും അവലോകിച്ച് തുടങ്ങാം. അങ്ങിനെ അവലോകിച്ചവലോകിച്ച് സര്‍ക്കാരിന്റെ മാസീവ് ഇന്റലിജന്‍സ് പരാജയം അങ്ങ് മറക്കാം. ചെളി ആവോളം കോരിയെറിയാം.

ഇന്ത്യ ആക്രമിക്കപ്പെട്ടു. അത്രതന്നെ. രാവിലെ രണ്ടരയ്ക്ക് റീഡിഫ് തുറന്നപ്പോള്‍ കണ്ടത്, ഇതൊരു ടെററിസ്റ്റ് അറ്റായ്ക്ക് ആണെന്ന് ഐ.ബി കണ്‍ഫേം ചെയ്തു എന്ന വാര്‍ത്തയാണ്.

ഓരോ ദിവസവും എണ്ണിയെണ്ണിക്കഴിയുന്ന, മുന്നില്‍ നിന്ന് തന്നെ പടനയിച്ച, ആ വീരപോലീസുകാര്‍ക്കും ഒരമ്പത് കൊല്ലം വരെയുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ജീവിക്കുന്ന ഒന്നുമറിയാത്ത പാവപ്പെട്ട വഴിയാത്രക്കാര്‍ വരെയുള്ള എല്ലാവര്‍ക്കും...

കഴിഞ്ഞതെല്ലാം മറന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഒന്നിച്ച് നില്‍ക്കാനുള്ള ഒരു അവസരമാണ് ഇത്. ഇനിയെങ്കിലും അത് ചെയ്തേ മതിയാവൂ. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു. അത്രതന്നെ. ഈ അവസരത്തിലും ബാബറിപ്പള്ളിയും ഗുജറാത്തും ഡല്‍ഹിയും നന്ദിഗ്രാമുമൊക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുന്നവരോട് എന്ത് പറയാന്‍.

കിട്ടിയ വേഡ് വെരി: barbi

ശ്രീഹരി::Sreehari പറഞ്ഞു...

കുറ്റപ്പെടുത്തലുകളോ പഴിചാരലുകളോ അല്ല നമ്മള്‍ക്കാവശ്യം.
ചാവേര്‍ ആക്രമണത്തിനിറങ്ങിപ്പുറപ്പെട്ടവരെ തടയാന്‍ ആരായാലും ഇത്തിരി ബുദ്ധിമുട്ടും.
ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യാന്‍ ആ മനസുകളെ പ്രേരിപ്പിച്ചതെന്തായലും അതിനോടെനിക്കു അറപ്പാണ് വെറുപ്പാണ്.

തീവ്രവാദത്തിനു ന്യായീകരണങ്ങള്‍ ഇല്ല....

ശിവ പറഞ്ഞു...

എന്റെയും സല്യൂട്ട്....

Inji Pennu പറഞ്ഞു...

സല്യൂട്ട് !

തറവാടി പറഞ്ഞു...

സല്യൂട്ട്.

നരിക്കുന്നൻ പറഞ്ഞു...

എന്റെ നാടിന്ന് വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാരേ അഭിവാദ്യങ്ങൾ!!
നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

lakshmy പറഞ്ഞു...

സല്യൂട്ട്

Rajeeve Chelanat പറഞ്ഞു...

സ്വാതന്ത്ര്യം കൂടിപ്പോയതിന്റെ പ്രശ്നമാണത്രെ!! വാഹ് വാഹ്..അരവിന്ദ്..ഒന്നാലോചിച്ചാല്‍, ഈ സ്വാതന്ത്ര്യം എന്ന മാങ്ങാത്തൊലിതന്നെ നമുക്ക് ആവശ്യമില്ലല്ലോ, അല്ലേ?

“ഈ അവസരത്തിലും ബാബറിപ്പള്ളിയും ഗുജറാത്തും ഡല്‍ഹിയും നന്ദിഗ്രാമുമൊക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുന്നവരോട് എന്ത് പറയാന്‍“... അതെ. ശരിയാണ് വക്കാരീ...മറ്റൊന്നും ആലോചിക്കാതെ, ഒറ്റക്കെട്ടായി നിന്ന്, ചുറ്റും ശത്രുക്കളെ മാത്രം കാണാന്‍ ശീലിച്ച്, കിട്ടാവുന്ന ആയുധമെടുത്ത്, സംശയം തോന്നുന്നവരെയൊക്കെ കാച്ചുക. എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളെ വീരശിങ്കങ്ങളാക്കി കൊട്ടിഘോഷിച്ച്, വീരാളിപ്പട്ട് പുതപ്പിച്ചുകിടത്തുക. എന്നിട്ട്, ഈ എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളും അവരുടെ മേലാളന്മാരും ഉന്മൂലനം ചെയ്തവരെയൊക്കെ തീവ്രവാദികളും സാമൂഹ്യവിരുദ്ധരും, മാവോയിസ്റ്റുകളുമാക്കി ഉയര്‍ത്തിക്കാട്ടുക.

“ഈ ആക്രമണത്തെയും താത്വികമായി അവലോകിക്കുന്നവരും ഇതിനെ അമേരിക്കയുടെ ഇറാഖ് നയങ്ങളും മാങ്ങാത്തൊലികളുമായി ബന്ധിപ്പിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ളതേ ഉള്ളൂ“..ഒന്നിനെയും മറ്റൊന്നുമായി താരതമ്യം ചെയ്യുകയോ അവലോകിക്കുകയോ അരുത്. ഒരു ശത്രുവിനെയോ അനഭിമതനെയോ മുന്നില്‍ നിര്‍ത്തി എന്നും നിഴല്‍‌യുദ്ധം നടത്തി ഉശിരു കാണിക്കുക. നടക്കട്ടെ ധീരവീരദേശാഭിമാനികളുടെ മാമാങ്കങ്ങള്‍. നല്ലൊരു അവസരം കയ്യില്‍ വീണുകിട്ടിയതല്ലേ. ബഹുസ്വരതയുടെ അന്ത്യം അടുത്തു എന്ന ചന്ത്രക്കാറന്റെ ആശങ്കയെയും വിട്ടുകള. ആര്‍ക്കുവേണം ഈ ബഹുസ്വരത? നമ്മള്‍ ഹിന്ദുക്കള്‍. ഏകസ്വരം മതി ഇനി. ഒരുമിച്ച് നില്‍ക്കണം. നസ്രാണിയെയും മാപ്പിളയെയും തല്ലിയോടിക്കണം. ഇനി നമ്മുടെ സാംസ്കാരികതലസ്ഥാനം മുംബൈയാണ്. 26/11-ന് നന്ദി.

അഭിവാദ്യങ്ങളോടെ

അനുയായികള്‍

Index