കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഒക്‌ടോബർ 28, 2008

വൈരുധ്യം

അസ്തിത്വ ബോധമില്ലാത്ത അലവലാതികള്‍ക്ക് ആത്മീയതയുടെ അസ്കിതം കുറേ വൈകിയേ ഉണ്ടാവൂ എന്നാണു് ദിനപത്രങ്ങളില്‍ അടുത്ത കാലങ്ങളിലെ വാര്‍ത്തകള്‍ വെളിവാക്കുന്നത്.

ഇത്തരം കരപ്പന്‍ ബാധിച്ചവര്‍, തങ്ങളുടെ ചലം ഒന്നുകില്‍ അമ്മേടെ നെഞ്ഞത്തിട്ട് തന്നെയൊഴുക്കും . അല്ലേല്‍, അങ്ങ് വടക്ക്, മാമലകള്‍ക്കപ്പുറത്ത് പച്ചപ്പുതപ്പിട്ടുറങ്ങുന്ന മലനിരകളിലൊഴുക്കും.

ചന്ദ്രനില്‍ പോലും ചായക്കട
തുടങ്ങുന്ന മലയാളിയും , കേരളത്തിനു പുറത്ത് മാത്രം ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന മലയാളിയും - ഒക്കെ അഭിമാനിക്കാന്‍ വക നല്കുന്നുണ്ട്. അതു പോലയല്ല, കാശ്മീരിലെത്തിയ ശേഷം തിരികെ ഇന്‍ഡ്യന്‍ സൈന്യത്തിനിട്ടു തന്നെ വെടി പൊട്ടിക്കുന്ന മലയാളി.

ലോകം വലിച്ചെറിഞ്ഞു കളഞ്ഞ തത്വങ്ങളും പ്രത്യയ ശാസ്ത്രങ്ങളും മലയാളി എന്നും എടുത്തു വളര്‍ത്തിയിട്ടേയുള്ളൂ. നമ്മളെന്നും എന്തിനും മാര്‍പ്പാപ്പയെക്കാള്‍ വലിയ കപ്യാരായിട്ടേ വേഷം കെട്ടിയതുള്ളൂ.

മൂഢ സ്വര്‍ഗത്തില്‍ മയങ്ങാതെ, മലയാളി ഭീകരര്‍ എന്ന സാമൂഹിക വിപത്തിനെ മുളയിലേ നുള്ളാന്‍ നമുക്കാവട്ടെ.

ആട്ടിന്‍താടി വെച്ച ഈ ഊച്ചാളിയൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് നമ്മെയും നമ്മുടെ രഹസ്യപ്പോല്ലീസിനെയുമൊക്കെ ഞെട്ടിച്ച് രസിക്കുമ്പോള് , അധികം പഴകിയിട്ടില്ലാത്ത മറ്റൊരു വാര്‍ത്ത ഒന്നൂടെ തപ്പിയെടുത്ത് ഞാന്‍ വായിക്കട്ടെ.

കഷ്ടി 15 ദിവസം പഴക്കമുള്ള വാര്‍ത്ത. എന്റെയും നിങ്ങളുടെയും നാട്ടുകാരന്‍. 25 വയസ്സുള്ള സുജിത് ബാബു എന്ന വിജേഷ്. ആ ആത്മാവിനു നിത്യ ശാന്തി നേരട്ടെ ഞാന്‍..!
സ്‌ക്രീന്‍ഷോട്ടിനു ഗൂഗിളിനോട് കടപ്പാട്


4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അയ്യോ ഏവൂരാനേ
ഐ ബി ചതിയില്‍ കുടുക്കിയാണ് ഈ യുവാക്കളെ തീവ്രവാദികളായി റിക്ക്രൂട്ട് ചെയ്തതെന്നും, ആവശ്യം വരുമ്പോള്‍ വെടി വെച്ച് കൊല്ലാന്‍ തീറ്റേം കുടീം കൊടുത്ത് വളര്‍ത്തുന്നത് പോലീസ് തന്നെയാണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള തേജസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്!
പിന്നെ മലയാളി തീവ്രവാദികളെല്ലാം പുണ്യാത്മാക്കള്‍ ആയിരുന്നു താനും! എല്ലാം കൊട്ടേഷന്‍ കാരായിരുന്നു, പിടിച്ചുപറിക്കാരായിരുന്നു എന്നൊക്കെ പോലീസ് വെറുതേ തട്ടി വിടുന്നതല്ലേ? ജിഹാദിന് അനുയോജ്യമായ മാലാഖമാര്‍ തന്നെയായിരുന്നു ആ പാവങ്ങള്‍!
പിന്നെ വിജേഷിന്റെ കാര്യം പറയണോ! അദ്ദേഹത്തെ കൂട്ടുകാര്‍ തന്നെ വെടി വെച്ചതാകാനാണ് വഴി!നമ്മടെ ഡല്‍ഹി ജാമിയാ നഗര്‍ സ്റ്റൈലില്‍. തീവ്രവാദികള്‍ വെടി വയ്കുമോ! കൊല്ലുമോ? അസം‌ഭവ്യം!
കൂടാതെ സംഗതികളില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നു. ഒരു മുസ്ലീം ബോബ് പൊട്ടിച്ചാല്‍ ഇനി ഒരു ഹിന്ദു ബോംബും പ്രതീക്ഷിക്കാം. ഏരിയ തിരിച്ചായിരിക്കും ഇനി ബോംബ് പൊട്ടല്‍. പോലീസുകാര്‍ സ്കോര്‍ എഴുതി മടുക്കും.

എത്ര പെട്ടെന്നാണ് ഇന്ത്യ പിന്നോട്ട് പായുന്നത്!

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

ഏവൂരാന്‍

തീവ്രവാദികളും വര്‍ഗീയവാദികളും ആശയങ്ങളില്ലാത്തവരാണ്`. പല വ്യാജ ഏറ്റുമുട്ടലുകളു നാം കണ്ടു.രാജ്യത്തിനു ഭീഷണിയാവുന്നവന്‍ ഏത്‌ മതക്കാരനാണെന്ന് നോക്കിയല്ല അവനെ വിലയിരുത്തേണ്ടത്‌. ഇവിടെ താങ്കള്‍ക്ക്‌ ഒരു നിര്‍ബന്ധബുദ്ധി കാണുന്നു . ഒരു പ്രത്യേക ലേബല്‍ ചാര്‍ത്താന്‍. ഇത്തരം ഇടുങ്ങിയ വര്‍ഗീയ ചിന്താ ഗതികളാണു നാടിന്റെ ശാപം.

അജ്ഞാതന്‍ പറഞ്ഞു...

"രാജ്യത്തിനു ഭീഷണിയാവുന്നവന്‍ ഏത്‌ മതക്കാരനാണെന്ന് നോക്കിയല്ല അവനെ വിലയിരുത്തേണ്ടത്‌"
അത് പോയി ആദ്യം തന്റെ ആള്‍ക്കാരോട് ചൊല്ലിക്കൊട് ബസീറേ....
താടീം നീട്ടി, ഒരു മുസ്ലീം പേരും സ്വീകരിച്ച്, അഞ്ചു നേരം നെറ്റി തറേല്‍ മുട്ടിച്ചാല്‍ കൊല്ലലും ബോംബുവയ്കലും ജിഹാദാവൂലാന്ന്.
ഹിന്ദു ബോംബിന്റെ ആള്‍ക്കാരെ പിടിച്ചതില്‍ ഒരു ഹിന്ദുവും വ്യാജ്യം, ഐ ബി, പീഢനം, മോഡി(അയ്യോ സോറി, ബാബറുടെ ഇന്ത്യന്‍ ആക്രമണം) എന്നൊന്നും പുലമ്പുന്നില്ലടോ.
കത്തുന്നത് സ്വന്തം പുരയാണെന്ന് എല്ലാവരും ആദ്യം തിരിച്ചറിയണം. മതം നോക്കിയല്ല.

POPULAR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

അനുയായികള്‍

Index