കാകഃ കാകഃ, പികഃ പികഃ

Saturday, January 23, 2010

മലയാളം പീഡീഎഫ് ഉണ്ടാക്കല്‍സ്

ഇടയ്ക്കിടെ യൂണീകോഡ് മലയാളത്തിന്റെ പീഡിഎഫ് ഉണ്ടാക്കാനുള്ള ഉപാധികളെ പറ്റി ഇളകാറുണ്ട്.

വായിക്കാനുദ്ദേശിക്കുന്ന ടെക്സ്റ്റിന്റെ ഓണ്‍ ദ ഫ്ലൈ പീഡീഎഫ് കിട്ടിയിരുന്നെങ്കില്‍ എന്നു ആശയുണ്ടായി. ദാ, അതിനു വേണ്ടത്, ഇവിടെ തട്ടിക്കൂട്ടിയിട്ടുണ്ട്:

http://malayalam.homelinux.net/malayalam/work/mal2pdf/pdf.shtml

വായിക്കാനുദ്ദേശിക്കുന്ന മലയാളം ടെക്സ്റ്റ് ബ്രൗസറില്‍ കോപ്പി ചെയ്യുക, എന്നിട്ടതു കൊണ്ടു ചെന്നു് അവിടെ Paste Here: എന്നു പറയുന്നിടത്ത് പേസ്റ്റു് ചെയ്യുക, Submit എന്ന ബട്ടണ്‍ ഞെക്കുക. അല്‍പ സമയത്തിനുള്ളില്‍ അടുത്ത് പേജില്‍ നിങ്ങളുടെ പീഡീഎഫ് പേജ് ഡൗണ്‍ലോഡാന്‍ റെഡി..!

ഐഫോണുള്ളവര്‍ക്ക് (ഐഫോണ്‍ കൈവന്നതിനു ശേഷമാണു് എനിക്കു് ഇതിന്റെ ആവശ്യം ഉണ്ടായതു്.) സഫാരിയിലോ, നിങ്ങള്‍ വായിക്കാനുദ്ദേശിക്കുന്ന, മൊണഞ്ഞ റെന്‍ഡറിങ്ങുള്ള, മലയാളം ടെക്സ്റ്റ് കോപ്പി ചെയ്യുക, മറ്റൊരു പേജില്‍ നിന്നും http://bit.ly/6Ti6EA-ലേക്ക് ചെന്നു അവിടെ പേസ്റ്റുക. പീഡീഎഫ് റെഡി.

വരുന്നവര്‍ക്കും പോവുന്നവര്‍ക്കും എല്ലാം പീഡീഎഫുകള്‍ ഉണ്ടാക്കാം എന്നിരിക്കെ, ആരെന്തിന്റെയൊക്കെ പീഡിഎഫുകള്‍ ഉണ്ടാക്കുന്നു എന്നത് അവരവരുടെ താത്‌‌പര്യത്തിനു വിടുന്നു. ഓര്‍ക്കുക, പകര്‍പ്പവകാശം ലംഘിക്കുന്നതു കുറ്റകരമാണു്, ലംഘനം ഉണ്ടാവാതെ നോക്കേണ്ടതു് അവരവരുടെ ചുമതലയാണു്.


ഐഫോണില്‍ ഉഗ്രന്‍ മലയാളം!

ഇതാ സാമ്പിളായിട്ട് ഈ ലേഖനത്തിന്റെ തന്നെ പീഡീഎഫ് ഫയല്‍:

[   ]mal-sample.pdf 23-Jan-2010 05:01 48K

ഇതാ, ഒരു സ്ക്രീന്‍ കാസ്റ്റ്:അഭിപ്രായങ്ങള്‍ സദയം അറിയിക്കുക.

(ഒറ്റ ദിവസം കൊണ്ടിതിന്റെ പണിക്കുറ്റം തീര്‍ത്തു തരല്ലേ..! )
Ref:

പീ.ഡി.എഫ്. ബൂലോഗങ്ങള്, കൈവെള്ളയിലെ ബൂലോഗങ്ങള്‍,

ഐഫോണ്‍ മലയാളം

9 comments:

അങ്കിള്‍ said...

സംഗതി ക്ലിനായിട്ട് വർക്ക് ചെയ്തു. പക്ഷേ കുറേ കാര്യങ്ങൾ അതിനു മുന്നേ ചെയ്യേണ്ടി വന്നു. എന്റെ സിസ്റ്റത്തിൽ ഒരു പി.ഡി.എഫ്. റീഡർ (ആക്രോബാറ്റ്) ഇല്ലായിരുന്നു.[അതു നിർബന്ധമാണെന്നു പറഞ്ഞിരുന്നതുമില്ല.] പിന്നെ ആക്രോബാറ്റ് റീഡർ വേർഷൻ 7.00 (കൈയ്യിൽ കിട്ടിയത്) ഇൻസ്റ്റാൾ ചെയ്തു.

പോസ്റ്റിൽ പറഞ്ഞമാതിരി യൂണിക്കോട് ടെക്സ്റ്റ് കട്ട്/പേസ്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്തു. പി.ഡി.എഫ് ഫയൽ വായിക്കാൻ സാധിക്കുന്നില്ല എന്ന മെസേജ്. അതുകൊണ്ട് അക്രോബാറ്റിനെ അപ്ഡേറ്റ് ചെയ്ത് വേർഷൻ 9.3 ആക്കിയതിനുശേഷം ശ്രമിച്ചപ്പോൾ എല്ലാം ക്ലീനായി. ഇപ്പോൾ പി.ഡി.എഫ് ആയി വായിക്കാൻ കഴിയുന്നുണ്ട്.

evuraan said...

കുറേക്കൂടി മാറ്റിയെഴുതിയിട്ടുണ്ട്, റെന്‍ഡറിങ്ങ് അല്പം കൂടി മികച്ചതാക്കിയിട്ടുണ്ട്.

saptavarnangal said...

Tried from iPhone for a short text, it works. Will try with more texts and pics

മണിഷാരത്ത്‌ said...

കൊള്ളാം വളരേ ഉപകാരമായി

SABITH.K.P said...

നന്ദി ... നന്ദി....വളരെ ഉപകാരം
word verification ഒഴിവാക്കിയാല്‍ കമാന്‍ഡ് ചെയ്യാന്‍ കുറച്ചു കൂടി സൌകര്യമാവുമെന്നു കരുതുന്നു.

കൂതറHashimܓ said...

മാഷെ ഈ പ്രോഗ്രാം സിസ്റ്ററ്റിൽ ഇൻസ്റ്റാ‍ൾ ചെയ്താൽ സ്ക്രീനിൽ കാണണ എന്തും PDF ആക്കാം

PDF ആക്കേണ്ട ഫയൽ തുറന്ന് control P (< Ctrl > P) പ്രെസ്സ് ചെയ്താൽ തുറന്നു വരുന്ന ബൊക്സിൽ Name എന്ന ഭാഗത്ത് ക്ലിക് ചെയ്ത് PDF creator എന്ന് സെലെക്റ്റ് ചെയ്തു ok അമർത്തിയാൽ വരുന്ന ബൊക്സിൽ താഴെ save എന്ന് ക്ലിക്കിയാൽ കിട്ടും നല്ല കിടിലൻ PDF ഫയൽ.. :)

evuraan said...

hashim,

of course u can. or u can use cups-pdf printer on linux. even the default print-to-file in theseday's gnome client can also save ur file as pdf.

generating pdf thus wud work if ur pc can RENDER Malayalam OK. if not, ur pdf will be mangled as u see. luk up "WYSIWYG" in ur fav search engine.

further, what if you dont have install rights on ur pc? what if you dont have a pc at all and are using someother device?


(pls excuse brevity & eng)

കൂതറHashimܓ said...

@ evuraan,
മാഷ് മുകളിൽ കമന്റിയതൊന്നും എനിക്ക് മനസ്സിലായില്ലാ.. :(

nishad said...

paripadi spr ayittunde :) ...

Followers

Index