യാഹൂ പ്രശ്നത്തില്‍ ബ്ലോഗേഴ്സിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുകയും ഏവൂരാന്റെ ആവശ്യ പ്രകാരം കാര്‍ട്ടൂണ്‍ വരച്ചു നല്‍കുകയും എന്റെ ബ്ലോഗില്പ്രതിഷേധപ്പോസ്റ്റ് ഇടുകയും ചെയ്തവനാണ് ഞാന്‍.
എന്നാല്‍ ഈയടുത്ത് ഒരു മലയാളവാരിക മലയാളബ്ലോഗുകളെ അടച്ചാക്ഷേപിച്ചപ്പോള്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ യാഹൂ സമരനായകരെ കാണാഞ്ഞത് അത്ഭുതപ്പെടുത്തി. ഇഞ്ചിപ്പെണ്ണ് വിശദീകരിക്കുമോ കാരണം?
(സൂവും ഹരികുമാറും എക്സും വൈയും ആയ വ്യക്തികള്‍ മാത്രമാണെന്ന് എനിക്കറിയാം)Wednesday, March 05, 2008 1:58:00 AM
കാര്‍ട്ടൂണ്‍ ആവശ്യപ്പെട്ടതു ഞാനെന്നതിനാല്‍, അല്പം ചേറു് എന്റെ മേത്തും വീണു..! (പേരു പറഞ്ഞു് ചേറു് തെറിപ്പിക്കേണ്ടേ സിയാ..?)
എന്റെ നാട്ടുകാരനെന്നതിനാല് സിയയോടു മമതയുണ്ടെന്നതു നേരു തന്നെ. ഇതേ കാരണത്താല്‍, അല്പം സ്വാതന്ത്ര്യവും തോന്നിയിട്ടുണ്ട്,. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും.
- തോക്ക് ചൂണ്ടി പിടിച്ചു നിര്‍ത്തിയൊന്നുമല്ലല്ലോ സിയയെ കൊണ്ട് അതു വരപ്പിച്ചുതു്? തരാമോന്നു ചോദിച്ചു, സിയ സസന്തോഷം വരച്ചു തന്നു - സിയ അതു മോടി കൂട്ടി ഉഗ്രനാക്കാന് തയാറായതു്, ആ struggle-നോടു സിയയ്ക്ക് അനുഭാവം തോന്നിയതു കൊണ്ടാണു്, അതിനായി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയതു കൊണ്ടും. (ബ്രിട്ടീഷുകാര്‍, മുഗളന്മാര് തുടങ്ങിയ അധിനിവേശകരെ പ്രകീര്‍ത്തിച്ച് ഒരു "സ്തുതിപ്പോസ്റ്റ്" എഴുതാന്‍ എത്ര ജിഗരി ദോസ്ത് പറഞ്ഞാലും, പോയി വേറേ പണിനോക്കാന്‍ പറയും എന്ന അതേ ലോജിക്കില്‍.)
- വരച്ചു തന്നത് - സന്തോഷപൂര്‍വ്വം കൈവാങ്ങിയപ്പോഴും, ആവോളം നന്ദി പ്രകടിപ്പിക്കാന്‍ മറന്നിട്ടില്ല -
- ആ വരച്ചു തന്നതിന്റെ മൗലികമായ ആശയം, ഇഞ്ചിയുടേതാണു് - ഉന്നമുള്ളവനു മാവേല് എറിയാന്‍ കൊഴി കിട്ടുകയില്ല എന്നതു പോലെയാണു് ചിലരുടെ വിധി - ബാക്കി ചിന്ത്യം. ഇവിടെയാണു് സിയ ചെയ്തുതിനു മൂല്യമേറുന്നതു്.
- ആ പ്രശ്നം കൂടി പഠിച്ച് സിയ സഹായിക്കുവാന്‍ തയാറായി. അതാണു് ആ കാര്‍ട്ടൂണിന്റെ കഥ .
ചാക്രിക കര്‍മ്മം : പേയ് ഇറ്റ് ഫോര്‍വേര്‍ഡ് -
രാവിലെ, ഞാന്‍ സിയയ്ക്ക് ഗുഡ്മോര്‍ണിംഗ് പറയുന്നു. സിയ മറ്റൊരാളെ കാണുമ്പോള്‍ ഗുഡ് മോര്‍ണിംഗ് പറയുന്നു, തന്റെ നടപ്പു തുടരുന്നു. സിയയ്ക്കു്, തന്റെ എതിരെ നടന്നു വരുന്ന അടുത്ത മനുഷ്യനെ അഭിവാദനം ചെയ്യാന്‍ കഴിഞ്ഞില്ല, അതിനു മുമ്പേ സിയായ്ക്ക് തുമ്മല്‍ വന്നു, അല്ലെങ്കില്‍ സിയയുടെ സെല്‍ഫോണ്‍ അടി തുടങ്ങി.. ഞാനാവട്ടെ, സിയയോട് ഗുഡ്മോര്‍ണിംഗ് പറഞ്ഞതിനു മൂന്നു് സെക്കന്‍ഡിനു ശേഷം ഇടനാഴിയില്‍ നിന്നും വശത്തേക്കുള്ള വഴിയെ തിരിഞ്ഞു പോവുകയും ചെയ്തു, കാരണം, എന്റെ ക്യൂബിക്കിള്‍ ആ വശത്തായതിനാല്‍, ഇടനാഴിയിലൂടെ നടക്കേണ്ട കാര്യമില്ല. (ഇനി എന്തു കൊണ്ടാണു് ക്യൂബിക്കിള്‍ ആ വശത്തു വന്നതു്? എന്തു കൊണ്ടാണു് സിയയുടെ സെല്ഫോണടിച്ചതു്? അല്ലേല്‍, എന്തു കൊണ്ടാണു് അദ്ദേഹത്തിനു തുമ്മല്‍ വന്നതു്? പിടി കിട്ടിയോ? )
എല്ലാവരും എല്ലാ നേരത്തും ആക്റ്റീവിസ്റ്റുകളാവണം എന്നതു നടക്കാത്ത സുന്ദരമായ സ്വപന്മാണു് - എന്തിനും, ഏതിനും സ്ഥിരം പ്രതിഷേധക്കാര്‍, കേരളാ രാഷ്ട്രീയത്തില്‍ മാത്രമേ കാണൂ.
സംഭവാമി യുഗേ യുഗേ എന്നു കൃഷണ ഭഗവാന് പറഞ്ഞിട്ടുണ്ട് - കാലത്തിനൊത്തു് പുതിയ ആക്ടിവിസ്റ്റുകള്‍ വന്നേ തീരൂ എന്നര്‍ത്ഥം.
എല്ലാവരും എല്ലാ നേരത്തും ആക്റ്റീവിസ്റ്റുകളാവണം എന്നതു നടക്കാത്ത സുന്ദരമായ സ്വപന്മാണു് - എന്തിനും, ഏതിനും സ്ഥിരം പ്രതിഷേധക്കാര്‍, കേരളാ രാഷ്ട്രീയത്തില്‍ മാത്രമേ കാണൂ.
സംഭവാമി യുഗേ യുഗേ എന്നു കൃഷണ ഭഗവാന് പറഞ്ഞിട്ടുണ്ട് - കാലത്തിനൊത്തു് പുതിയ ആക്ടിവിസ്റ്റുകള്‍ വന്നേ തീരൂ എന്നര്‍ത്ഥം.
മീഡിയന്മാര് -
ചൂടു വെള്ളത്തില്‍ വീണ പൂച്ചയുടെ പഴഞ്ചൊല്ല് മലയാളികള്‍ക്കെല്ലാം അറിയാവുന്നതല്ലോ? വ്യക്തിപരമായി, മനോരമക്കാരനില് നിന്നും ഉണ്ടായ തിക്താനുഭവം ഗുരു. തുടര്‍ന്നു് ആവേശപൂര്‍വ്വം ബ്ളോഗുന്ന ചെറു പയ്യന്‍സ് "മീഡിയന്മാരെ" മുന്‍വിധിയോടെയാണു് കാണുന്നതു തന്നെ. ഇതിനു മറ്റൊരു കാരണം, പ്രതിഫലേച്ഛയോ മറ്റ് ഹിഡ്ഡന്‍ അജന്‍ഡയോ ഇല്ലാത്തവര്‍ ബ്ളോഗുമ്പോളുരുവാകുന്ന പോസ്റ്റുകളും മറ്റുമാണു് ഇഷ്ടം. അരാഷ്ട്രീയകത നല്കുന്ന സുഖം. ഉപഭോക്താവിന്റെ, ബ്ളോഗ് വായനക്കാരന്റെ പക്കാ സ്വാര്‍ത്ഥത..!
പോരാത്തതിനു യാഹൂ/ദുനിയാ "മീഡിയന്മാര്" നല്കിയ രണ്ടാം പാഠവും മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കുന്നു.
അപ്പോള്‍, ഈ പ്രശ്നത്തില്‍ കാതലെന്തെങ്കിലും ഉണ്ടോന്നു ചോദിച്ചാല്‍, മേലെപ്പറഞ്ഞ മുന്‍വിധികള്‍ പ്രകാരം, "ഉണ്ടാവാന്‍ സാധ്യത ഉണ്ടു്" എന്നതാവും ആദ്യത്തെ , ഇമ്പള്‍സീവ് ഉത്തരം.
എന്നാല്‍, വിശദമായി പഠിച്ച് കിടപ്പുവശം, ഇരിപ്പുവശം ഒക്കെ പറയാനാവാത്തതു എന്താണെന്നു വെച്ചാല്‍, ടി പ്രശ്നത്തിന്റെ സംക്ഷിപ്ത രൂപം വായിച്ചിട്ട് "അടച്ചാക്ഷേപിച്ചു" എന്നല്ലാതെ ഒന്നും മനസ്സിലായില്ല - ഉദ്ദണ്ഡ ശാസ്ത്രികളെ കണ്ടാല്‍ ഞാന്‍ ബ്രൗസറിന്റെ ടാബ് ക്ളോസുകയാ പതിവു്, നേരമില്ല..
അടച്ചാക്ഷേപം
- മാധ്യമന്മാരുടെ അടച്ചാക്ഷേപം പുത്തരിയല്ല
- വിഖ്യാത സാഹിത്യകാരന് സല്മാന് റഷ്ദിയോടൊക്കെ ഉപമിക്കപ്പെട്ടു എന്നും വരും. വെറുതെ എന്തിനാ അതിനൊക്കെ കാരണമാകുന്നത്? ഉപമയ്ക്കിന്നുവര്ക്ക് ഉപമിക്കാം എങ്കിലും, മലയാളിക്കെന്തിനാ ഡ്യൂപ്ളിക്കേറ്റ് റഷ്ദി?
- പകര്‍പ്പവകാശ ലംഘനം മാതിരി സാദാ ബ്ളോഗനെ ഹനിക്കുന്ന (മീഡിയന്മാരുടെ) അതിപ്രബുദ്ധ വിനോദങ്ങളിലൊന്നും ഏര്‍പ്പെട്ടു കണ്ടിട്ടില്ല.
- അയാള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. മനോരമനെക്കാളും ഡീസന്റായിരുന്നൂ താനും...!
- "മീഡിയന്മാരുടെ" അധിക്ഷേപങ്ങള്‍ക്കും എത്രയോ ഉപരിയായാണു്, പ്രാധാന്യമര്‍ഹിക്കുന്ന യാഹൂ പകര്‍പ്പവകാശ ലംഘനത്തിനു എതിരെ ശബ്ദമുയര്‍ത്തിയ ബ്ളോഗെഴുത്തുകാരെ ഇതര "പ്രബുദ്ധ" ബ്ളോഗന്മാര് തന്നെ അധിക്ഷേപിച്ചതു്? കോലെടുത്തിട്ട് മാത്രം കരടിനു പിന്നാലെ.
- കീബോര്‍ഡ് ആക്ടിവിസം - ഫുള്‍ടൈം ആക്ടിവിസം നടക്കില്ല, സമ്മതിക്കുന്നു. നേരമില്ല, ജീവിതം, പ്രായം, ജോലി, ജോലി, ജോലി..! -- ഗൃഹസ്ഥര്ക്കാണോ ഒഴിവു കഴിവുകള്‍ക്ക് പഞ്ഞം? ഇനീം വേണോ?
..
അങ്ങിനെയല്ല, ദാ ഇങ്ങിനെയാ..!
റൈറ്റ്......! അങ്ങിനെ തന്നെ..! യോക്കേ..!
ഹകു പ്രശ്നം പ്രതിഷേധാര്‍ഹമാണെന്നു ഇനി താങ്കള്‍ക്കു് തോന്നിയോ? എങ്കില്‍, താങ്കള്‍ ധൈര്യപൂര്‍വ്വം പ്രതിഷേധിക്കൂ..!
ഗോ എഹെഡ്..! അതിനാണല്ലോ ബ്ളോഗ്, അതാണല്ലോ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം..! അഭിവാദനങ്ങള്‍..!
ഹകു പ്രശ്നം പ്രതിഷേധാര്‍ഹമാണെന്നു ഇനി താങ്കള്‍ക്കു് തോന്നിയോ? എങ്കില്‍, താങ്കള്‍ ധൈര്യപൂര്‍വ്വം പ്രതിഷേധിക്കൂ..!
ഗോ എഹെഡ്..! അതിനാണല്ലോ ബ്ളോഗ്, അതാണല്ലോ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം..! അഭിവാദനങ്ങള്‍..!
റൂള്‍ ഓഫ് തമ്പ് -
- മര്ദ്ദകന് വാഴ്ത്തപ്പെട്ടവന്‍.
- മര്ദ്ദിതന്, അവനെ ക്രൂശിക്കുക.
- ശമരിയാക്കാരനെ ക്രൂശിക്കാന്‍ മര്‍ദ്ദകനു വിട്ടു കൊടുക്കുക.
ഇതൊക്കെ എന്റെ മാത്രം അഭിപ്രായം, നിജമാണോ എന്നറിയില്ല.. ഈ വിഷയത്തില്‍ അവഗാഹമായ പാണ്ഡിത്യം ഇല്ല, അതു വേണ്ടാ താനും, എന്നൊരു ഡിസ്ക്ലെയിമര് ചേര്‍ത്തു വായിക്കുക.
6 അഭിപ്രായങ്ങൾ:
മാളവികയുടെ ലോകത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ -2
www.maalavikam.blogspot.com
ഏവൂരാന് എന്റെ വല്യ സലാം :)
സംഗതി ഞാന്‍ വിശദീകരണം ആവശ്യപ്പെട്ടത് ഇഞ്ചിയോടാണെങ്കിലും 'ചേറ്' ഏവൂര്‍ജിയുടെ ദേഹത്തും വീണു പോയതിനാല്‍ അദ്ദേഹവും വിശദീകരിച്ചിരിക്കുന്നു.
(സത്യത്തില്‍ ഏവൂരാന് ആവശ്യപ്പെട്ടു എന്നു ഞാന്‍ പറയേണ്ടായിരുന്നു. അതെന്റെ അബദ്ധം. ക്ഷമിക്കണം. സമരവാര്ഷികപ്പൊസ്റ്റില് യാഹൂ സമരത്തില്‍ ഏവൂരാന് എന്നൊരു വ്യക്തിക്ക് എന്തെങ്കിലും റോള്‍ ഉള്ളതായി ഇഞ്ചിപ്പെണ്ണു പോലും പരാമര്‍ശിച്ചിട്ടില്ല).
ഞാന്‍ ചെയ്തത് വല്യകാര്യമൊന്നുമല്ലെങ്കിലും ചെയ്യാന്‍ തയ്യാറായത് ഏവൂര്‍ജി പറഞ്ഞത് പോലെ അനുഭാവം തോന്നിയതു കൊണ്ടും അതിനായി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയതു കൊണ്ടും മാത്രമാണ്. അതിന്റെ നന്ദിയോ പ്രത്യുപകാരമോ എവിടെയെങ്കിലും ആവശ്യപ്പെടാന്‍ മാത്രം തരംതാഴ്ന്നവനുമല്ല ഞാന്‍.
എത്ര രസകരവും തൃപ്തികരവും യുക്തിസഹവുമായ വിശദീകരണമാണ് ഏവൂരാന് നല്‍കിയിരിക്കുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരോടാണോ ചോദിച്ചത്, അവീടെ നിന്ന് ലഭിച്ചതിനേക്കാള്‍ എത്രയോ മാന്യവും അനുഭാവപൂര്‍വ്വവുമായ മറുപടി.
ഹകു പ്രശ്നം പ്രതിഷേധാര്‍ഹമാണെന്ന് എനിക്കു തോന്നി , പ്രതിഷേധിച്ചു. ഞാനൊരു കാമ്പയിനും നടത്തിയില്ല ഏവൂര്‍ജീ...
എല്ലാവര്ക്കും എല്ലാകാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിയില്ല എന്ന സാമാന്യ വസ്തുത ഓര്‍ക്കാതെ ഞാനിട്ട പൊട്ടകമന്റിനു സമയമെടുത്ത് വിശദീകരണം നല്കിയ ഏവൂര്‍ജിക്ക് നന്ദി...
(നാട്ടുകാരനാണെന്ന മമത മാത്രമല്ല ഏവൂരാനോട് എനിക്കുള്ളത്, അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയ ഒരാളെന്ന നിലയിലുള്ള നന്ദിയും സ്നേഹവും ബഹുമാനവും കൂടിയുണ്ട്. :))
>>ഏവൂരാന് എന്നൊരു വ്യക്തിക്ക് എന്തെങ്കിലും >റോള്‍ ഉള്ളതായി ഇഞ്ചിപ്പെണ്ണു പോലും >>പരാമര്‍ശിച്ചിട്ടില്ല
സിയ
ഇതിന്റെ ഉദ്ദേശ്യം എന്താണ്? അവരുടെയൊക്കെ പേരെടുത്ത് പറയണമെന്ന് ആഗ്രഹിക്കാത്തവരാണവര്‍ അല്ലെങ്കില്‍ പേര് വേണമെന്ന് കരുതാത്തവരും. സൂവിന്റെ പേര് മാത്രേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അല്ലാത്തത് പറഞ്ഞത്, വ്യക്തിപരമായി ഒരു ഈമെയിലോ മറ്റോ പോലും അയച്ചിട്ടില്ലാഞ്ഞിട്ടും തീരെ അറിയില്ലാഞ്ഞിട്ടും സഹായിച്ചവരുടേയും. (4 ഇംഗ്ലീഷ് ബ്ലോഗേര്‍സ്).
ഏവൂര്‍ജിയുടെ പേരൊക്കെ എഴുതി വെച്ച് അത് വില കുറയ്ക്കണ്ട എന്ന് കരുതി തന്നെയാണ്. ഇനി അടുത്തത് അത് ദയവ് ചെയ്തു തുടങ്ങരുതേ!
1.സത്യത്തില്‍ ഏവൂരാന് ആവശ്യപ്പെട്ടു എന്നു ഞാന്‍ പറയേണ്ടായിരുന്നു. അതെന്റെ അബദ്ധം. ക്ഷമിക്കണം.
- ഏവൂരാന്റെ പേരു വലിച്ചിഴതില്‍ ക്ഷമാപണമായിരുന്നു അത്.
2.സമരവാര്ഷികപ്പൊസ്റ്റില് യാഹൂ സമരത്തില്‍ ഏവൂരാന് എന്നൊരു വ്യക്തിക്ക് എന്തെങ്കിലും റോള്‍ ഉള്ളതായി ഇഞ്ചിപ്പെണ്ണു പോലും പരാമര്‍ശിച്ചിട്ടില്ല.
- ഇഞ്ചിപ്പെണ്ണു പോലും പരാമര്‍ശിക്കാത്ത സ്ഥിതിക്ക് ഞാനായിട്ട് ഏവൂരാന്റെ പേരു വലിച്ചിഴച്ചതിലുള്ള മനഃസ്ഥാപം തന്നെ ഉദ്ദേശ്യം.
3. ഇനി അടുത്തത് അത് ദയവ് ചെയ്തു തുടങ്ങരുതേ!
- അടുത്തൊരു വിവാദമാണ് ഇഞ്ചി ഉദ്ദേശിച്ചതെങ്കില്‍ ഈ വിഷയത്തില്‍ ഒരു വിവാദത്തിനും തുടക്കമിടാതിരുന്ന എന്നോട് എന്തിനു “അടുത്തത് ദയവ് ചെയ്തു തുടങ്ങരുതേ“ എന്നു ചോദിച്ചു എന്നൊക്കെ പറഞ്ഞു വിവാദമാക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല.
(നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍ .
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന് മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന് എന്നു എണ്ണിക്കൊള്‍വിന്‍. ഫിലിപ്പിയര്‍ 2.2-3)
സിയേ
:)
ചൂടുവെള്ളം, പച്ചവെള്ളം, പൂച്ച :)
അത് രസിച്ചു ഇഞ്ചീ :)
തീ, കുരുപ്പ്, വെയില്, വാട്ടം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ