കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, മാർച്ച് 19, 2008

ഇരുമ്പ് കച്ചവടക്കാരന്‍ ജട്ടി വില്‍ക്കുമ്പോള്‍

തലക്കെട്ടില്‍ പറയുന്നതു പോലെ സ്വന്തമോ അല്ലാത്തതോ ആയ ജട്ടി വില്‍ക്കുന്ന ഇരുമ്പ് കച്ചവടക്കാരനല്ല ഈ കുറിപ്പിലെ പ്രതിപാദ്യം - വോയ്പിനെ ചൊല്ലിയുള്ള ഉഡായിപ്പാണിവിടെ ലക്ഷ്യം..!

പൊതിക്കാത്ത തേങ്ങ കിട്ടിയ പട്ടിയെപ്പോലെയാണു് സ്കൈപ്പിനെ വാങ്ങിയ ഈ-ബേയ്- യുടെ സ്ഥിതി. 2005-ല്‍, വലിയ വില കൊടുത്ത് സ്കൈപ്പിനെ വാങ്ങിച്ചും പോയി, എന്നാലോ ഉപയോഗമൊട്ടില്ലാ താനും. ഈ-ബെ കിനാവു് കണ്ടതു പോലത്തെ റെവന്യൂവൊന്നും സ്കൈപ്പ് അവര്‍ക്കു് ഉണ്ടാക്കി കൊടുത്തിട്ടില്ലാ താനും. ഇതിനെ ചൊല്ലി ഇടയ്ക്കിടെ രോദനങ്ങളുണ്ടാവാറുണ്ട്. രോദനങ്ങള്ക്കൊടുവില്‍ ഈബേക്കാരടിച്ചു വിടും - സ്കൈപ്പിനെ ഇതാ ഇനി മുതല്‍ സ്വതന്ത്രമായിട്ട് പ്രവര്‍ത്തിക്കുവാന്‍ വിടുന്നൂ എന്നൊക്കെ..! എവിടെ..? ആഴ്ചകള്‍ക്കുള്ളില്‍ ശങ്കരന്‍ അതേ തെങ്ങിന്മേല്‍ തന്നെ..!

എറിയാനറിയാത്തവര്‍ക്കു കൊഴി കിട്ടിയാല്‍ ഇങ്ങിനെയാണു് - വാങ്ങിച്ചവനും ഗുണമുണ്ടാവില്ല, ഉപയോക്താക്കള്ക്ക് പിന്നെ പറയാനുണ്ടോ?

ഇനിയുമൊരു കാര്യം എനിക്കു മനസ്സിലാവാത്തത് ഇതാണു് - സ്കൈപ്പ് ഉപയോഗിച്ചു് ഭാരതത്തിലേക്കു് ഫോണ്‍ വിളിക്കുകയാണെങ്കില്‍ മിനിറ്റിനു റേറ്റ് 15.4 സെന്റാണു്. കാളിംഗ് കാര്‍ഡുകള്‍ ഉപയോഗിച്ചു് "ടെലിഫോണിലൂടെ" വിളിക്കുകയാണെങ്കിലോ? 5.9 സെന്റിനു കാര്യം സാധ്യം. ഇതിപ്പോഴത്തെ കാര്യമൊന്നുമല്ല, വര്‍ഷങ്ങളായിട്ടുള്ള സ്ഥിതിയാണു്.

എന്തിനേറെ? യാഹൂവിന്റെ പീസി റ്റു ഫോണ്‍ സര്‍വീസിനു പോലും മിനിറ്റൊന്നിനു 7.9 സെന്റേയുള്ളൂ വില. ഇനിയിപ്പോ ഇവിടെ പറയുന്നതു പോലത്തെ പ്രശ്നങ്ങളാണു് "വിലക്കൂടതലിനു" കാരണമെങ്കില്‍, യാഹൂവിന്റെയും ഒക്കെ വോയ്പ് പ്രൊവൈഡര്‍മാര്‍ എവിടുന്നാ വേലിക്കപ്പുറം പാക്കിസ്ഥാനില്‍ നിന്നാണോ ഓപ്പറേറ്റുന്നതു്?


[skyperates.png]

സ്കൈപ്പിന്റെ കാള്‍ നിരക്കുകള്‍


[raza-rates.png]
കാളിങ്ങ് കാര്‍ഡിന്റെ റേറ്റ്


യാകെ മൊത്തം ടോട്ടല്‍ - ഒരു മിനിറ്റ് നേരം ഇന്‍ഡ്യയിലെ pstn ഫോണിലേക്ക് വിളിക്കാന്‍ - (1) സ്കൈപ്പിന്റെ റേറ്റ് 15.4 സെന്റ് (2) കാളിങ്ങ് കാര്‍ഡിന്റെ റേറ്റ് 6.2 സെന്റ്. സ്കൈപ്പാന്‍ ഫോണ്‍ പോരാ, കംപ്യൂട്ടറും ബ്രോഡ് ബാന്ഡും, മൈക്രോ ഫോണും, സ്പീക്കറും ഒക്കെ വേണമെന്നും ഓര്‍ക്കുക. സ്കൈപ്പിന്റെ ബിസിനസ്സ് മോഡലനുസരിച്ച് പ്രവാസി ഭാരതീയരെ ഇപ്രകാരം നിര്‍വചിക്കാം - കണക്കു് കൂട്ടാനറിയാത്ത, കംപ്യൂട്ടറില്‍ തന്നെ രാപകല്‍ കഴിക്കുന്നവര്‍

സൂക്ഷ്മതയില്ലാത്തവന്റെ മുതല്‍ വല്ലോരും ഞണ്ണുമെന്നാ - നിരക്കു നോക്കി വാങ്ങുന്ന ഉപഭോക്താവിനെന്തായാലും സൂക്ഷ്മത ഇല്ലാതില്ല..!


/

4 അഭിപ്രായങ്ങൾ:

അനംഗാരി പറഞ്ഞു...

ഏവൂ..ഒരു എം‌പിംഗിപ് ഫോണ്‍ വാങ്ങൂ‍.മാസം 35 ഡോ‍ളറിന് ഇന്‍ഡ്യയിലേക്കും,കാനഡയിലേക്കുമൊക്കെ ആവശ്യം പോലെ വിളിക്കാം.അതാണ് ലാഭം.നാട്ടില്‍ നിന്ന് ഇങ്ങോട്ട് അവര്‍ക്കും യാതൊരു ചിലവുമില്ലാതെ വിളിക്കാം.

ജിം പറഞ്ഞു...

മാഷേ, ഞാനിപ്പോള്‍ സ്കൈപ്പ് നിര്‍ത്തി justvoip എന്ന പുതിയൊരെണ്ണം ഉപയോഗിച്ചു തുടങ്ങി. സ്കൈപ്പിനെ അപേക്ഷിച്ച് റേറ്റ് കുറവും, കൂടുതല്‍ വോയ്സ് ക്ലാരിറ്റിയും ഉണ്ട് എന്നു തോന്നുന്നു. ഇന്ത്യയിലേക്ക് ഏകദേശം 2 രൂപയേ വരൂ മിനിറ്റിന്. മാത്രമല്ല യു എസ്, യു കെ തുടങ്ങി കുറേ രാജ്യങ്ങളിലേക്ക് വിളി സൗജന്യവുമാണ്.
ഇതു നോക്കൂ : http://www.justvoip.com/en/calling-rates.html

കടവന്‍ പറഞ്ഞു...

ഓസിനു കിട്ടിയ സ്കൈപ്പൊരെണ്ണം ഉപയോഗിച്ചപ്പൊ തന്നെ മതിയായി, എന്താ വോയിസ് ക്ളാരിറ്റി..!!അതിനാലപ്പംതന്നെ കാര്‍ഡ് ചവറ്റുകൊട്ടയിലിട്ടു. കടലാസിന്‍ തീക്കൊടുത്തപോലെ അക്കൌന്ട് ബാലന്സ് ശൂം..................

സുനീഷ് കെ. എസ്. പറഞ്ഞു...

This is the cheapest voip call facility
www.voipraider.com

അനുയായികള്‍

Index