കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഒക്‌ടോബർ 27, 2007

ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍

യൂ-റ്റ്യ്ൂബിലെ ഓഡിയോ കേള്‍ക്കാനാവുന്നില്ല എങ്കില്‍, mp3 ഇവിടെ നിന്നും ഡൌണ്‍‌ലോഡാവുന്നതാണു്.
ദിനവും അനേകം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലേക്ക് മലയാളം ബ്ലോഗുകള്‍ എത്തിയിട്ട് നാളുകള്‍ ആയിരിക്കുന്നു.

ഈ ബാഹുല്യത്തിനു മുമ്പാ‍കെ വലയുന്നത്, നല്ല കൃതികള്‍ തേടിയെത്തുന്ന വായനക്കാരനാണു്. പ്രത്യേകിച്ചും ബ്ലോഗില്ലാത്ത സാദാ വായനക്കാര്‍.

എന്തു വായിക്കണം എന്ന ചോദ്യം? അരുചിയുണ്ടാക്കാത്തവയും, സ്വന്തം നിലപാടുകള്‍ക്ക് ചേരുന്നവയും അനായാസേന കണ്ടു പിടിക്കാനായില്ലെങ്കില്‍, പാവം സാദാ വായനക്കാരന്‍ പിന്നങ്ങോട്ട് വരുമോ?

എവിടേക്കു പോകണം, എന്തു വായിക്കണം എന്ന് അന്തിച്ചു് നില്‍ക്കുന്ന വായനക്കാരനു തുണയാകേണ്ടതു് റെക്കമന്‍ഡഡ് ലിസ്റ്റുകള്‍ അഥവാ ഫേവറിറ്റ് വായന ലിസ്റ്റുകള് ആണു്.

  1. ലിസ്റ്റ് ഒന്ന്: ഇത് “ങ്ങും..! കൊള്ളാം..!” എന്നു ഈ ലേഖകനു ഇതു വരെ തോന്നിയിട്ടുള്ളവയാണു്.

  2. ലിസ്റ്റ് രണ്ട്: ഒരാളെ പോലെ ഏഴു മനുഷ്യര്‍ ഇനിയുമുണ്ടെന്നാണു് വെയ്‌പ് - ഇതു ശരിയാണെന്നോ തെറ്റാണെന്നോ ഖണ്ഡിപ്പാനില്ല. എങ്കിലും, സ്വന്തം അഭിരുചിക്കൊത്ത മറ്റുള്ള‌വരുണ്ടാകാം. ഈ ലേഖകനു് അല്പസ്വല്പം മമതയുള്ള കുറേപ്പേരുടെ വായനാലിസ്റ്റുകള്‍ ചേര്‍ത്തുണ്ടാക്കിയ ലിസ്റ്റാണു് ഇത്.

  3. ലിസ്റ്റ് മൂന്ന്: സിബു തയാറാക്കിയ ഈ പൈപ്പില്‍ വരമൊഴി വിക്കിയില്‍ ചേര്‍ത്തിട്ടുള്ള ഷെയേര്‍ഡ് വായനലിസ്റ്റുകളില്‍ നിന്നും റെക്കമെന്‌ഡഡ് പോസ്റ്റുകള്‍ കണ്ടെടുക്കുന്നു.


Reading Pattern -ന്റെ പ്രഭാവം ഒരു കാരണമാവാം, കൂടുതല്‍ പ്രിയമായുള്ളത് ലിസ്റ്റ് രണ്ടാണു്.

Intelligence of a crowd may be subpar. Common Intelligence of a smaller, wiser crowd is better. (The Wisdom Of Crowds -ഈ വിഷയത്തില്‍ കൂടുതല്‍ അറിയണമെങ്കില്‍, ഈ ലിങ്ക് നോക്കുക.)


വായനലിസ്റ്റ് ഉണ്ടാക്കാന്‍:

  • ഫീഡിലില്ലാത്ത ഒരു ലേഖനം ടാഗ് ചെയ്യാനാവും എന്നതിനാല്‍ ഡെലീഷ്യസ് ഉപയോഗിക്കുന്നതാണു് നന്ന്. ഡെലീഷ്യസിന്റെ ഫീഡ് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്‌ ഒരു യുണീക്ക് ഫോള്‍ഡര്‍/ടാഗ് കൊടുക്കുക. ആ ടാഗ് പബ്ലിക് ആക്കുക. ലിസ്റ്റ് തയാര്‍. ഉദാഹരണം ഇവിടെ.


വായനലിസ്റ്റ് ഉണ്ടാക്കി‌യാല്‍/ വായനലിസ്റ്റ് ഉണ്ടെങ്കില്‍:

  • ഡെലീഷ്യസ്/റീഡര്‍/മറ്റെന്തെങ്കിലും ഉപയോഗിച്ച് ഒരു ലിസ്റ്റും അതിനൊരു ഫീഡും ഉണ്ടെങ്കില്‍ സദയം വരമൊഴി വിക്കിയില്‍ ഇവിടെ അതൊന്നു ചേര്‍ത്തിരുന്നുവെങ്കില്‍ നന്നായേനെ. എല്ലാറ്റിനും ഒരു കോമണ്‍ സ്ഥലം എന്നതിനുപരി, സിബുവിന്റെ പൈപ്പ് പോലെ, ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളവരുടെ recommendations തപ്പിയെടുക്കാനും മറ്റും സഹായമായേക്കും.

5 അഭിപ്രായങ്ങൾ:

സിബു::cibu പറഞ്ഞു...

ഏവൂരാനേ വീഡിയോയുടെ വോള്യൂം വളരെ കുറവ്‌. കൂട്ടാന്‍ വല്ല വഴിയുമുണ്ടോ?

evuraan പറഞ്ഞു...

കൂട്ടി വേറൊരു വീഡിയോ ഇട്ടു. ഇപ്പോ കേള്‍ക്കാമല്ലോ, അല്ലേ?

സിബു::cibu പറഞ്ഞു...

ഇപ്പോ ശരിയായി.

വെള്ളെഴുത്ത് പറഞ്ഞു...

ഇങ്ങനെ ചിലതൊക്കെ വേണ്ടതാണ്.. അഗ്രിഗേറ്ററുനോക്കി ഓരോന്നായി ക്ലിക്കു ചെയ്ത് എത്രസമയമാണ് പോകുന്നതെന്ന് അതു ചെയ്തു നോക്കുന്നവനേ അറിയൂ..ഇതിങ്ങനെ സ്ഥിരമായി ഇവിടെ കാണുമോ പുതിയ പോസ്റ്റുകള്‍ വരുന്നതിനനുസരിച്ച് വര്‍ഗീകരിച്ചുകൊണ്ട്..? അതു സാദ്ധ്യമല്ല എന്നു തോന്നുന്നു അല്ലേ?

സിബു::cibu പറഞ്ഞു...

എന്തുകൊണ്ടോ ബ്ലോഗിലേയ്ക്കെത്താനായ ബൂരിപക്ഷം ബ്ലോഗര്‍മാരും വായനക്കാരും ഫീഡ് എന്ന സാങ്കേതികതയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു. അത്‌ അവരുടെ സമയം തന്നെ നഷ്ടപ്പെടുത്തുന്നു - വെള്ളെഴുത്ത്‌ തിരിച്ചറിഞ്ഞപോലെ. എന്തൊക്കെ ചെയ്യണമെന്ന്‌ ഇവിടെ പണ്ടേ എഴുതിവയ്ച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഈ വീഡിയോ ക്ലിപ്പ് കണ്ടുനോക്കുക.

അനുയായികള്‍

Index