കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006

കൈവെള്ളയിലെ ബൂലോഗങ്ങള്‍

രാവിലെയും വൈകിട്ടും, കമ്മ്യൂട്ടിനിടെ വെറുതെ കളയുന്ന സമയത്ത് മലയാളം ബ്ലോഗുകള്‍ വായിക്കാനെന്താണൊരു വഴി?

ലാപ്‌ടോപ്പില്‍ ഓഫ്‌ലൈന്‍ ആര്‍ക്കൈവായി വായിക്കുവാന്‍ പറ്റും, പക്ഷെ യാത്രയ്ക്കിടയില്‍ നോട്ട്ബുക്കിന്റെ ഭാരം പേറാന്‍ വയ്യ.

അതിനാല്‍,

പി.ഡി.ഏ., പോക്കറ്റ് പീസി തുടങ്ങിയ ഹാന്‍‌ഡ് ഹെല്‍ഡ് സാമഗ്രികള്‍ (മലയാളം ബ്ലോഗുകള്‍/പിന്മൊഴി തുടങ്ങിയവ വായിക്കുവാനായി) ഉപയോഗിക്കുന്നവരുണ്ടോ ഇവിടെ?

ഇത്തരം പോക്കറ്റ്/ഹാന്‍ഡ്‌ ഹെല്‍ഡ് സാധനങ്ങളില്‍ വരുന്ന മലയാളം വായിക്കബിളാണോ?

അഭിപ്രായങ്ങള്‍ സദയം രേഖപ്പെടുത്തുക. നന്ദി..!

31 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

അതേ, കടലാസ്സില്‍ പ്രിന്റ് ചെയ്ത് ഹാന്‍ഡ് ഹെല്‍ഡായി വായിച്ചോളൂ, എന്നൊക്കെ തട്ടി വിടല്ലേ കൂട്ടരേ..!

viswaprabha വിശ്വപ്രഭ പറഞ്ഞു...

ഞാന്‍ ഒരു വിന്‍ഡോസ് മൊബൈല്‍ കൊണ്ടു നടക്കുന്നുണ്ട്. (HTC I-Mate / XDA-II)തക്കതായ ഒരു മലയാളം യുണികോഡ് ഇതുവരെ അതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കുറച്ചൊന്നു ശ്രമിച്ചാല്‍ പറ്റുമെന്നു തോന്നുന്നു. പക്ഷേ സമയം കിട്ടിയില്ല ഇതുവരെയായും.

പകരം ചെയ്യുന്നത് രണ്ടു വിധം:
1. വരമൊഴി ഉപയോഗിച്ച് തിരിച്ച് മംഗ്ലീഷ് ആക്കി മാറ്റുക. എന്നിട്ട് ഡെസ്ക്ടോപ്പിലെ PDA sync ഫോള്‍ഡറിലേക്കു കോപ്പി ചെയ്യുക.

2. PDF ആക്കി മാറ്റുക. അഡോബിന്റെ Pocket PC PDF Reader സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും. അതില്‍ ഇത്തരം PDF ഫയലുകള്‍ സുഖമായി മലയാളത്തില്‍ തന്നെ വായിക്കാം.
സ്ക്രീനിന്റെ വലിപ്പം കുറവാണേന്ന ഒരൊറ്റ പ്രശ്നം മാത്രം.
(പെട്ടെന്ന് PDF ആക്കി മാറ്റാന്‍ ചെറിയ സ്ക്രിപ്റ്റുകള്‍/ XML/XSLT ഉപായങ്ങള്‍ പ്രയോഗിക്കാം.)

എന്തായാലും റോഡിലും വഴിയോരത്തും മറ്റിടങ്ങളിലും താരതമ്യേന കൂടുതല്‍ സമയം കിട്ടുന്നവര്‍ക്ക് ഇത് ഒരു ഫലപ്രദമായ സൂത്രമാണ്.

evuraan പറഞ്ഞു...

കഷ്ടം..! ഇത്രയും കഷ്ടപ്പാടുണ്ടോ അതിനും..!

2005 നവംബര്‍ മുതലുള്ള മൊഴികള്‍ ഏകദേശം 230 മെഗ് വലുപ്പം വരും -- അവയും ഇനിയെങ്കിലും വരുന്ന മൊഴികളും പീ.ഡി.എഫിലേക്ക് ആട്ടോമ്മാറ്റിക് ആയി മാറ്റാനൊരു വഴി കിട്ടിയിരുന്നെങ്കില്‍...

ലിങ്ക് കൊടുത്താല്‍, അതിലെ ഉള്ളടക്കം പീ.ഡി.എഫായി ഡൌണാനുള്ള ഒരു വെബ്ബ് ഇന്റര്‍ഫേസ് കിട്ടിയിരുന്നെങ്കില്‍...

എന്തിനുമേതിനും ജാവാ ജാവാന്നു പറയുന്ന പുപ്പുലികളെവിടെ?

(ഇതെന്തിനാന്നോ? വിന്‍ഡോസൊഴിച്ച് ബാക്കിയുള്ള ആപ്പരേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ചൊവ്വേനേരെ, കെര്‍ണല്‍ തിരുത്തിയെഴുതാതെ , മിനിട്ടിന് മിനുട്ടിനിട്ട് പാച്ചാതെ, വായിക്കാന്‍ ഒന്നുകില്‍ പിഡി‌എഫ്, അല്ലെങ്കില്‍ സ്ക്രീന്‍‌ഷോട്ട് -- ഇവയെ ഉതകൂ‍.. അവിടങ്ങളിലൊക്കെ ചെന്ന് മലയാ‍ളം എഴുതുന്ന കാര്യം രണ്ടാമതാ‍വാം. ആദ്യം വല്യ തെറ്റില്ലാതെ വായിച്ചെടുക്കാനാവട്ടെ..)

സീ‌ഡാക്കെവിടെ? കേരളാ സര്‍ക്കാരിന്റെ ലിംഗസ്റ്റിക്‌ ഡിപ്പാര്‍ട്ട്മെന്റെവിടെ എന്നൊന്നും നമുക്ക് ചോദിക്കാതിരിക്കാം.

എന്നെങ്കിലും, ഏതെങ്കിലും ആണ്‍‌പിള്ളേര്‍ ഈ പണിയൊക്കെ തീര്‍ത്തു വരുന്നതു വരെ, അമ്മച്ചി എന്ന വാക്കിനെ അമമ്ചച‌ഇ എന്നും സ്നേഹത്തെ സന‌ഹേം എന്നുമൊക്കെ അവിടങ്ങളില്‍ ചെന്ന് നമുക്ക വാ‍യിക്കാം.

അതിനെല്ലാമിടയില്‍, ഉള്ളതും കൂടിയില്ലാതാക്കാന്‍ നമുക്ക് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍ വാങ്ങിക്കൂട്ടാം.

pdfTeX ഒക്കെ വെച്ച് ഒന്നു പയറ്റി നോക്കണം..

ഇനിയുമുണ്ട് മോഹങ്ങള്‍ -- ആപ്പിളും പാംഗോയുമൊക്കെ ചൊവ്വേനേരെ മലയാളം കാണിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...

ഇതാ, മനോജിട്ട ഒരു സ്ക്രീന്‍ ഷോട്ട് -- മാകിന്റെ മലയാളം. കെങ്കേമം തന്നെ, അല്ലേ?

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോളും, വെറുതെ മോഹിക്കുവാന്‍....

Cibu C J (സിബു) പറഞ്ഞു...

ഈ സൈറ്റില്‍ പറയും പോലെ ബ്ലോഗിനെ പിഡി‌എഫായി പ്രിന്റ് ചെയ്താല്‍ പോരെ?

അജ്ഞാതന്‍ പറഞ്ഞു...

ഇന്നു നിലവിലുള്ള ഒട്ടു മിക്ക മൊബൈല്‍ ഫോണുകളിലും മിഡ്‌ പി 2 എന്ന ജാവ മൊബൈല്‍ പ്രൊഫെയില്‍ ഉണ്ടു.ആയതിനാല്‍ ഒരു എളുപ്പ വഴി ആപ്പ്ലെറ്റ്‌ കണക്കേ ഒരു മിഡ്ലെറ്റ്‌ ഉണ്ടാക്കുകയാണു. മൊബൈല്‍ ഫോണില്‍ ഇന്നു നിലവിലുള്ള ബ്രൗസറുകളില്‍ ഒന്നും തന്നേ ഇന്ദിക്‌ ഫൊണ്ടുകള്‍ വേണ്ട രീതിയില്‍ സപ്പോര്‍ട്‌ ചെയ്തിട്ടില്ല.പക്ഷേ ഈയിടേ മലയാളം SMS നിലവില്‍ വന്നു എന്നു കേട്ടു.ഇതു മിഡ്‌ പി 2 സപ്പൊര്‍ട്ടുള്ള ഫോണുകളില്‍ വലിയ അധ്വാനമില്ലാതേ സാധിക്കാവുന്നതാണു.ഞാന്‍ ഇത്തരതിലുള്ള ഒരു പ്രോജക്ട്‌ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.മലയാളം SMS പ്രോജക്ടില്‍ പ്രവര്‍ത്തിച്ച ആരെയെങ്കിലും അറിയുമെങ്കില്‍ praveengeorgeus@yahoo.com അറിയിക്കുമല്ലോ.

evuraan പറഞ്ഞു...

ഗുണാളാ, വെള്ളാറ്റഞ്ഞൂര്‍ | എന്ന ബ്ളോഗെഴുതുന്ന ബെന്നി, നോക്കിയാ-യ്ക് വേണ്ടി എന്തൊക്കെയോ മലയാളം പരിപാടികള്‍ ചെയ്തിട്ടുന്ട് എന്ന് കേട്ടതായി തോന്നുന്നു...

evuraan പറഞ്ഞു...

സിബൂ, ശരി തന്നെ -- അങ്ങനെയും ചെയ്യാം. വേണ്ടതിനെ ഓരോന്നായി, പോസ്റ്റ് സ്ക്രിപ്റ്റായി പ്രിന്റ്റി പീ.ഡി.എഫ് ആ‍ക്കാവുന്നതാണ്.

മാനുവല്‍ intervention ഏറ്റവും കുറച്ച് കണ്ടന്റ് (എല്ലാം തന്നെ) പി.ഡി.എഫ് ആക്കിയിരുന്നെങ്കില്‍, ഇതു പോലെയുള്ള ദിവസ യാത്രക്കാര്‍ക്ക് നറുങ്ങു വിദ്യകളൊന്നുമറിയേണ്ടതില്ല, നേരെയങ്ങ ഡൌണ്‍‌ലോഡിയാല്‍ മതിയായേനേ.

ഇംഗ്ലീഷിലുള്ള പേജുകള്‍ നേരെ പിഡി‌എഫിലേക്ക് മാറ്റാന്‍, ലിനക്സില് htmldoc എന്ന സാധനം ഇപ്രകാരം ഓടിച്ചാല്‍ മാത്രം മതിയാകും:

htmldoc -t pdf14 --continuous --headfootsize small --fontsize medium --embedfonts --no-title $fixit -f /tmp/$i.pdf 1>/dev/null 2>/dev/null

ആ പരിപാടി പക്ഷെ, UTF-8 ന് വിലങ്ങി.

എല്ലാവരും ചേര്‍ന്നൊന്ന് പിടിച്ചാല്‍, ഉമേശ ഗുരുക്കള്‍ pdfTeX ഒക്കെയിട്ടൊരു സീ.ജീ.ഐ തന്നെയെഴുതിയേക്കും.

വണ്ടിചക്രം വീന്ടുമുണ്ടാക്കണ്ടല്ലോ..

evuraan പറഞ്ഞു...

htmldoc ഉദാഹരണങ്ങള്‍:

htmldoc ഉപയോഗിച്ച് ഒരു മലയാളം പേജിനെ പി.ഡി.എഫിലേക്ക് മാറ്റുമ്പോള്‍ ഇങ്ങനെ കോലം കെട്ടു പോകുന്നു, utf8 സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍.

ഇനി ഇംഗ്ലീഷ് മാത്രമുള്ള പേജിനെ അതു വെച്ച് കണ്‌വേര്‍ട്ടുമ്പോള്‍, ഇതു പോലെ, വലിയ മോശമില്ലാതെ വരുന്നുണ്ട്.

ഉമേഷ്::Umesh പറഞ്ഞു...

യൂണിക്കോഡ് പേജിനെ മൊഴിയിലുള്ള ഒരു ഫയലാക്കാന്‍ ആരെങ്കിലും ഒരു സൂത്രം ഉണ്ടാക്കാമോ? മൊഴിയെ ലിനക്സില്‍ പി. ഡി. എഫ്. ആക്കാനുള്ള സ്ക്രിപ്റ്റ് ഞാന്‍ തരാം.

സിബുവിന്റെ വരമൊഴി എക്സിക്യൂടബിള്‍ നേരേ ഉപയോഗിക്കാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ അതു മതിയായിരുന്നു യൂണിക്കോഡിനെ മൊഴിയാക്കാന്‍.

അജ്ഞാതന്‍ പറഞ്ഞു...

Hi,
I just copied a few lines from one of the comments and copied in notepad. I have installed cutepdf writer (http://www.cutepdf.com/)in machine. Converted the notedpad contents to pdf and I am able to read the contents in pdf in malayalam. Hope this will solve the problem.
Thanks,
Rabi

ദിവാസ്വപ്നം പറഞ്ഞു...

ഡും ഡും ഡും...

ദേ, ബൂലോഗരേ...

ഈ ഞായറാഴ്ച, ആദ്യ വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന ഒരു സിംഹം-കം-പുലി ഇവിടെ പതുങ്ങിയിരിപ്പുണ്ട്.

ഇന്ന് കണ്ട പത്രത്തില്‍, അഡ്വാന്‍സായി ഒരു വിവാഹ-വാര്‍ഷികാശംസ കണ്ട് നോക്കിയപ്പോള്‍, ദേ, നമ്മടെ ചുള്ളന്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഫോട്ടോ...

അപ്പോള്‍, ഞായറാഴ്ച ഒഴിവുള്ളവര്‍ക്കെല്ലാം ചുള്ളന്റെ വീട്ടില്‍ ചെന്നാല്‍ സദ്യ തരാകും... എന്നൊന്നും ഞാന്‍ പറയില്ല, ചുള്ളന്‍ എന്നെ എടുത്തിട്ട് വീക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട്, തല്‍ക്കാലം കമന്റിലൂടെയും ഈമെയിലിലൂടെയും വിവാഹാശംസകള്‍ അറിയിച്ച് നമുക്ക് ആശ തീര്‍ക്കാം.

ആളാരാണെന്ന് പറഞ്ഞില്ല, അല്ലേ... ഹി ഹി...

പേരു പറയില്ല, ഒരു ക്ലൂ തരാം...

ആ ആളുടെ ബ്ലോഗിലാണ് ഈ കമന്റിട്ടിരിയ്ക്കുന്നത്... :^)

evuraan പറഞ്ഞു...

Rabi,

നന്ദി. പക്ഷെ, വിന്‍‌ഡോസ് മാത്രമുപയോഗിക്കുന്നവര്‍ക്കത് പറ്റും, ഒപ്പം മാനുവലായി ഇതെല്ലാം ചെയ്യുകയും വേണം.

ഇതു മാത്രമല്ല, ആദ്യം സിബു തന്നെ ലിങ്കും ഉതകും.

പക്ഷെ,
ഹാന്‍‌ഡ്‌ held devices-ന്‍ നെറ്റ് അക്സസ്സ് ഉണ്ടെങ്കില്‍, ഇവ താനെ ജനറേറ്റ് ചെയ്യപ്പെടുമെങ്കില്‍ പീസിയിലൂടെ കസര്‍ത്തു കാട്ടേണ്ട ആവശ്യമില്ല.

പിന്നെ, പീസികള്‍ക്ക് പുറത്തും മലയാളം വായിക്കബിളാകണമല്ലോ...

ലിനക്സ്, മാക് -- എന്നങ്ങനെ ഇനിയും തട്ടകങ്ങളുണ്ട് മലയാളത്തിന്‍ മേയാന്‍...

ഓരോന്നും ആവശ്യക്കാര്‍ക്ക് നേരിട്ട് പി.ഡി.എഫില്‍ തന്നെ ഡൌണ്‍‌‌ലോഡാന്‍ വകയുണ്ടെങ്കില്‍, അതാണ് വേണ്ടത്.

പിന്നെ, യൂണീകോഡ് മലയാളം -> പി.ഡി.എഫ് കണ്‍‌വെര്‍ഷന്‍ പിശകറ്റതാകേണ്ടത്, അത്യാവശ്യമാണ്‍ -- That would quench non-windows users, who want to read their mother tongue..!!

ബിന്ദു പറഞ്ഞു...

അപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ ഈ ചുള്ളനും ബിരിയാണിക്കുട്ടിയും ഒരേ ദിവസം വിവാഹവാര്‍ഷികം ആഘോഷിക്കും അല്ലേ?
ആശംസകള്‍ പിന്നെ പറയാം. :)

evuraan പറഞ്ഞു...

ദിവാസ്വപ്നം,

ഒരുപാട് നന്ദി. സര്‍പ്രൈസ്സായിരുന്നു, നന്നായിട്ട് മര്‍മ്മത്തു് ഏല്‍ക്കുകയും ചെയ്തു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

കഥ അറിയാത്തവര്‍ക്കായി -- വാര്‍ഷികം പ്രമാണിച്ച്, in laws ഞങ്ങളെ അറിയിക്കാതെ ആശംസകള്‍ പത്രത്തിലിടുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി, മലയാളം പത്രം കണ്ടോ?, വരുത്താറുണ്ടോ? പോസ്റ്റില്‍ എന്തെങ്കിലും കിട്ടിയോ എന്നൊക്കെ ഫോണില്‍ പൂരം ചോദ്യങ്ങളും.

ഇവിടെ, ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല, അല്പം മുമ്പ് ദിവാസ്വപ്നം ചിക്കാഗോയില്‍ നിന്ന് എഴുതുന്നത് വരെ. അദ്ദേഹം, അവിടെ പത്രത്തില്‍ വന്ന ചിത്രം കണ്ട്, ഗുണിച്ച് ഹരിച്ച് ആളാരാണെന്ന് സ്ഥിരീകരിച്ച്, ഒരു മെയില്‍ അയച്ചു.

അന്നേരമല്ലേ എല്ലാം മനസ്സിലാകുന്നത്.. :)

എന്നിട്ട് പത്രത്തില്‍ വന്ന ചിത്രവും സ്കാന്‍ ചെയ്ത് അയച്ചും തന്നു..

ലോകം തീരെ ചെറിയതാണ്. ബോദ്ധ്യമായി..!!

ദിവാസ്വപ്നത്തിന്‍, ഒരുപാട് നന്ദി... :)

അജ്ഞാതന്‍ പറഞ്ഞു...

Hi Evuran,
Apologize for not writing in Malayalams.
I think what ever you do manually can be done automated. Otherwise there is no use of computers(Just my thought).
And whatever we can do in Windows can be done in Unix/Linux(Even though the so called byte code exists sometimes itz a pain)
I am not aware about any sites where we can do the convertion to pdf by giving a url.
But we can convert a xml doc to pdf using Apache FOP( I had worked on a project which converted french, german and english xml docs to pdf long time back).
Hope this helps.
Thanks,
Rabi

Adithyan പറഞ്ഞു...

ഏവൂരാനെ, ആശംസകള്‍ :)

myexperimentsandme പറഞ്ഞു...

ഏവൂര്‍ജിക്കും നല്ല പാതിക്കും എല്ലാവിധ ആശംസകളും.

Kuttyedathi പറഞ്ഞു...

എന്നിട്ടാ സ്കാന്‍ ചെയ്ത പടം എവിടെ ? അയച്ചു കൊടുക്കുന്നതിനു പകരം ബ്ലോഗില്‍ ഇട്ടൂടാരുന്നോ ദിവാ ? ഏവൂരാന് സറ്പ്രൈസിന്റെ മേലൊരു സര്‍പ്രൈസായേനേ.

ഏവൂരാനും ജാസ്മിനും വാറ്ഷികാശംസകള്‍. ഇനിയുമൊരുന്നൂറ് വാറ്ഷികങള്‍ മക്കളും കൊച്ചു മക്കളുമൊത്ത് രണ്ടു പേറ്ക്കുമൊരുമിച്ചാഘോഷിക്കാന്‍ അനുഗ്രഹമുണ്ടാവട്ടെ.

evuraan പറഞ്ഞു...

ആദിത്യാ, വക്കാരീ, കുട്ട്യേടത്തീ

നന്ദി..

Rabi,

Apache FOP (Formatting Objects Processor) പറഞ്ഞതിനു നന്ദി. കൂടുതല്‍ ചെയ്യാമോ എന്ന് നോക്കേണ്ടതുണ്ട് -- റെന്‍ഡറിങ്ങ് പ്രശ്നമാകുമോ എന്നൊരു സംശയം ഉണ്ട് അതില്‍.


ഉമേഷിന്റെ കമന്റ് നോക്കൂ.. ഒപ്പം ഉമേഷ് കണ്‌വേര്‍ട്ടിയ ശ്ലോകങ്ങളും ഇവിടെ നോക്കൂ..

അജ്ഞാതന്‍ പറഞ്ഞു...

Evuran,
I think FOP can be a possible solution but I am not sure about unicode. I can try creating a pdf and I can let u know.
I have been trying a lot of online pdf converters but all of them suck.
Thanks,
Rabi

അനംഗാരി പറഞ്ഞു...

ഹാ ഇതെന്നാ ഏര്‍പ്പാടാ ദിവാ...വിവാഹവാര്‍ഷിക പടം കാണാന്‍ വന്നിട്ട്. അതിങ്ങോട്ട് ഇട്! ഞങ്ങളൊന്ന് കാണട്ടെ... എന്നാലും ഏവൂരാനെ ഇതു പറയാഞ്ഞത് നന്നായില്ല. കുടിയനെന്തായാലും നല്ല നല്ല പരിപാടികള്‍ക്ക് കുപ്പിയുമായി വരില്ല. ഇനി വന്നാലും, ആരും കാണാതെ വല്ല കുളിമുറിയിലും കയറി നിന്ന് കാര്യം സാധിക്കത്തെയുള്ളു...
ഏവൂരാനും നല്ല പാതിക്കും കുടിയന്റെയും, കുടിയത്തിയുടെയും, വിവാഹ വാര്‍ഷിക ആശംസകള്‍.

evuraan പറഞ്ഞു...

ഹി ഹി..!! കുടിയാ, നന്ദി..!

നമ്മുടെ ജീവചരിത്രം വരെ നെറ്റില്‍ കിടപ്പില്ലേ..!!

ദാ ഇവിടെ.. (പഴയതാണു് എങ്കിലും...) :)

Unknown പറഞ്ഞു...

ആശംസകള്‍ ഏവൂരാനേ!

ദേവന്‍ പറഞ്ഞു...

മഹരാശനും രാസാത്തിയുമാഹ നൂറ്റാണ്ട്‌ നല്‍വാഴ്വു വാഴ്ഹ! മബ്രൂക്ക്സ്‌, മെല്‍ ബ്രൂക്ക്സ്‌..

അഭയാര്‍ത്ഥി പറഞ്ഞു...

വിവാഹ നാളിലെ ആശംസയായി
വിണ്ണോളമുയരുന്ന യശസ്സും
ആയുരാരൊഗ്യ സമ്പല്‍ സൗഖ്യങ്ങളും
നേരുന്നു ഏവൂരാനും കുടുമ്പത്തിനും.

ജേക്കബ്‌ പറഞ്ഞു...

ആശംസകള്‍...

ദിവാസ്വപ്നം പറഞ്ഞു...

കുട്ട്യേടത്തീ, കുടിയാ, (ഹാ ! എന്ത്രൊരു പ്രാസം ‌:-)

സര്‍പ്രൈസായി ഫോട്ടോ പബ്ലിഷ് ചെയ്തിട്ടുവേണം ഏവൂരാന്‍ എന്നെ ഓടിച്ച് വയറിളക്കാന്‍...

ഏവ്,

എന്നെ ‘അദ്ദേഹം’ എന്നൊന്നും വിളിയ്ക്കരുതേ, പ്ലീസ്. ‘ദിവാ‘ എന്നോ ‘എടാ ഉവ്വേ‘ എന്നോ ഒക്കെ വിളിച്ചാല്‍, ഞാന്‍ മോര്‍ ദാന്‍ ഹാപ്പി. :-)

ഓഫ് :
“കുടിയന്‍ said...
ആരും കാണാതെ വല്ല കുളിമുറിയിലും കയറി നിന്ന് കാര്യം സാധിക്കത്തെയുള്ളു...“

എഠോ കുഠിയാ, കുളിമുറീല്‍ കേറി കാര്യം സാധിച്ചാല്‍ പിന്നെ ആ ഭാ‍ഗത്തെങ്ങാനും നില്‍ക്കാന്‍ പറ്റുമോ !

പാപ്പാന്‍‌/mahout പറഞ്ഞു...

ഏവൂ, പടം ഞാനും കണ്ടതാണ് “മലയാളം പത്ര”ത്തില്‍. ഞായറാഴ്ച സര്‍‌പ്രൈസ്‌ ആക്കി പോസ്റ്റ് ചെയ്യാമെന്നു വിചാരിച്ചിരുന്നു. അപ്പോഴെയ്ക്കും ദിവാന്‍ കലമുടച്ചു എന്നതിനാല്‍ ഇതാ ഇപ്പൊഴേ
വിവാഹവാര്‍‌ഷികാശംസകള്‍! ഒരുപാടു സുഖങ്ങളും, സന്തോഷങ്ങളും ഒരുപാടൊരുപാടു നാളുകളില്‍...

Mubarak Merchant പറഞ്ഞു...

ഏവൂരാനേ,
റീഡ് മാനിയാക് എന്ന സാധനം കൊണ്ട് ജാവാ മിഡ്‌ലെറ്റ് ഉണ്ടാക്കുമ്പോള്‍ ആസ്കി മലയാളം ഫോണ്ടുകളുപയോഗിക്കുക വഴി മൊബൈല്‍ഫോണില്‍ വായിക്കബിളായ പുസ്തകം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ പകരം യൂണികോഡ് ഫോണ്ട് ഉപയോഗിക്കുമ്പൊ ചതുരങ്ങള്‍ മാത്രമേ തെളിയുന്നുള്ളൂ. എന്തെങ്കിലും സൂത്രപ്പണി റീഡ് മാനിയാക്കില്‍ നടത്തിയാല്‍ ഇത് ശരിയാക്കാന്‍ പറ്റില്ലേ? എനിക്കിതിനെ പറ്റി യാതൊരു പിടിപാടുമില്ല കെട്ടോ, നിങ്ങളാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പൊ നടന്നേക്കും.

ദിവാസ്വപ്നം പറഞ്ഞു...

Sorry, Pappan :)

അജ്ഞാതന്‍ പറഞ്ഞു...

ഇന്നു തനി മലയാളത്തില്‍ ( ഇപ്പോള്‍) ജനശക്തി ന്യൂസിന്റെ 10 പോസ്റ്റുകളോളം കിടക്കുന്നു...

എല്ലാം സാദാ ന്യൂസ്‌ പേപ്പറില്‍ ആര്‍ക്കും വായിക്കാവുന്നവ !

ഓരോ ന്യൂസും ഇവര്‍ ഓരോ വ്യത്യസ്ത പോസ്റ്റായി പ്രസിദ്ധീകരിക്കുന്നതിനാല്‍, തനി മലയാളത്തില്‍ നിന്നും, മികച്ച പല പോസ്റ്റുകളും ആദ്യപേജില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷമാകുന്നു ! ഏവൂരാന്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമല്ലോ .. അവരുടെ എല്ലാ ന്യൂസുകളും ഒറ്റ പോസ്റ്റായി ഇട്ടാല്‍ പോരേ.. ?

അനുയായികള്‍

Index