കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഓഗസ്റ്റ് 19, 2006

ബ്ലോഗുകളെ കാറ്റഗറി തിരിക്കാന്‍

ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിക്കുവാനുള്ള ഉപാധികളെ പറ്റി കുലംകഷമായ ചര്‍ച്ചകള്‍ ബൂലോകത്തില്‍ തകര്‍ക്കുകയാണല്ലോ.

എഴുതുന്ന ആര്‍ക്കും താന്താങ്ങളുടെ തന്നെ കാറ്റഗറികള്‍ ഏര്‍പ്പെടുത്താമെന്നിരിക്കെ (പ്രത്യേകിച്ചും ബ്ലോഗര്‍ 2-ന്റെ ആവിര്‍ഭാവത്തോടെ), പോസ്റ്റില്‍ നിന്നും കാറ്റഗറി കണ്ടെത്തി യഥാവിധി നിരത്താന്‍ പ്രായോഗികമായും പ്രയാസങ്ങളുണ്ട്. അതിനാല്‍, വരമൊഴി വിക്കിപീടിയയിലെ വിഭാഗങ്ങളെ മാതൃകയാക്കി, തനിമലയാളം വിഭാഗീകരണത്തിന് ഒരുങ്ങുകയാണ്.

ഏതു ബ്ലോഗിംഗ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും, തങ്ങളുടെ കൃതികള്‍ ഏതു വിഭാഗത്തില്‍ വരണമെന്ന് നിശ്ചയിക്കാം. രചയിതാക്കള്‍ക്ക് മാത്രമല്ല, സന്നദ്ധരാ‍യ വായനക്കാര്‍ക്കും തങ്ങള്‍ വായിച്ചവയില്‍ പ്രിയപ്പെട്ട ബ്ലോഗുകള്‍ വിഭാഗമനുസരിച്ച് ചേര്‍ക്കാവുന്നതാണ്.

ബ്ലോഗുകളെ തരംതിരിക്കാന്‍ ഈ പേജ്‌ ഉപയോഗിക്കുക. ചേര്‍ക്കേണ്ടുന്ന പോസ്റ്റിന്റെ ലിങ്കും, അതിനുള്ള കാറ്റഗറിയുമാണ് പ്രധാനമായും അറിയേണ്ടത്.

വിഭാഗങ്ങളനുസരിച്ചുള്ള ലിസ്റ്റ് ഇവിടെ കാണാം. നിലവിലില്ലാത്ത വിഭാഗങ്ങള്‍ പുതിയവ ചേരുന്നതിനുസരിച്ച് പ്രത്യക്ഷപ്പെടേണ്ടതാണ്.

മുഴുവന്‍ ലിസ്റ്റില്‍ (head.html) വരുന്നവ മാത്രമേ തത്ക്കാലം വിഭാഗങ്ങളായി തിരിക്കാനാവൂ. (മുഴു ലിസ്റ്റില്‍ ഇല്ലാത്തവയെ കൈകാര്യം ചെയ്യാനുള്ള കോഡിനെ പറ്റി ചിന്തിക്കുന്നതേയുള്ളൂ എന്നതാണ് സത്യം)

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തനിമലയാളത്തില്‍ വരുന്നവയെ കാറ്റഗറി തിരിക്കാനുള്ള സംവിധാനം -- ഏത് കാറ്റഗറി (വിഭാഗം) വേണമെന്ന് ഒന്നുകില്‍ വായനക്കാരനോ, അല്ലെങ്കില്‍ എഴുത്തുകാരനോ തിരഞ്ഞെടുക്കുന്നു. (ആരാണോ ആദ്യം തീരുമാനിക്കുന്നത്, അപ്രകാരം തന്നെ..)

ഒരു പോസ്റ്റ് ഒന്നിലധികം വിഭാഗത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല -- ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമേ ഒരു പോസ്റ്റിനെ പെടുത്താനാവൂ, ഇതില്‍.

അഭിപ്രായങ്ങള്‍ സ്വാഗതം...!!

-- ഏവൂരാന്‍.


൧: നിലവിലുള്ള വിഭാഗങ്ങള്‍:അറിയിപ്പ്
ഓര്‍മ്മക്കുറിപ്പ്
കഥ
കവിത
ലേഖനം
റിപ്പോര്‍ട്ട്
നര്‍മ്മം
ചരിത്രം
പുസ്തകപരിചയം
പ്രകൃതി
ഫോട്ടോ
രാഷ്ട്രീയം
ശാസ്ത്രം
സംഗീതം
സല്ലാപം
സിനിമ
യാത്രാവിവരണം
സാങ്കേതികം
ഭാഷ
ദൃശ്യശ്രാവ്യങ്ങള്
ആരോഗ്യം
പാചകം 


൨: വിഭാഗമനുസരിച്ചുള്ള ഫീഡുകള്‍

൨:൧ - തനിമലയാളം സെര്‍വര്‍ ഒന്നാമനില്‍ നിന്നുള്ളവ:

അറിയിപ്പ്
ഓര്‍മ്മക്കുറിപ്പ്
കഥ
കവിത
ലേഖനം
റിപ്പോര്‍ട്ട്
നര്‍മ്മം
ചരിത്രം
പുസ്തകപരിചയം
പ്രകൃതി
ഫോട്ടോ
രാഷ്ട്രീയം
ശാസ്ത്രം
സംഗീതം
സല്ലാപം
സിനിമ
യാത്രാവിവരണം
സാങ്കേതികം
ഭാഷ
ദൃശ്യശ്രാവ്യങ്ങള്
ആരോഗ്യം
പാചകം

൨:൨ - തനിമലയാളം സെര്‍വര്‍ രണ്ടാമനില്‍ നിന്നുള്ളവ:


അറിയിപ്പ്
ഓര്‍മ്മക്കുറിപ്പ്
കഥ
കവിത
ലേഖനം
റിപ്പോര്‍ട്ട്
നര്‍മ്മം
ചരിത്രം
പുസ്തകപരിചയം
പ്രകൃതി
ഫോട്ടോ
രാഷ്ട്രീയം
ശാസ്ത്രം
സംഗീതം
സല്ലാപം
സിനിമ
യാത്രാവിവരണം
സാങ്കേതികം
ഭാഷ
ദൃശ്യശ്രാവ്യങ്ങള്
ആരോഗ്യം
പാചകം

39 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

ബ്ലോഗ് മൊത്തമായി കൊടുക്കാതിരിക്കുക, കഴിവതും. പകരം, ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ -- അവ ഇന്‍ഡിവിഡുവലായി (individually) കൊടുക്കുക.

please, don't add an entire blog under one category. Rather, individual posts (of a blog) should be added in respective CATegories.

Anyways, I've added checks in place to avoid "base_urls" of this kind.

Why? A blog may have multiple posts that need to fall under different CATEgories.
Thanks..!!

ഡെയ്‌ന്‍::Deign പറഞ്ഞു...

ഹോ എന്റെ ഏവൂരാനെ!!!
'പോയവാരത്തില്‍' തരം തിരിച്ച് തരം തിരിച്ച് നടുവൊടിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. വളരെ നല്ല ഉദ്യമം. എല്ലാ എഴുത്തുകാരും ഇതുമായി സഹകരിക്കും എന്നാണെന്റെ വിശ്വാസം.

'തനി'യില്‍, പോസ്റ്റ് ചെയ്യുന്ന തിയതി കൂടി ഉള്‍പ്പെടുത്തി കാണുവാന്‍ ആഗ്രഹിക്കുന്നു.
ആശംസകള്‍....

അനംഗാരി പറഞ്ഞു...

ഏവൂരാന്‍, ഓഡിയോ ബ്ലോഗുകള്‍ക്ക് ഒരു പേജ് നീക്കി വെയ്കാമോ?.എന്റെ ചൊല്ലിയ കവിതകള്‍ കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ക്കായി എനിക്ക് അത് തരംതിരിക്കാമല്ലൊ?.

വക്കാരിമഷ്‌ടാ പറഞ്ഞു...

പഴയ പോസ്റ്റുകളും ഇടാമോ, ഏവൂര്‍ജീ?-അതോ ഇനി മുതലുള്ള പോസ്റ്റുകള്‍ മാത്രമാണോ?

evuraan പറഞ്ഞു...

ഡെയ്ന്‍: തീയതി -- ലിങ്കില്‍ നിന്നും ആ പോസ്റ്റെപ്പോഴാണ് ഉണ്ടായത് എന്ന് കണ്ട് പിടിച്ചിട്ടാണ് പുതിയവ മുകളിലായി അടുക്കുന്നത്. ഒന്നരവര്‍ഷം പഴയ പോസ്റ്റ് ചേര്‍ക്കപ്പെട്ടാല്‍, അത് അതിനു ശേഷം വന്നവയുടെ താഴെയായി കാണപ്പെടും (കാണപ്പെടേണ്ടതാണ്) തനിയില്‍ ചേര്‍ക്കപ്പെട്ട് തീയതിയ്ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതായിരുന്നോ ഉദ്ദേശിച്ചത്?

കുടിയാ, വരമൊഴി വിക്കിയില്‍ അപ്രകാരമൊരു വിഭാഗം കണ്ടില്ല എന്നതാണ് കാരണം. വിഭാഗങ്ങള്‍ അവിടെ അപൂര്‍ണ്ണമെങ്കില്‍, അതു ശരിയാക്കേണ്ടിയിരിക്കുന്നു. ഏതൊക്കെ വിഭാഗങ്ങള്‍ വേണം എന്നൊരു ചര്‍ച്ചയ്ക്ക് ഇവിടം വേദിയാക്കുന്നതില്‍ വിരോധമില്ല. എന്നിരുന്നാലും, exponential ആയി വിഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനോട് യോജിപ്പില്ല. അത്യാവശ്യം വേണ്ട വിഭാഗങ്ങള്‍ മതിയാവും. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സ്വാഗതം...

വക്കാരീ, പഴയ പോസ്റ്റുകളും ഇടാം.മുഴുവന്‍ ലിസ്റ്റില്‍ ഉള്ളവ ആയിരിക്കണമെന്ന് മാത്രം. കോറിലേഷന് ഉപയോഗിക്കുന്നത്, മുഴു ലിസ്റ്റില്‍ ആ ലിങ്കിനുള്ള ആറ്റ്രിബ്യൂട്ട്സാണേ.

ഡെയ്‌ന്‍::Deign പറഞ്ഞു...

തീയതിയേക്കുറിച്ച് പരാമര്‍ശിച്ചത്, 'പോയ വാരം' പോലെ തീയതി ആസ്പദമാക്കിയുള്ള ലിസ്റ്റ് തയ്യാറാക്കുന്നതിനു ഉപകരിക്കും എന്നതിനാലാണ്‌. 'തനി'യില്‍ അതിനുള്ള സംവിധാനം ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

Adithyan പറഞ്ഞു...

personal, recipes, wishes എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി എല്ലാവരുടെയും എന്താണ് അഭിപ്രായം?

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പൊ ഉമേഷേട്ടന്റെ പോലുള്ള ബ്ലോഗ് ഏത് കാറ്റഗറിയില്‍ വരും? മലയാള ഭാഷ എന്നൊരു കാറ്റഗറി ഉണ്ടെങ്കില്‍ നല്ലതല്ലെ? ആ ബ്ലോഗിനെ ലേഖനത്തിലോ കവിതയിലോ കൂട്ടാന്‍ പറ്റില്ലല്ലൊ?
ലേഖനങ്ങളില്‍ തന്നെ മഞ്ചിത്തേട്ടന്റെ ബെര്‍ളിത്തരങ്ങള്‍ അല്ലെങ്കില്‍ കിരണ്‍ചേട്ടന്റെ പോസ്റ്റിങ്ങ്സൊക്കെ ഒരു സമകാലിക ട്ടച്ച് ഇല്ലെ?
അത് ലേഖനത്തില്‍ നിന്ന് മാറ്റി സമാകാലികം എന്നൊരു കാറ്റഗറിയുണ്ടെങ്കില്‍ നല്ലതല്ല്ലെ? ചുമ്മാ ആ കാറ്റഗറിയുണ്ടെങ്കില്‍ നല്ലതല്ലെ, ഈ കാറ്റഗറിയുണ്ടെങ്കില്‍ നല്ലതല്ലെ എന്ന് ചോദിക്കാന്‍ മാത്രമെ അറിയൂട്ടൊ :)

ചുക്കുകാപ്പി (SSLC,Predegree)

അയ്യോ! wv(injpp) ഹിഹിഹി

ദിവ (diva) പറഞ്ഞു...

Evuraan said...
"എന്നിരുന്നാലും, exponential ആയി വിഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനോട് യോജിപ്പില്ല. അത്യാവശ്യം വേണ്ട വിഭാഗങ്ങള്‍ മതിയാവും"

നൂറ്റൊന്ന് ശതമാനം യോജിക്കുന്നു, ഏവൂരാനേ.

ബെസ്റ്റ് പാര്‍ട്ട് ഏതാണെന്ന് വച്ചാല്‍...
“ഒരു പോസ്റ്റ് ഒന്നിലധികം വിഭാഗത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല -- ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമേ ഒരു പോസ്റ്റിനെ പെടുത്താനാവൂ, ഇതില്‍“

അത് വളരെ വളരെ നന്നായി. അത് ഇല്ലായിരുന്നെങ്കില്‍ ക്യാറ്റഗറൈസേഷന്റെ പ്രയോജനം തന്നെ ഇല്ലാതായേനെ.

കുഡോസ്... ഏവൂ...

സസ്നേഹം...

evuraan പറഞ്ഞു...

ഭാഷ എന്നൊരു കാറ്റഗറി കൂടി ചേര്‍ത്തിട്ടുണ്ട്.

(സിബൂ, മിക്കവാറും അതു ഉമേഷിനു മാത്രം സ്വന്തമാകുമെന്ന് തോന്നുന്നു.) :^)

സിബുവിന്റെ അഭിപ്രായത്തില്‍, കാറ്റഗറികളെ പറ്റിയുള്ള ചര്‍ച്ച അവിടെയാക്കണം എന്നാണ്.

എന്തായാലും, പുതിയ കാറ്റഗറികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ എവിടെ വാദിച്ചാലും പിശുക്ക് പാലിക്കുക..!! :)

കാറ്റഗറികള്‍ എനിക്ക് ഓരോന്നും ഓരോ ഓബ്ജക്റ്റാണേ.

എനിക്കൊരു ഫുള്‍ടൈം ജ്വാലിയും പോരാത്തതിനൊരു വമ്പന്‍ കമ്മ്യൂട്ടും, ഒരു ഭാര്യയമുണ്ടെന്നോര്‍ക്കണം..! :)

വലയ്ക്കല്ലേ കൂട്ടരേ..!

nalan::നളന്‍ പറഞ്ഞു...

ആരോഗ്യം കൂടിയാവാം ഏവൂരാനെ (ഏവൂരാനല്ല, ലിസ്റ്റിലാണേ)

അനംഗാരി പറഞ്ഞു...

ഓഡിയോ ബ്ലോഗില്‍ ഞാന്‍ ചൊല്ലുന്നത് കവിതകള്‍ ആയതിനാല്‍ കവിത എന്ന് കാറ്റഗറിയില്‍ ചേര്‍ത്താല്‍ മതിയോ?. ഏവൂരാന്‍ പറഞ്ഞത് പോലെ ഒരു ജോലി ഭാരം കൂട്ടണ്ട. എന്നാല്‍ ഭാവിയില്‍ ഈ ശാഖ വികസിക്കുകയാണെങ്കില്‍ അതുണ്ടാകുന്നത് നല്ലതല്ലേ?പ്രത്യേകിച്ച് നമ്മളില്‍ പലരും, വീഡിയോ ക്ലിപ്പിങ്ങുകള്‍ ചേര്‍ക്കുന്നതിനാല്‍ അത്തരം സംഗതികള്‍ കൂടി ഈ കാറ്റഗറിയില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയില്ലേ. എനിക്ക് സാങ്കേതിക വശം അറിയില്ല. ചോദിച്ചുവെന്ന് മാത്രം.ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമ്പോള്‍ ഭാവിയെകൂടി കരുതുന്നത് നല്ലതാണു എന്ന് തോന്നി.

ദിവ (diva) പറഞ്ഞു...

"എനിക്കൊരു ഫുള്‍ടൈം ജ്വാലിയും പോരാത്തതിനൊരു വമ്പന്‍ കമ്മ്യൂട്ടും, ഒരു ഭാര്യയമുണ്ടെന്നോര്‍ക്കണം"

എന്നാലും എന്റെ ഏവൂരാനേ... ഭാഭീജിയെ, പ്രയോറിറ്റികളില്‍ മൂന്നാം സ്ഥാനത്താക്കിക്കളഞ്ഞല്ലോ...:)

evuraan പറഞ്ഞു...

അയ്യോ.. അതു ശരിയാണല്ലോ.

കുറ്റബോധം തോന്നിപ്പോകുന്നു..

ഇന്നിനി എന്നെ നോക്കേണ്ടാ എന്നു പറഞ്ഞതിന് അവളുടെ വക കേട്ടതിനാലാകണം അങ്ങനെ എഴുതിപ്പോയത്...!!

നിഷാദിന്റെ ബ്ലോഗില്‍ ഒരിക്കല്‍ ഞാനെഴുതിയ കമന്റോര്‍ത്തു പോകുന്നു -- ആത്മാവില്‍ കൃമികടിയുള്ളവര്‍ ഭാഗ്യവാന്മാര്‍; രാത്രികാലങ്ങള്‍ അവര്‍ക്കുണര്‍ന്നിരിപ്പാനുള്ളതാകുന്നു.

വിശ്വത്തിനെയും ദേവനേയും അരൂപിയായ ജ്വാലയാണ്‍ ബാധിച്ചതെങ്കില്‍‍, എന്നെ പിടികൂടിയിരിക്കുന്നത് ഈ കൃമിയാണ്. :)

അരൂപിയായ കൃമി.

അക്രമ കൃമി.

തിരികെ ഇന്നത്തെ രണ്ട് മണിക്കുറ് യാത്രയില്‍ മനസ്സിലിട്ട് ഉരുട്ടി സ്ഫുടപ്പെടുത്തിയ കോഡെഴുതി തീര്‍ക്കാഞ്ഞുള്ള ആ അസ്കിതമുണ്ടല്ലോ, അത് ചില നേരത്ത് വേറേയാര്‍ക്കും മനസ്സിലാകില്ല..!!

സിബു::cibu പറഞ്ഞു...

ചര്‍ച്ച ഇവിടെ തന്നെ ആയിക്കോട്ടെ. പക്ഷെ, അതിന്റെ അവസാനത്തില്‍ തീരുമാനിക്കുന്ന വിഭാഗങ്ങള്‍ ആരെങ്കിലും വരമൊഴി വിക്കിയില്‍ അപ്‌ഡേറ്റ് ചെയ്താ‍ല്‍ നന്നായിരുന്നു.

കുടിയന്റെ സജഷന്‍ മുഖവിലയ്ക്കെടുത്ത് മാധ്യമം എന്നൊരു കാറ്റഗറി ടൈപ്പ് കൂടി ചേര്‍ത്തിരിക്കുന്നു.


വരമൊഴി വിക്കിയിലെ വിഭാഗങ്ങളും തനിയിലെ വിഭാഗങ്ങളും തമ്മില്‍ ഓട്ടോമാറ്റിക്കായി സിങ്കപ്പ് ഒന്നും ഇല്ല എന്നും അറിഞ്ഞിരിക്കണം. വിക്കിയില്‍ നിന്നും ഏവൂരാന് തോന്നുന്ന വിഭാഗങ്ങള്‍ തനിമലയാളത്തിലും ഉണ്ടാവും.

രണ്ടിന്റേയും അടിസ്ഥാന ആശയവും വ്യത്യസ്തങ്ങളാണ്. വരമൊഴി വിക്കിയിലെ തരം തിരിക്കല്‍ ബ്ലോഗ് എഴുതുന്ന ആള്‍ക്കേ ചെയ്യാനാവൂ. എന്നാല്‍ വിഭാഗത്തെ പറ്റിയുള്ള വിവരം ബ്ലോഗില്‍ തന്നെയാണ് ഇരിക്കുന്നത്‌ (സെര്‍വര്‍ ഡിപ്പെന്റന്‍സി ഇല്ല എന്നര്‍ഥം). അതുകൊണ്ട്‌ അതൊരു സ്റ്റാന്റേഡൈസേഷന്‍ മാത്രമാണ്. വരമൊഴി വിക്കിക്ക്‌ മാത്രമല്ല പോര്‍ട്ടലുകള്‍ക്കും, ആര്‍ക്കും ഈ മെത്തേഡ് വച്ച്‌ പോസ്റ്റുകളുടെ വിഭാഗങ്ങളറിയാം.

തനിയിലാവുമ്പോള്‍ വായനക്കാര്‍ക്കും ഒരു പോസ്റ്റിന്റെ വിഭാഗം തീരുമാനിക്കാം.

ദിവ (diva) പറഞ്ഞു...

അയ്യോ ഏവൂരാനേ,

ഞാനൊന്നു തമാശിച്ചതാണ് കേട്ടോ...

ഞാനും അതേ വഞ്ചിയില്‍ തന്നെയാണ് എന്നേ ഉദ്ദേശിച്ചുള്ളൂ...നോ ഹാര്‍ഡ് ഫീലിംഗ്സ് പ്ലീസ്...

evuraan പറഞ്ഞു...

audio/video എന്ന ഒറ്റ വാക്കിനു തത്തുല്യമായ ഒരൊറ്റ മലയാള പദം വേണം. അതു ഏതാവണം കൂട്ടരേ?

ഓഡിയോ-വീഡിയോ -- ? ഓവീഡിയോ? അഭിപ്രായങ്ങള്‍ സ്വാഗതം..!

നളന്‍ പറഞ്ഞതു പോലെയല്‍പം ആരോഗ്യവും ആകാം.

ദിവാ, ഹേയ്‌, അതൊന്നും ഒരു വിഷയമേ അല്ല.. :)

Inji Pennu പറഞ്ഞു...

മീഡിയ (അദര്‍) എന്ന് വല്ലോം

ചുമ്മാ വഴിയെ പോണതല്ലെ ഒരു ഒപ്പ് വെച്ചേക്കാമെന്ന് കരുതി :)

kumar © പറഞ്ഞു...

ഏവൂരാനേ, audio- video എന്നതു തന്നെ തെറ്റല്ലേ? audio - vision. ഇതല്ലേ ശരി?video എന്ന വാക്കുതന്നെ ഇതു ഇത് രണ്ടും കൂടി ചേര്‍ന്നതാണ്. അതായത് vision + audio = video.
(എന്റെ ചെറിയ അറിവില്‍ ഇങ്ങനെയാണ് കിടക്കുന്നത്)

ദില്‍ബാസുരന്‍ പറഞ്ഞു...

ഓവിയോ? ഓഡിവിഡിയോ? വിഡോഡിയോ? ഓവിഡിയോ? ശബ്ദചിത്രം? ശത്രുചിബ്ദം? ബ്ധും?

എനിക്കിപ്പൊ ഇത്രയൊക്കെയേ തോന്നുന്നുള്ളൂ.

Adithyan പറഞ്ഞു...

ദൃശ്യ-ശ്രവ്യം ?

ലാലേട്ടന്‍... പറഞ്ഞു...

ശബ്ദവുംരൂപവും എന്നാക്കിയാലോ?

Inji Pennu പറഞ്ഞു...

കണ്ടതും കേട്ടതും :-)

Inji Pennu പറഞ്ഞു...

അപ്പോഴെ ഞാനെഞാന് ബ്ലോഗ് 3-യിലേക്ക് ചാടി! പക്ഷെങ്കി :
പുതിയ കമന്റ് എന്റെ ബ്ലോഗില് ഇടുമ്പൊള് അത് പിന്മൊഴിയില് വരുന്നില്ല..വരുന്നുണ്ട്...പക്ഷെ ശരിക്കും വരുന്നില്ല.അതെന്താണാവൊ?
qw_er_ty

evuraan പറഞ്ഞു...

ദൃശ്യശ്രാവ്യങ്ങള്‍ എന്നായാലോ?

അഭിപ്രായങ്ങള്‍?

ഉമേഷേ ഗുരോ?

അനംഗാരി പറഞ്ഞു...

സ്വരചിത്ര എന്നായാലോ....

evuraan പറഞ്ഞു...

ദൃശ്യശ്രാവ്യങ്ങള്‍,

ആരോഗ്യം എന്നും രണ്ട് കാറ്റഗറികള്‍ കൂടെയിതാ...

ദൃശ്യശ്രാവ്യങ്ങളെന്നത്, ഉമേഷിനെക്കൊണ്ട് രാജേഷ്‌വര്‍മ്മയുടെ അപ്രൂവല്‍ വാങ്ങിപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കാമെന്നായത്...

വ്യാകരണം പിഴച്ച കാറ്റഗറി എന്നൊരു പുകള്‍ വേണ്ടല്ലോ ഇനി..

കുടിയനും നളനും ഹാപ്പിയാണല്ലോ, അല്ലേ?

evuraan പറഞ്ഞു...

ഈ ബൂലോഗത്തെവിടേലും ഇഞ്ചിപ്പെണ്ണുണ്ടെങ്കില്‍ അറിയാന്‍ :

Seems like you've a gmail filter in place, and it is fowarding emails back to pinmozhikal... Causing messages to loop.

Pls de-activate the said filter, if any.

evuraan പറഞ്ഞു...

ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്യാനുള്ള സംഭവം, പരീക്ഷണങ്ങള്‍ക്കും മെച്ചപ്പെടുത്തലുകള്‍ക്കും ശേഷം പൊതുനിരത്തിലിറക്കുകയാണ്, ഇന്നു മുതല്‍.

(1) കാറ്റഗറി തിരിക്കാന്‍ ഈ പേജോ, അല്ലെങ്കില്‍, ഈ പേജോ ഉപയോഗിക്കാവുന്നതാണ്.

നേരത്തെ സൂചിപ്പിച്ചതു പോലെ, എഴുത്തുകാര്‍ക്ക് പുറമേ, സന്നദ്ധരായ വായനക്കാര്‍ക്കും വായിച്ചവയില്‍, പ്രിയമെന്നു് തോന്നുന്നവ, മേല്പറഞ്ഞ ലിങ്കുപയോഗിച്ച് കാറ്റഗറി (വിഭാഗം) തിരിക്കാവുന്നതാണ്.

(2) നിലവിലുള്ള വിഭാഗങ്ങള്‍ തിരിച്ചുള്ള പോസ്റ്റുകള്‍ ഇവിടെയും, കൂടാതെ ഇവിടെയും കാണാവുന്നതാണ്.


(3) പാചകം എന്നൊരു പുതിയ വിഭാഗം കൂടി ചേര്‍ത്തിരിക്കുന്നു. ലിങ്ക് 1, ലിങ്ക് 2

(4) XML ഫീഡുകള്‍ വേണമെന്നുള്ളവര്‍ക്ക് വിഷയം തിരിച്ചുള്ള ഫീഡുകള്‍ ലഭ്യമാണ്.

കുറിപ്പ്: എല്ലാ വിഭാഗത്തിനും ഇപ്പോള്‍ ഫീഡുകള്‍ നിലവിലില്ല. കൂടുതല്‍ പോസ്റ്റുകള്‍ ചേര്‍ക്കപ്പെടുന്നതിനൊപ്പം മാത്രമേ അവയുണ്ടാകൂ.

(5) ഒരു പോസ്റ്റ് ഒന്നിലധികം വിഭാഗത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല -- ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമേ ഒരു പോസ്റ്റിനെ പെടുത്താനാവൂ.

(6) ‍ബ്ലോഗിന്റെ ബേയ്സ് ലിങ്ക് കൊടുക്കരുതേ, മറിച്ച് ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ ഓരോന്നായി കൊടുക്കുക.

അതായത്, http://chithrangal.blogspot.com/ ചേര്‍ക്കാതെ, http://chithrangal.blogspot.com/2006/08/blog-post_19.html എന്നത് ചേര്‍ക്കുക.


അഭിപ്രായങ്ങള്‍ സ്വാഗതം.

ആദിത്യാ, ശനിയാ -- യൂ ക്യാന്‍ സ്റ്റാര്‍ട്ട് നൌ. ഓഫു (ഗുണ്ടാ) തൊഴിലാളികളുടെ സഹായവും ഇക്കാര്യത്തില്‍ തേടേണ്ടിയിരിക്കുന്നു.

evuraan പറഞ്ഞു...

ആദിത്യനും ശനിയനും കൂടി കാറ്റഗറി തിരിക്കുവാനുള്ള പേജ് തിരുത്തിയെഴുതിയിരിക്കുന്നു -- ബട്ടണുകളുടെ ലേയൌട്ട് മെച്ചപ്പെടുത്തിയതിനു, അവര്ക്കു്‌ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

Ref

അജ്ഞാതന്‍ പറഞ്ഞു...

ശരിയാണ്. ഒരു ബ്ലോഗില്‍ തന്നെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഓരോ പോസ്റ്റിന്റേയും പ്രത്യേകം പ്രത്യേകം ലിങ്ക് കൊടുക്കേണ്ടതാണ്. പക്ഷെ, എന്റെ ‘ചിത്രവിശേഷം’ എന്ന ബ്ലോഗില്‍ ഞാന്‍ സിനിമയെക്കുറിച്ചു മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. രണ്ട് നിര്‍ദ്ദേശങ്ങള്‍
• ബ്ലോഗിന്റെ ടോപ്പിക്ക് അഡ്രസിനു പുറമേ, ഒരേ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ തരംതിരിക്കുവാനും ഒരു ഓപ്ഷന്‍ നല്‍കുക. അല്ലെങ്കില്‍ അടുത്ത സിനിമയെക്കുറിച്ചുള്ള റിവ്യൂ പോസ്റ്റ് ചെയ്തിട്ട് ഞാന്‍ വീണ്ടും അതിന്റെ അഡ്രസ് ഇവിടെ സബ്മിറ്റ് ചെയ്യേണ്ടതില്ലേ? അങ്ങിനെവരുമ്പോള്‍ എത്രയധികം അഡ്രസുകളാണ് ഓരോ വിഭാഗത്തിലും വരിക? അതിനേക്കാള്‍ നല്ലതല്ലേ, ‘സിനിമ’ എന്നൊരു വിഭാഗത്തില്‍ സിനിമയെക്കുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്ന ബ്ലോഗുകള്‍ ഉള്‍പ്പെടുത്തുക എന്നത്?
• ഓരോ ബ്ലോഗിലും പുതിയ പോസ്റ്റ് വരുന്നതിനനുസരിച്ച് (അഞ്ചോ ഏഴോ ദിവസത്തിനുള്ളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോ മറ്റോ) അത് മുകളില്‍ വരുന്നരീതിയിലായാല്‍ കൂടുതല്‍ നന്നാവും.
--

അജ്ഞാതന്‍ പറഞ്ഞു...

ഏവൂര്‍ജീ,
എന്റെ പേരു ഷാനവാസ്‌. നിങ്ങളുടെ ലോകത്തെ ഒരുനവാഗതന്‍. എന്നെക്കൂടിനിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു. എന്റെ എക്കൗണ്ട്‌ blogger betaയില്‍ ആണ്‌ അതിനാല്‍ എന്റെബ്ലോഗിനെക്കുറിച്ച്‌ കാറ്റഗറിയില്‍ ചേര്‍ക്കല്‍ പരാജയപ്പെട്ടിരിക്കുന്നു.എന്നെക്കൂടി സഹായിക്കൂ
http://www.keralasabdham.blogspot.com/

pts പറഞ്ഞു...

എനിക്കും തനിമലയാളത്തില്‍ പോസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല. കാരണമെന്താണെന്ന് അറിയില്ല.ഒന്നു സഹായിക്കാമോ?

ഗിരീഷ് വെങ്ങര പറഞ്ഞു...

നമസ്ക്കാരം
എന്റെ കാര്‍ട്ടൂണ്‍ എവിടെയൊ പോയി....
http://gireeshvengacartoon.blogspot.com/

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) പറഞ്ഞു...

നന്ദി ഏവൂര്‍ജി,
എന്റെ "യാഥാര്‍ത്ഥ്യന്‍" ബ്ലോഗ്‌ കവിതകല്‍ മാത്രമാണല്ലോ?

സുഹൃത്ത്‌ പറഞ്ഞു...

Hello,

My name is Afsal M N.
My blog name is http://shalabhangal.blogspot.com/2008_06_01_archive.html.
Pls include me as a member of thanimalayalam.

princes പറഞ്ഞു...

evuranjiii..
ente blogs tani il add cheyyan try cheythu..but enikku kanan pattunnilla ente blog contents...

njan ente blogs evide cherkkunnu....pls help me...

http://orphan.mywebdunia.com
http://nayantara.mywebdunia.com
http://www.lyricss.mywebdunia.com
http://cininews.mywebdunia.com
http://saakshi.mywebdunia.com
http://sanchari.mywebdunia.com
http://swanthanam.mywebdunia.com
http://porali.mywebdunia.com
http://jokess.mywebdunia.com
http://vazhikatti.mywebdunia.com
http://maaveli.mywebdunia.com
http://machaan.mywebdunia.com

e s satheesan പറഞ്ഞു...

കാകഃ കാകഃ, പികഃ പികഃ
എനിക്കിഷ്ടായ്. എല്ലാം അതിലുണ്ടു

viswamaryad പറഞ്ഞു...

കൊള്ളാം. നന്നായിട്ടുണ്ട്.

visp@rediffmail.com

അനുയായികള്‍

Index