കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, മേയ് 21, 2013

വെറുതെ ഒരു വായന, വേണ്ടായിരുന്നു..


വെറുതെ ഒന്നു വായിച്ചു നോക്കാം എന്നു കരുതിയാണു് റ്റാര പാർക്കറിന്റെ For Better: The Science of a Good Marriage  എന്ന പുസ്തകം കൊണ്ടു വന്നത്.

http://media.npr.org/assets/artslife/books/2010/05/for-better/forbetter_custom-79b702820dd9b5a96eaf17db1b849d2c7b56b1b3-s3.jpg

ഇത്രയും ഡിപ്രഷനുളവാാക്കിയ മറ്റൊരു പുസ്തകമില്ല. മര്യാദ്യക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചു പോവുകയായിരുന്ന ഈയുള്ളവന്റെ തല വെറുതെ പുകച്ചു.

മോണോഗാമിയെ  (ഏകപത്നീ/ഏകപതീ വ്രതം) കുറിച്ച് അതിലൊരു ചാപ്റ്ററുണ്ട്. പ്രകൃതിയിലെ ജീവികളിൽ ചില കൂട്ടർ കടുത്ത മോണോഗാമിസ്റ്റുകളാണെന്നും മറ്റുമുള്ള ഉഡായ്പുകൾ പുസ്തകം പൊളിച്ചടുക്കിയിരിക്കുന്നു.  തരത്തിൽ ഗോൾപോസ്റ്റ് കണ്ടാൽ ഗോളടിച്ച് പോവുന്ന വീക്ക് മോർട്ടൽസാണ് എല്ലാ ജീവികളും എന്ന് സ്ഥാപിക്കുന്നു.

 ഏകപത്നീവ്രതക്കാരനായ മനുഷ്യനുണ്ടാവുന്നത് മൃഗവാസനയിൽ നിന്ന് വിട്ട് സ്നേഹത്തിന്റെയും  compassion-ന്റെയും ഒക്കെ ഒരു ചേർച്ചക്കൂട്ടിൽ നിന്നാണെന്നും സമർത്ഥിക്കുന്നു.

അതോടെ ബോറടിച്ച്, പുസ്തകം  കൊണ്ട് തിരിച്ചു കൊടുത്തു.

മോണോഗാമി മടുത്തിട്ടല്ല; മറിച്ച്,  അതിൽ വിശ്വസിക്കുകയും  മോണോഗാമസ് സൊസൈറ്റിയാണു്  നല്ലതെന്ന അഭിപ്രായവുമുണ്ട്.  അതൊക്കെ കൊണ്ടു തന്നെ,  ഇത്  വെറുതെ ആവശ്യമില്ലാത്ത ഒരു വായന ആയിപ്പോയി.

വെർതെ സമയം കളഞ്ഞു, അല്ലാതെന്ത്..!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index