കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഏപ്രിൽ 22, 2013

നികുതി വെട്ടിക്കും ഗൂഗിൾ (ആമസോൺ, ആപ്പിൾ..)

ഗൂഗിൾ, ആപ്പിൾ, ആമസോൺ, ഫെയ്സ്ബുക്ക്,  സ്റ്റാർബക്സ് തുടങ്ങിയ മൾട്ടിനാഷണൽ കമ്പനികൾക്കിടയിൽ  കോമണായിട്ടുള്ളത് ഈയൊരു കാര്യമാണു് - ടാക്സ് വെട്ടിപ്പ്..!  അയർലൻഡുകാർ ടാക്സ് ചോദിക്കുമ്പോൾ പറയും അമേരിക്കയിൽ കൊടുത്തുവെന്നും, അമേരിക്കക്കാർ ടാക്സ് ചോദിക്കുമ്പോൾ ബ്രിട്ടനിൽ കൊടുത്തുവെന്നും, ബ്രിട്ടൺ ചോദിക്കുമ്പോൾ കേയ്മാൻ ഐലൻഡിൽ കൊടുത്തുവെന്നും പറയുക.

ഇപ്രകാരം ഒന്നും രണ്ടുമല്ല, ഇരുപതു ട്രില്ല്യൺ ഡോളറാണു് വിവിധ രാജ്യങ്ങൾക്ക് നികുതിയിനത്തിൽ നഷ്ടപ്പെടുന്നത്. ഇതൊക്കെ ലീഗലാണോ എന്നു ചോദിച്ചാൽ, ഓരോരോ രാജ്യങ്ങളുടെയും നികുതിനിയമങ്ങളിലെ ലൂപ്പ്‌‌ഹോളുകൾ മുതലെടുത്താണു് ഇതെല്ലാം ലീഗലാക്കുന്നത് എന്നതാണു് ഉത്തരം.  ഇങ്ങനെ, നിയമപരമായ നികുതി വെട്ടീരിനു തന്നെ കമ്പനികൾ വലിയ ലീഗൽ, അക്കൗണ്ടിങ്ങ് ടീമുകളെയും തീറ്റിപോറ്റുന്നുമുണ്ട്.

http://evuraan.info/screenshots/images/evade-tax.png

(കടപ്പാട്)

1.4 ബില്ല്യൺ ഡോളർ ലാഭത്തിൽ ഫെയ്സ്ബുക്ക് നികുതിയടച്ചത് 0.3 ശതമാനം മാത്രം. (ഇൻകം ടാക്സ് അടയ്ക്കുന്ന അഡൽറ്റ്സ് ഒന്ന് ഈ സുന്ദരസ്വപ്നത്തെ പറ്റി ഒന്ന് ചിന്തിച്ചു നോക്കുക.) 

ബ്രിട്ടണിൽ നിന്നു തന്നെ 2011-ൽ  2.5 ബില്ല്യൺ പൗണ്ട് ( £2.5bn) റെവന്യു ഉണ്ടാക്കിയ ഗൂഗിൾ,  അവിടെ നികുതിയടച്ചത്, കഷ്ടിച്ചു 6 മില്ല്യൺ (£6). അതെന്താന്ന് ചോദിക്കുമ്പോൾ ലവരു പറയുന്ന  ബ്ബ ബ്ബ ബ്ബ-യിലെ ലേറ്റസ്റ്റ് ദാ, ഇവിടെ.

വിവിധ രാജ്യങ്ങൾ തങ്ങളുടെ  നികുതി നിയമങ്ങൾ  പഴുതുകൾ അടച്ച് തിരുത്തിയെഴുതും വരെയും ഇതൊക്കെ നടക്കും. സർക്കാരിനു കിട്ടുന്ന നികുതിപ്പണം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന ആം ആദ്മിയായൊരു സാധാരണക്കാരൻ എന്ന നിലയിൽ, ഈ വൻ കള്ളത്തരത്തിനു ഉടനെ തന്നെ വിലക്കു വീഴട്ടെ എന്ന് ആശിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index