കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

സൂര്യനെല്ലി പെൺകുട്ടി ഇപ്പോൾ യുവതിയാണു്.


17  വർഷങ്ങൾക്ക് മുമ്പാണു്, 16  വയസ്സുള്ള ഒരു  പെൺകുട്ടി 41  ദിവസം 42-ഓളം  ആൾക്കാരുടെ ലൈംഗിക പരാക്രമങ്ങൾക്ക് ഇരയായത്.

നമ്മളവളെ സൂര്യനെല്ലി പെൺകുട്ടി എന്നു വിളിക്കുന്നു.

അവളിന്നും നീതി തേടുന്നു.


ഒരുമാതിരി തറനിലവാരമുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളോടെ 35 പ്രതികളേയും വെറുതെ വിട്ട കേരള ഹൈക്കോടതി ജഡ്ജി.

അതും കഴിഞ്ഞ്,  വെറും 17  വർഷങ്ങൾക്ക്  ശേഷം  അവളുടെ  കേസ്  സുപ്രീം കോടതിയിൽ   എത്തുമ്പോൾ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന തരത്തിൽ,  ആ പെൺകുട്ടിയെ നികുതിപ്പണം മോഷ്ടിച്ച കള്ളിയായും വളരെ  സൗകര്യപൂർവ്വം  കരുക്കൾ നീക്കുന്നവർ ചിത്രീകരിച്ചു കഴിഞ്ഞു.രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ വമ്പന്മാരായ  കുറ്റാരോപിതർ ഒരു വശത്ത്, നികുതിയാപ്പീസിലെ പ്യൂൺ പണിയിൽ പോലും  "കള്ളത്തരം കാട്ടി" ജയിൽ ശിക്ഷ അനുഭവിച്ച  പെൺകുട്ടി മറ്റൊരു വശത്ത്.


ഇനിയൊന്നു്:

ബാക്കി പറയേണ്ടതുണ്ടോ? 

Links:


അഡ്വക്കറ്റ് ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥയില്‍നിന്നുള്ള ഏതാനും പേജ്

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index