കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 16, 2012

വിടീക്കാൻ തള്ളുന്നവർ

ചത്തതു വല്ലോനുമല്ലേ എന്നാവും! 

അധികാരമുണ്ടെന്നും,  അതുപയോഗിച്ച് സ്വന്തം മതത്തിൽ പെട്ട ദേശദ്രോഹികളെ ഏതു  ജയിലിൽ നിന്നും വിടീക്കാൻ കഴിയുമെന്നു ധരിക്കാനും,  അതിനു വേണ്ടി ഭരണ-പ്രതിപക്ഷ പാർട്ടികളെ ന്യൂനപക്ഷ വോട്ടെന്ന ഉമ്മാക്കി കാട്ടിയിളക്കി കളത്തിലിറക്കി തുടരെത്തുടരെ പ്രസ്താവനകൾ വിടീക്കാനും മറ്റും സാധിക്കും എന്നത് അവരുടെ മിടുക്ക്.

മദനിയെ വിടണം വിടണം എന്ന് എല്ലാവനും ഉരുവിടുമ്പോൾ അതിന്റെ  കൂടെപ്പാടിയില്ലേൽ മറ്റുള്ളവർ എന്തു ധരിക്കും എന്നു ചൊല്ലി വേവലാതിപ്പെടുന്ന  മതനിരപേക്ഷ പാർട്ടികൾ.

മാസ് ഹിസ്റ്റീരിയ.

കഷ്ടം!

സുപ്രീം കോടതി വരെ ജാമ്യം നിഷേധിച്ചയാളിനെ വീടീക്കാനാണീ അധരവ്യായാമം.


2008 ജൂലൈയിലുണ്ടായ ബാംഗ്ളൂർ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും പത്തിരുപത്  പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു എന്നത് മറക്കരുത്.  നമ്മളതു സൗകര്യപൂർവ്വം മറന്നാലും കർണ്ണാടക സർക്കാരതു മറക്കില്ല എന്ന് കരുതാം!


 ആളുകളെ പറഞ്ഞിളക്കി മറ്റുള്ളവരെ കൊല്ലിക്കാതിരുന്നാൽ   ഇത്രയും കഷ്ടപ്പാടുണ്ടാവില്ലായിരുന്നല്ലോ?


1 അഭിപ്രായം:

karempvt പറഞ്ഞു...

കഷ്ടം മാസ്ഹിസ്റ്റീരിയ

അനുയായികള്‍

Index