കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഡിസംബർ 18, 2012

ക്രീപ്പീ അപ്പൂപ്പന്‍

ക്രിസ്തുമസ് അപ്പ്പൂപ്പൻ അഥവാ സാന്റാക്ലോസ് കാല്പനിക സൗന്ദര്യം കലര്‍ന്ന ഒരു സുന്ദരസങ്കല്പമാണെന്നിരിക്കെ, നമ്മൾ  മലയാളികളൊരുക്കുന്ന ക്രിസ്തുമസ് അപ്പൂപ്പന്മാര്‍ മിക്കതും സത്യത്തിൽ  ഭയപ്പെടുത്തുന്ന മുഖഭാവങ്ങളും മറ്റുള്ളവരാണ്.
 
Creepy എന്നു ഇംഗ്ലീഷിൽ പറയും. 

ക്രിസ്തുമസ്സ് അപ്പൂപ്പനെ ഒന്ന് തിരഞ്ഞു നോക്കൂ, ബോധ്യപ്പെടും. 

ഈ കുപ്പ്പായത്തിനകത്ത് ഞാനും ചെറുപ്പത്തിൽ വേഷം കെട്ടി നിന്നിട്ടുണ്ട് - എത്ര ഭീകരമായിരുന്നോ എന്തോ..? എത്ര കൊച്ച്കുട്ടികളുടെ അതിനാലെ  ഉറക്കം ആ വർഷം ഭീകരമാക്കിയിട്ടുണ്ടെന്നും അറിയില്ല. 

ചുവന്നു തുടുത്ത കവിളുകളും വെളുത്ത നീളൻ ഊശാൻ താടിയുമുള്ള അപ്പുപ്പന്മാരെ ഉണ്ടാക്കുന്നവർ ഈ വർഷം ഇതൊന്നു ശ്രദ്ധിച്ചാൽ..! 

പൂച്ചക്കുട്ടിയുടെ മുഖം പോലത്തെ പ്ലാസ്റ്റിക് മുഖാവരണവും ഭീകരം തന്നേ…! അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index