കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

ട്രാഫിക് - ഒരു സദുദ്ദേശ വിലാപകാവ്യം


കഴിഞ്ഞ ദിവസം ട്രാഫിക് എന്ന മലയാളം മൂവി കണ്ടു. ട്രാൻസ്‌പ്ലാന്റിനു വേണ്ടി  ട്രാഫിക് അപകടത്തിൽ പെട്ട് മരിച്ചയാളുടെ അവയവുമായി ഒരു ട്രാഫിക് പോലീസുകാരൻ വണ്ടിയോടിക്കുന്നതും മറ്റുമാണു പ്രമേയം.  (കൂടുതൽ ഷാർപ്പായിട്ട് അവലോകനം വേണമെന്നുണ്ടെങ്കിൽ നിങ്ങ സമയം പോലെ കണ്ട് നോക്കിൻ..!)   

പൊതുജനത്തിനു ഗുണപ്രദമായ സദുദ്ദേശ പാഠങ്ങൾ പുട്ടിൽ തേങ്ങാപ്പീരയെന്ന പോലെ അവിടിവിടൊക്കെ ചിതറിയിട്ടുണ്ടോ എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നിപ്പോയി.  




ഒരു ട്രാഫിക് പോലീസ് കോൺസ്റ്റബിൽ ഈ ആധുനിക കാലത്ത് സീറ്റ് ബെൽറ്റിടാതെ വണ്ടിയോടിക്കുന്നത് കണ്ടപ്പോൾ പാഠങ്ങൾ കോരി പൊതുജനത്തിനായി നിരത്തുന്ന അരിപ്പയിൽ "കത്തി" പോറി  വീണ ദ്വാരത്തിന്റെ വലിപ്പത്തെ പറ്റി ഒരൂഹം കിട്ടി. 


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index