കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 28, 2011

ഉദ്‌‌ഗ്രഥനാത്മക മതേതരത്വം

പാവം പെങ്കൊച്ച്!

യഥാര്‍ത്ഥ മതേരത്വം,ഉദ്‌‌ഗ്രഥനം എന്നൊക്കെ പറയുന്നത് ഇതാണു് - പിതാവ് പതിനാലു വയസ്സുള്ള സ്വന്തം പുത്രിയെ ആദ്യം ബലാ‌ല്‍സംഗം ചെയ്യുക. പിന്നീടു് മറ്റുള്ളവര്‍ക്ക് അവളെ വലിച്ചു കീറാന്‍ അവളെ ഭീഷണിപ്പെടുത്തി അവളുടെ പിമ്പാവുക.

അവളെ കടിച്ചു കീറാന്‍ ജാതിമതരാഷ്ട്രീയദേശപ്രായഭേദമെന്യെ ആണുങ്ങളും പോരാത്തതിനു പെണ്ണുങ്ങളും തമ്മില്‍ത്തള്ളുക.

കൂട്ട് നില്‍ക്കാന്‍ ആ പെങ്കൊച്ചിന്റെ തള്ളയും..!

disgusting..! സ്വയം ഷണ്ഡത്വം വരിക്കാനും തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍!

രണ്ടുമാസം മുമ്പു കോയമ്പത്തൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കൊങ്ങോര്‍പ്പിള്ളിക്കടുത്തു നീര്‍ക്കോടില്‍ താമസിക്കുന്ന മാതാവിന്റെ വീട്ടില്‍ അഭയംപ്രാപിക്കുകയും അവിടെവച്ചു സംഭവങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ മാതാവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ചേര്‍ന്ന്‌ സുധീറിനെതിരേ വാണിയക്കോട്‌ ജുമാമസ്‌ജിദ്‌ പള്ളി കമ്മിറ്റിക്കു പരാതിനല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ സുധീറിനെ വിളിച്ചുവരുത്തി പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുത്തെങ്കിലും പള്ളി കമ്മിറ്റിയെ ധിക്കരിക്കുന്ന നിലപാട്‌ സുധീര്‍ സ്വീകരിച്ചതോടെ പള്ളി കെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന സുധീറിനെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും മഹല്ലില്‍ നിന്നു പുറത്താക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ പള്ളി കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും ചേര്‍ന്ന്‌ പെണ്‍കുട്ടിയോടൊപ്പം പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്‌തമായതോടെ ലോക്കല്‍ പോലീസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തത്‌.


ഇത്രയും കടന്ന സ്ഥിതിയിലായിട്ടും പള്ളിയും ബന്ധുക്കളെയും കടന്നു് നേരിട്ട് പോലീസില്‍ രേഖാമൂലം പരാതി നല്‍കിയില്ലല്ലോ? പള്ളിക്കമ്മിറ്റിയെ ഒരു പക്ഷെ "ധിക്കരിച്ചിരുന്നില്ലെങ്കില്‍" ഈ മനുഷ്യാധമന്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നു എന്ന ധ്വനി അസുഖമുളവാക്കുന്നു. പള്ളിക്കാരെല്ലാവരും കൂടി ഒടുക്കം പോലീസില്‍ ചെന്നു് പരാതിപ്പെട്ടല്ലോ എന്ന ചെറിയ ഒരാശ്വാസവും!

ലേഖനമെഴുതിയെന്ന പേരിലൊരു കൈവെട്ടാനെന്തൊരു എളുപ്പമാണു്..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index