കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, നവംബർ 29, 2010

ഉപമ

പമേല ആന്‍ഡേര്‍സണ്‍

ഒബീസ് മുളക്

പാവം കാന്താരി മുളകിനു ഒബീസിറ്റി പിടിച്ചതല്ലാ, ഇതൊരു പൊണ്ണന്‍ ജനുസ്സാ - ഉണ്ടന്‍മുളക് എന്നു പറയും.

ഞായറാഴ്‌ച, നവംബർ 28, 2010

അങ്ങോട്ടുമിങ്ങോട്ടും

..

പവര്‍ അങ്ങോട്ട്, വാട്ടര്‍ ഇങ്ങോട്ട്!

ശനിയാഴ്‌ച, നവംബർ 27, 2010

ചോനലിനരിക്കാന്‍..

തീക്കട്ട വരെ ചോനലു കേറിയരിക്കും, പിന്നെയാണോ ഒരു പാവം മന്ദാരപ്പൂവ്?

ഗീര്വാണം..

കാറ്റടിക്കുമ്പോള്‍ പാളുന്നതാണു ഞങ്ങളുടെ ബി.എസ്.എന്‍.എല്‍ കണക്ഷന്‍. നിങ്ങടേതോ?

ത്വരിതഗമന...

ത്വരിതഗമനഹരിതശകടം - ksrtc express

ബുധനാഴ്‌ച, നവംബർ 24, 2010

ചോദ്യം: പൈലോനൈഡല്‍ സിസ്റ്റ്

പൈലോനൈഡല്‍ സിസ്റ്റ് (pilonydal cyst) എന്ന സംഭവത്തിനു ആയുര്വേദത്തില്‍ ചികില്‍സ എന്തെങ്കിലുമുണ്ടോ?

Pls excuse brevity, this was sent from a phone.

ഞാലിപ്പൂവന്‍...

കൊളോസിയത്തിന്റെ ശീഷ്ടത്തെ ഇപ്പോ നമ്മ കൊളോസിയമെന്നു വിളിക്കുന്നില്ലേ? അപ്പോള്‍ പിന്നെ പഴത്തൊലിയെ...

ഉരുള്‍പൊട്ടല്‍...

ഉരുള്‍പൊട്ടലിന്റെ സ്കെയിലു കുറവാണെങ്കിലും പൊട്ടല്‍ ഈസ് പൊട്ടല്‍.

ആന മെലിഞ്ഞൂന്ന് വെച്ച്... യേത്?

ചവച്ച് തുപ്പാന്‍..

വെറ്റത്തോട്ടം.

"ദാനേ ദാനേ പെ ലിഖാ ഹൈ ഖാനേവാലേ കാ നാം" എന്നതു പോലെ, ഈയിലകള്‍ ആരൊക്കെയാവും മുറുക്കിത്തുപ്പുക?

ചൊവ്വാഴ്ച, നവംബർ 23, 2010

ലവുലോലി

ലവുലോലിക്കായുടെ തൈ.

(ആ പേരിട്ടവരെ സമ്മതിക്കണം)

ദൈവനിന്ദ, ആളെക്കൊല്ലാന്‍

ഇനിയഥവാ ദൈവനിന്ദ കാട്ടിയാല്‍ത്തന്നെ അതിന്‍റെ പേരില്‍ മനുഷ്യന്‍, മനുഷ്യനെ കൊല്ലണോ? ദൈവത്തിനു കഴപ്പുണ്ടെങ്കില്‍ അത് ദൈവം തന്നെ തീര്‍ക്കട്ടെ..



(കടപ്പാട്: ദീപിക ദിനപത്രം)

എലിയെ ഓടിക്കാന്‍..

ഇതുള്ളത് കൊണ്ട് ഈ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ എലി കയറുമെന്ന്
പേടിക്കേണ്ട..!

ഫ്യൂസായ ട്യൂബ്

ഫ്യൂസായ ട്യൂബ് കത്തിക്കലായിരുന്നൂ ഒരു സമയത്തെ പ്രധാന ഹോബി. തയ്യല്‍ മെഷീന്റെ അറയിലായിരുന്നു അതിന്റെ കിടുതാപ്പുകള്‍ ഇന്നുവരേം സൂക്ഷിച്ച്
വെച്ചത്...

മഴ

എല്ലാ ദിവസവും വൈകിട്ടത്തെ പരിപാടി, മഴ! മുടിയാനുള്ള മഴയെന്നും ഇവിടെ ചിലര്‍.

ഞായറാഴ്‌ച, നവംബർ 21, 2010

ബാന്ഡ് എയ്ഡ്



പ്ഫ്ഭാ പുല്ലേ.. നെന്നെ ഞാന്‍...

ബുധനാഴ്‌ച, നവംബർ 10, 2010

സെന്‍സിബിള്‍ പര്‍ച്ചേസ്

ഒരു സി.എഫ്.എല്‍. ലാമ്പിനു 120 രൂപയോളം വില. ഒരു കൊല്ലത്തോളമോ മറ്റോ അതു നിന്നാലായി.

ഒരു സാദാ (incandescent) ബള്‍ബിനു വില 10 രൂപ. കൊല്ലത്തിലുമേറെ നില്‍ക്ക്വേം ചെയ്യും.

ഒരു ദിവസം കഷ്ടി ഒരു മണിക്കൂറോ വല്ലോം ലൈറ്റ് ഇട്ടാലായി.

ഇനി പറയൂ, ഏതാണു സെന്സിബിള്‍ പര്‍ച്ചേസ്?

തിങ്കളാഴ്‌ച, നവംബർ 08, 2010

ഒരു ദേശത്തിന്‍റെ കഥ



ഒരു ചിത്രം ആയിരം വാക്കുകളുടെ കഥ പറയുന്നുവെങ്കില്‍, ഇതാ ഒരു ദേശത്തിന്‍റെ കഥ. (ഒരുത്തനും ഗൈഡഡ് മിസൈലൊന്നും തൊടുത്ത് വിട്ടേക്കരുത്..)


അനുയായികള്‍

Index