ഐഫോണ്‍/ഐപോഡ് ഓ.എസ്. 4.0 ഇന്നു പുറത്തിറങ്ങി. അതില്‍ മലയാളം റെന്‍ഡറിങ്ങ് പഴയതു പോലെയല്ല, വളരെ മെച്ചമാണു. വടിവൊത്ത മലയാളം എസ്.എം.എസ്. (sms), ഉഗ്രന്‍ മലയാളം റ്റ്വീറ്റ്സ് തുടങ്ങി ഞാന്‍ കാത്തിരുന്ന കുറേ കാര്യങ്ങള്‍ ഇതില്‍ ശരിയായിട്ടുണ്ട്.
ദാരിദ്ര്യവാസം തീര്‍ന്നൂന്നു പറയാം..!
മലയാളം ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര് എത്രയും പെട്ടെന്നു ഐറ്റ്യൂണ്സിലൂടെ 4.0-ലേക്ക് അപ്ഗ്രേഡ് ചെയ്യുക.
ദാ സ്ക്രീന്‍ഷോട്ടുകള്‍:
(അരവിന്ദന് മൊസാംബിക്കില്‍ പോയി പട്ടിണി കിടക്കുന്നു.) (മലയാളം sms)
ഐഫോണില്‍/ഐപോഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍:
(how to type malayalam in iphone/ipOd)
ഒട്ടുമിക്കവരെയും പോലെ മൊഴി ട്രാന്ലിറ്ററേഷനിലാണു ടൈപ്പ് ചെയ്ത് എനിക്കും ശീലം. അതിനുമുണ്ടൊരു എളുപ്പ വഴി:
ഐഫോണില്‍/ഐപോഡില്‍ മലയാളം ടൈപ്പാന്‍
സഫാരിയില്‍ ഈ ലിങ്ക് തുറക്കുക, എന്നിട്ട് താഴെയുള്ള "+" -ല്‍ ഞെക്കുക. അന്നേരം ഈ കാണുന്നതു പോലെ ഒരു മെനു പൊന്തി വരും, അതില്‍ Add to Home Screen എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
മുകളില്‍ കാണിച്ചിരിക്കുന്നതു പോലെ "ഏ" എന്ന ഐക്കണ്‍ വരേണ്ടതാണു.
എന്നിട്ട് മലയാളത്തില്‍ ടൈപ്പാനും ബ്ലോഗാനും ട്വീറ്റാനും ഒക്കെയുള്ളപ്പോള്‍ ടി ഐക്കണില്‍ ഞെക്കി എഴുത്തു തുടങ്ങുക.
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്ച, ജൂൺ 21, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
18 അഭിപ്രായങ്ങൾ:
ഹോ അപ്ലെക്കും ഏവൂരാനെടുത്തത് ഫോണിലിട്ടോ! :-)
അതേ ഐ ഫോണ്‍/ഐ പാഡില്‍ മലയാളം ടൈപ്പിക്കണമെന്ന് വല്യ നിര്ബന്ധമാണേലേ, ആദ്യം ഏതേലും ഒന്ന് വാങ്ങി താ!
അരവിന്ദാ,
മപ്പുട്ടോ-വില്‍ ഐഫോണില്ലന്നാണോ? :)
ഇത് കൊള്ളാമല്ലോ ... :)
ആപ്പിള്‍ 2G സപ്പോര്‍ട്ട് ചെയ്യക്കം നിര്‍ത്തി എന്നാ തോന്നുന്നത് :(
ഈ വിവരത്തിനു നന്ദി.
ഏവൂരാനേ, മൊഴി ട്രാൻസ്ലിറ്ററേഷൻ പേജ് പഴയ ചില്ലാ തരുന്നത്. പഴയ ചില്ല് ജോയ്നർ കളഞ്ഞാ ios4 കാണിക്കുന്നത്.
Thanks for sharing
evuurji,
appletsine bypass cheythallo, very brilliant :)
മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നതിന്റെ സീക്വെന്‍സ് എങ്ങിനെയാണ് ഏവൂര്‍ജീ. മള്‍ടിടാസ്കിംഗ് വര്‍ക്ക് ആകുന്നില്ല മലയാളം റ്റൈപ്പ് ചെയ്യുമ്പോള്‍. ഇപ്പൊ മൊഴിസ്കീമില് ടൈപ്പ് ചെയ്ത്, കോപ്പി പേസ്റ്റ് ചെയ്താണാണ് ട്വീറ്റുന്നത്. വേറെ വല്ല മാര്‍ഗ്ഗവുമുണ്ടോ?
If you are using a Jail-broken/Unlocked iPhone 3GS with New BOOTROM (modem firmware version 05.12.01, or 05.13.04 baseband ). Please wait some more time, Jailbreak for 4.0 Is not yet released.
RIM ഇതൊന്നും കാണുന്നില്ലെ? ബ്ലാക്ക്ബെറിയിൽ നുമ്മക്കും വേണ്ടേ മക്കളേ മലയാളം? ങീ ങീ...
മലയാളം ദേ ഇത് പോലെ കാണുമ്പോൾ എന്താണൂ ചെയ്യുക ? എന്തെങ്കിലും കുറുക്ക് വഴികളുണ്ടോ ഏവൂരാനേ ?
കിരണേ,
ഞാനെഴുതിയ ഒരു മുട്ട്ശാന്തി ഇവിടെയുണ്ട്.
let me know.! it does not fix *everything* broken with www.mathrubhumi.com, but lets me read with my ipad/iphone!
എല്ലാം വർക്കുന്നുണ്ട് തനിമലയാളം വഴി കേറിയിറങ്ങിവരുമ്പോൾ.പക്ഷേ ഇതിങ്ങനെയാണൂ കേസെങ്കിൽ ആളും സൈറ്റും കൂടുന്നതനുസരിച്ച് ആരാ ഇവർക്കൊരു ഗൈഡൻസ് കൊടുക്കുന്നത് ?
കിരണ്‍,
ഫിക്സ് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
:)
http://is.gd/cYuMo
http://malayalam.homelinux.net/malayalam/work/mozhi_offline.htm
ഈ രണ്ടുലിങ്കുകളും വർക്ക് ചെയ്യുന്നില്ല. ഐഫോണിൽ മലയാളം ടൈപ്പാൻ വേറേ വല്ല വഴിയും ഉണ്ടോ?
un,
updated with current hostnames.
http://is.gd/kZ7Mhz
thanks
Now you can use Varamozhi offline app to type in Malayalam. It's available in App Store.
http://itunes.apple.com/us/app/varamozhi/id514987251?mt=8
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ