കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, മാർച്ച് 16, 2010

സോഷ്യലിസ്റ്റ് നേതാവു്‌?

ശരാശരി ഭാരതീയരില്‍ ഒരുവനെന്ന നിലയ്ക്ക് വാര്‍‌ത്താ മാധ്യമങ്ങളിലൂടെ മാത്രമേ ജോര്‍‌ജ്ജ് ഫെര്‍‌ണാണ്ടസിനെ പരിചയമുള്ളൂ. വിരക്തിയോ ലാളിത്യമോ ഒക്കെ സൂചിപ്പിക്കുന്ന വസ്ത്രധാരണ രീതിയും മറ്റും അന്നേ ശ്രദ്ധിച്ചിരുന്നു. ശവപ്പെട്ടി കുംഭകോണം പോലും ഛായ് പൂയ് എന്നൊക്കെ അതു കത്തിനി‌ല്‍‌ക്കുന്ന കാലത്തു തള്ളിക്കളയാനും ആവുമായിരുന്നു.

ഫാസ്റ്റ് ഫോര്‍‌വേര്‍ഡ് റ്റു ടുഡേ.

ദീപികയിലെ ഈ വാര്‍ത്ത ഇപ്രകാരം പോവുന്നു -

മറവിരോഗം ബാധിച്ച് അവശനായി കഴിയുന്ന മുതിര്‍ന്ന സോഷ്യലിസ്റ്റുനേതാവും മുന്‍ കേന്ദ്രപ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു കൊണ്ടുപോകാനുള്ള ഭാര്യയുടെയും മകന്റെയും നീക്കം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. 79-കാരനായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പേരില്‍ 25 കോടിയോളം രൂപയുടെ സ്വത്തുണ്െടന്നാണ് കണക്ക്. ഈ സ്വത്തുക്കളുടെ അവകാശത്തെച്ചൊല്ലിയാണ് കഴിഞ്ഞ ഏതാനും നാളായി വിവാദം തുടരുന്നത്.


സോഷ്യലിസ്റ്റ് നേതാവിനു 25 കോടിയുടെ സ്വത്ത്..! ഒരുഗ്രന്‍ oxymoron..!

ആ സ്വത്തിനെ ചൊല്ലി അങ്ങേരുടെ കുടുംബക്കാരു തമ്മിലടിക്കുന്നു, അതങ്ങേരുടെ തന്നെ ജീവനു തന്നെ ചിലപ്പോള്‍ വിനയാവും - ഇതില്‍ വലിയ അസ്വാഭാവികത ഒന്നും തന്നെയില്ല. എന്നാല്‍ ആ സോഷ്യലിസ്റ്റ് നേതാവിനു 25 കോടിയുടെ സ്വത്ത് എന്നതു്‌ അല്പം മുഴച്ചു നില്‍‌ക്കുന്നില്ലേ?


തുണിയിട്ടും മുടി വളര്‍‌ത്തിയും ആള്‍‌ക്കാരെ പറ്റിക്കുന്ന സിദ്ധന്മാരും സ്വാമിമാരും, സിനിമാക്കാരും ഒക്കെ നമുക്ക് ചുറ്റുമുണ്ട്.

മുതലാളിത്തത്തെ സൂട്ടും ടൈയ്യും ഉടുപ്പിച്ച് നമ്മള്‍ വെറുക്കാന്‍ പഠിക്കുന്നു. വെറുക്കാന്‍ സ്റ്റീരിയോറ്റിപ്പിക്ക് റ്റെമ്പ്ലേറ്റുകള്‍ നമ്മുടെ മനസ്സില്‍ തയാര്‍.

ലളിത വസ്ത്രധാരികളായ, ചപ്രമുടിത്തലയന്‍മാരായ, സോഷ്യലിസ്റ്റ് പക്ഷക്കാരായ രാഷ്‌ട്രീയക്കാരെയും വെറുക്കാന്‍ നമ്മള്‍ പഠിക്കണമെന്നാണോ?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index