കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മാർച്ച് 07, 2010

തറയാവല്ലേ സാറേ..!

ഞാനൊരിയ്ക്കലേ ഒരു പ്രശസ്ത വ്യക്തിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഒരു വേദിക്കല്‍ കാത്തു നിന്നിട്ടൊള്ളൂ.

പത്താം ക്ളാസ്സിലോ മറ്റോ പഠിക്കുന്ന കാലത്തു്, സുകുമാര്‍ അഴീക്കോടിന്റെ ഒരു പ്രസംഗവേദിയ്ക്കല്‍ കാത്ത് നിന്നു് ഞാനെന്റെ നോട്ട്ബുക്കില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് വാങ്ങിയിരുന്നു. അദ്ദേഹം ഒപ്പിട്ടത് എന്റെ തന്നെ ഹീറോ പേനയും ഉപയോഗിച്ചായിരുന്നു. അഭിമാനപൂര്‍വ്വം ആ നോട്ട്‌‌ബുക്കും പേനയും ഞാനേറെ നാള്‍ കൊണ്ടു നടന്നു, മറ്റുള്ളവരോടു് അതിന്റെ വിശേഷങ്ങള്‍ പറഞ്ഞു നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ആ നോട്ട് ബുക്ക് ഇന്നെവിടെയാണെന്നത് എനിക്കറിയില്ല. ഉത്തരേന്ത്യയില്‍ ജോലി നോക്കവേ വീട്ട്‌‌ജോലിക്കാരി എനിക്കു് വിലയേറിയ ആ പേനയും അടിച്ചു മാറ്റി.

എങ്കിലും, സുകുമാര്‍ അഴീക്കോട് എന്നും എനിക്കു പ്രിയമുള്ള ചിന്തകനും വാഗ്മിയുമായി തുടര്‍ന്നു.

ഇന്നോ?

പത്ര വാര്‍ത്തകളിലൂടെ ലാലിനെതിരെ അഴീക്കോടിന്റെ പ്രസ്താവനകള്‍ വായിച്ചപ്പോള്‍ കണ്ണു് തള്ളിപ്പോയി.

ഒപ്പം, ഇതു പറയാനും തോന്നിപ്പോയി: "തറയാവല്ലേ സാറേ..!"

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വക്കാരിയുടെ ലേഖനം മാത്രം വായിച്ചാണോ ഇതെഴുതിയിരിക്കുന്നത്? അതിലെ ആദ്യ കമന്റ് കണ്ടില്ലേ?

വക്കാരിമഷ്‌ടാ പറഞ്ഞു...

യെന്നാപ്പിന്നെ ഏവൂരാന്‍ ബെര്‍‌ളിയുടെ പോസ്റ്റും കൂടി വായിക്കെട്ടെയല്ലേ അനോണീ? എന്റെ ആ പോസ്റ്റിന്റെ അവസാനത്തെ കമന്റില്‍ അനോണി മലയാളി ലിങ്ക് കൊടുത്തിട്ടുണ്ട് :)

ഇത്തരം വിഷയങ്ങളില്‍ ലോകത്തിലെ ആര്‍ക്കും ഒരു അഭിപ്രായം പറയണമെങ്കില്‍ ഞാന്‍ തന്നെ ബ്ലോഗിലെഴുതിയിടണം എന്നൊക്കെ പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാ കേട്ടോ. ഈ കാര്യം തന്നെ, ഞാനിപ്പോള്‍ ഇങ്ങിനെയൊരു പോസ്റ്റിട്ടതുകൊണ്ട് അതുമാത്രം വായിച്ച് ഏവൂരാനൊരു അഭിപ്രായം പറയാനൊത്തു. എനിക്കിതിനൊന്നും സമയമില്ല, പറഞ്ഞേക്കാം :)

അനുയായികള്‍

Index