കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മാർച്ച് 07, 2010

മുങ്ങലും പൊങ്ങലും

ബംഗ്ളാദേശു് സര്‍ക്കാരുമായി അടുത്തിടെ ഇന്ത്യയുണ്ടാക്കിയ കരാര്‍ പ്രകാരം അവിടങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്ന കുറെ കുറ്റവാളികളെ അവര്‍ നമ്മുടെ നിയമപാലകരെ ഏല്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ നമ്മുടെ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന, പിടിയിലായ തീവ്രവാദികള്‍, സ്ഫോടനക്കേസിലെ പ്രതികള്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍.

ഇതു പോലെ സൗദി അറേബ്യയുമായും ഭാരത സര്‍ക്കാര്‍ ഒരു കരാറിന്മേല്‍ ഒപ്പിടാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ കണ്ടു - വളരെ ശ്ളാഘനീയമായ കാര്യം - ഇനിയും ഇതു പോലെ കുറ്റവാളികളെ കൈമാറാന്‍ ഇതര രാജ്യങ്ങളുമായും ഇമ്മാതിരി കരാറുകളില്‍ എത്തിച്ചേരാന്‍ നമ്മുടെ രാജ്യത്തിനു കഴിയട്ടെ.

ഒരിടത്തു് ഘോരകൃത്യം നടത്തി പിടിയിലാവാതിരിക്കുവാന്‍ മുങ്ങി മറ്റെവിടേലും പൊന്തുന്നവനെയും തിരഞ്ഞു കണ്ടെത്തി തിരികെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ കഴിവുണ്ടാവുന്നത് നല്ല കാര്യം.

ദുഫായില്‍ പോലീസുകാരില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index