ലളിതമായി പറയാം, ഉദാഹരണ സഹിതം -
ഒന്‍പതു മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരുവന്, ദിവസത്തിലെ 24 മണിക്കൂറില്‍ 40 മിനിറ്റ് മാനസികോല്ലാസത്തിനായി മാറ്റി വെയ്ക്കുന്നു എന്നു കരുതുക. എങ്കില്‍, ഈ 40 മിനിറ്റിനു വേണ്ടിയാണു് ടീവിയും റേഡിയോവും അച്ചടി മാധ്യമങ്ങളും എല്ലാം കടി പിടി കൂട്ടുന്നത്. ഇതില്‍ 30 മിനിറ്റോളം അയാള്‍ ബ്ളോഗുകളില്‍ ചെലവഴിച്ചാലോ? സഹിക്കാനൊക്കുമോ അവര്‍ക്ക്..?
പോരാത്തതിനു പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും എന്ന മട്ടില്‍ എല്ലാറ്റിനും മേലെ, തേങ്ങാപ്പീര പോലെ, സ്വതമായുള്ള വിവരക്കേടും, ജഗദീശ്വരന് കനിഞ്ഞു നല്‍കിയത്. inherent ignorance എന്ന് സംസ്കൃതം.
പോരാത്തതിനു പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും എന്ന മട്ടില്‍ എല്ലാറ്റിനും മേലെ, തേങ്ങാപ്പീര പോലെ, സ്വതമായുള്ള വിവരക്കേടും, ജഗദീശ്വരന് കനിഞ്ഞു നല്‍കിയത്. inherent ignorance എന്ന് സംസ്കൃതം.
യാഹൂവിനും ബ്ളോഗുകളെ ഭയമാണു് - അതാണല്ലോ യാഹൂ 365 -ഉം കൊണ്ടവരിറങ്ങിയത്? എന്തായാലും ഗുണമുണ്ടായി..! അവര്‍ക്കല്ല, ബ്ളോഗ്സ്പോട്ട്.കോം നേരത്തേ തന്നെ തുട്ടിറക്കി വാങ്ങിയ ഗൂഗിളിനു് ഗുണമുണ്ടായി എന്നു്. അങ്ങിനെ വേണം, കൊക്കിനു വെച്ചാല്‍ ചക്കിനു കൊള്ളണം..!
മനോരമനും ഈര്ച്ചയാണു്. പണ്ടത്തെ ബാബുക്കുട്ടന് എന്തെല്ലാം പയറ്റിയതാ ഇകഴ്ത്താന്‍?
പുഴ.കോം -നു പണ്ടൊരിക്കല്‍ കൈ പൊള്ളിയതാണു്, അതു പിന്നെ തേഞ്ഞു മാഞ്ഞു പോയി എങ്കിലും നന്ദി പൂര്‍വ്വം സ്മരിക്കുന്നു. :^)
എം.എസ്.എന്‍. മലയാളത്തിനു വേണ്ടി വെബ്ദുനിയ ചെയ്ത "വെളുത്തുള്ളീ" പൊളിക്കലും കൂടെ ലവരു കട്ടതോടെ, അവര്‍ക്കീ പ്രശ്നത്തോട് അല്‍പ്പമെങ്കിലും അനുഭാവം ഉണ്ടാവുമെന്ന്... ആ..! ആര്‍ക്കറിയാം..!?
അഫിപ്രായ സ്വാതന്ത്ര്യമാണു ഈക്കഥയിലെ ആട്ടിന്തോലാവുന്നത്. മര്ദ്ദകന്, മര്ദ്ദിതന്, പിന്നെ കാഴ്ചക്കാരന് എന്നതാവണം ഡിഷ്യൂം ഡിഷ്യൂമിന്റെ ആദ്യത്തെ ഹൈരാര്‍ക്കിയിലുള്ള ബിന്ദുക്കള്‍. ആ ബിന്ദുക്കളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നതാവണം ബ്ളോഗന്റെ ഓറിയെന്റേഷന്‍.
ആട്ടിന്തോലണിയുന്നതിലുണ്ടായ പിഴവുകള്‍ക്ക് സ്തോത്രം, കാരണം, ആട്ടിന്തോലിനിടെയിലൂടേം ദാണ്ടെ, ചെന്നായ്ത്തല..!
എല്ലാം തിയറികള്‍ മാത്രം എന്നൊരു ഡിസ്ക്ളെയിമര്‍. എങ്കിലും വിട്ടു പോയവ സ്വന്തം യുക്തം പോലെ (അങ്ങിനെ മാത്രം മതീന്നേ..!) ചേര്‍ത്തിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തോടെ വായിക്കുവിന്‍..!
..
3 അഭിപ്രായങ്ങൾ:
കുട്ടപ്പന് മഹാനാണെന്നു കുട്ടപ്പന് തന്നെ പറയുന്നുണ്ടല്ലോ!!!!ബ്ലോഗര്‍മാര്‍ എല്ലാം പുലികള്‍ തന്നെ. സാദാ പുലിയല്ല. പുപ്പുലി എന്ന പുള്ളിപ്പുലി.
:)
“എം.എസ്.എന്‍. മലയാളത്തിനു വേണ്ടി വെബ്ദുനിയ ചെയ്ത "വെളുത്തുള്ളീ" പൊളിക്കലും കൂടെ ലവരു കട്ടതോടെ” ഇതെന്ത് കഥയാണ് ഏവൂരാനേ? - ബെന്നി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ