കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ജൂലൈ 25, 2008

കോണ്‍ തെറ്റിയ ഫോക്സ്‌‌കോണ്‍

(അഡ്വാന്‍സഡ് കോണ്‍ഫിഗുറേഷന്‍ ആന്റ് പവര്‍ ഇന്റര്‍ഫേയ്സ് - Advanced Configuration and Power Interface)

പേര്‍സണല്‍ കമ്പ്യൂട്ടറുകളിലെ സിസ്റ്റം ബോര്‍ഡുകള്‍ (അഥവാ മദര്‍ബോര്‍ഡുകള്‍) -ക്ക് വേണ്ട ചില സംഗതികളുണ്ട്. അതിലൊന്നാണു് ACPI Compliance.

ACPI, ( അഡ്വാന്‍സഡ് കോണ്‍ഫിഗുറേഷന്‍ ആന്റ് പവര്‍ ഇന്റര്‍ഫേയ്സ് - Advanced Configuration and Power Interface) 1999-ല്‍ രൂപീകൃതമായ ഒരു സ്റ്റാന്‍ഡേര്‍ഡാണു്.

ACPI എന്തിനാണെന്നു വെച്ചാല്‍, സിസ്റ്റം ബോര്‍ഡുകളിലെ ഡ്രൈവ് കണ്ട്രോളര്‍, പവര്‍ മാനേജ്‌‌മെന്റ്, തെര്‍മല്‍ സെന്‍സര്‍, പീ.സീ.ഐ. ബ്രിഡ്ജുകള്‍, മറ്റ് പെരിഫെറല്‍ ബ്രിഡ്ജുകള്‍ തുടങ്ങിയ സ്റ്റാന്‍ഡാര്‍ഡ് ഇന്റര്‍ഫേസുകളുള്ള മദര്‍ബോര്‍ഡുകള്‍, ഓപ്പറേറ്റിങ്ങ് സിസ്സ്റ്റങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക വിധം വേണ്ടി ഒരുക്കിയെടുക്കുന്നതിനു വേണ്ടിയാണു്.

ഇഡ്ഡലിയായാലും ദോശയായാലും നാവറിയുന്ന സ്വാദ് വേറെയാണെങ്കിലും, നാം ചവയ്ക്കാന്‍ ഒരേ സെറ്റു പല്ലുകള്‍ തന്നെയല്ലേ ഉപയോഗിക്കുക?

ഇനീം സിമ്പിളായി പറഞ്ഞാല്‍, ഓപ്പറേറ്റിങ്ങ് സിസ്റ്റം ബൂട്ട് ചെയ്തു വരുമ്പോള്‍, സ്വന്തം മദര്‍ബോര്‍ഡിലും മറ്റും എന്തൊക്കെ സാധങ്ങളുണ്ട് എന്നറിയുന്നതു ACPI വഴിയാണു്. ACPI ഇതിനായി, DSDT [ഡിഫറന്‍ഷ്യേറ്റഡ് സിസ്റ്റം ഡിസ്ക്രിപ്ഷന്‍ ടേബിള്‍ Differentiated System Description Table] എന്നൊരു ലുക്കപ്പ് ടേബിളാണു് ഉപയോഗിക്കുന്നതു്. ഓരോ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്കും പ്രത്യേകം ടേബിളുകള്‍ ആവാം. ടേബിളുകള്‍ ഇല്ലാത്തവ ഡീഫാള്‍ട്ട് മാപ്പിങ്ങ് ഉപയോഗിക്കുകയും ചെയ്തോളും.

കോണ്‍ തെറ്റിയ ഫോക്സ്‌‌കോണ്‍

The image “http://www.foxconn.com/images/HH-WEB.gif” cannot be displayed, because it contains errors.

ഇനി, ഫോക്സ്‌‌കോണ്‍ എന്ന കമ്പനി ചെയ്തത് നോക്കാം - അവരുണ്ടാക്കുന്ന മദര്‍ബോര്‍ഡുകളിലെ ‍ DSDT ടേബിളുകളില്‍ ലിനക്സ്, ബീ.എസ്.ഡി. തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്കായി അവരെഴുതിയിട്ട ഭാഗങ്ങള്‍ മൊത്തം പൊട്ടത്തെറ്റുകളാണു്. ACPI, പവര്‍ മാനേജ്‌‌മെന്റ് സൗകര്യങ്ങള്‍ ഒക്കെ ഉപയോഗിക്കുമ്പോള്‍ ഫോക്സ്‌‌ക്കോണ്‍ മദര്‍ബോര്‍ഡുകളുള്ള ലിനക്സ്/ബി.എസ്.ഡി. സിസ്റ്റങ്ങള്‍ ക്രാഷാവുന്നതുമൊക്കെ ഇതു കൊണ്ടാണു്. ഫലത്തില്‍ ഫോക്സ്‌‌കോണ്‍ മദര്‍ബോര്‍ഡുകള്‍ ലിനക്സ്/ബീ.എസ്.ഡി. തുടങ്ങിയവ ഓട്ടാന്‍ പറ്റാത്തവയാക്കുന്നത് ഇങ്ങിനെയാണു് എന്നര്‍ത്ഥം.

ഫോക്സ്‌‌കോണ്‍ മനഃപൂര്‍വ്വം ചെയ്തതാണെന്നും അല്ലെന്നും ഒക്കെ വാദഗതികളുണ്ട്. അടുത്ത തിങ്കളാഴ്ചയോ മറ്റോ അവരുടെ വക്താക്കള്‍ പൊതു പ്രസ്താവന നടത്തുമെന്നും കേള്‍ക്കുന്നു. തങ്ങളുടെ മദര്‍ബോര്‍ഡുകള്‍ ലിനക്സ്/ബി.എസ്.ഡി. തുടങ്ങിയവ സപ്പോര്‍ട്ടുന്നവയല്ല, വിന്‍ഡോസ് മാത്രമോട്ടാന്‍ സര്‍ട്ടിഫൈഡാണു് എന്നൊക്കെ എന്ന് പറഞ്ഞ് തടിയൂരാന്‍ നോക്കിയെങ്കിലും, അവരു മദര്‍ബോര്‍ഡുകള്‍ വിറ്റത് ACPI 1.0, 2.0, 3.0 എല്ലാം പാലിക്കുന്നു എന്നും പറഞ്ഞായിരുന്നു. പക്ഷെ, അവരുടെ DSDT ടേബിളിലെ ലിനക്സ്/ബി.എസ്.ഡി. സിസ്റ്റങ്ങള്‍ക്കായുള്ള ഡിസ്ക്രിപ്ഷന്‍ ടേബിളുകള്‍ മൊത്തം പൊട്ടത്തെറ്റായിരുന്നു എന്നു മാത്രം. പിന്നെങ്ങിനെയാ ആ അവരുടെ മദര്‍ബോര്‍ഡുകള്‍ ACPI Compliant ആണെന്നു് അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയും?

ഉപകരിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ പോരേ? കാശു കൊടുത്ത് സാധനം വാങ്ങിയ ഉപയോക്താവിനു അതിന്മേൽ തനിക്കു് ഇഷ്ടമുള്ളത് ഓട്ടാനുള്ള സ്വാതന്ത്ര്യം ഹനിക്കുകയാണു് ഫോക്സ്‌‌ക്കോനും അവരെ പോലുള്ള നിര്‍മ്മാതാക്കളും ചെയ്യുന്നതു്.

സാരാംശം:

The image “http://www.foxconnchannel.com/Upload/Mainboard/200710171122370687_G33M-S_small.jpg” cannot be displayed, because it contains errors.

കാശ് മരത്തേലുണ്ടാവുന്നതാണോ? ഹാര്‍ഡ്‌‌വെയര്‍ വാങ്ങുമ്പോള്‍ സൂക്ഷിച്ചു വാങ്ങുക. വ്യക്തിപരമായ അഭിപ്രായത്തില്‍, ഫോക്സ്‌‌കോണിന്റെ മദര്‍ബോര്‍ഡുകള്‍ വാങ്ങാനും പോവുന്നില്ല. ഇതിനെയാണല്ലോ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്നു പറേന്നത്..?


ലിങ്കുകൾ

  1. http://ubuntuforums.org/showthread.php?t=869249
  2. http://www.phoronix.com/scan.php?page=news_item&px=NjYyMA
  3. http://linux.slashdot.org/article.pl?sid=08/07/25/1150218
  4. http://digg.com/linux_unix/Foxconn_d..._destroy_Linux
  5. http://www.reddit.com/comments/6tcv8...their_bios_to/
  6. http://linux.slashdot.org/article.pl.../07/25/1150218
  7. http://www.foxconnchannel.com/product/Motherboards/detail_spec.aspx?ID=en-us0000327

2 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

ഇങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടല്ലേ..നന്ദി ഏവൂരാന്‍..സാങ്കേതികത അത്ര പിടിയില്ലെങ്കിലും സംഭവങ്ങളുടെ ഒരു രീതി പിടി കിട്ടി..

വെള്ളെഴുത്ത് പറഞ്ഞു...

എവിടെ ചെന്നു നിന്ന് സൂക്ഷിക്കാനാ? ഒര്‍ജിനല്‍ ഒര്‍ജിനല്‍ എന്നു നൂറുപ്രാവശ്യം പറഞ്ഞിട്ട് വീട്ടില്‍ വന്ന് സിസ്റ്റെം ഓണ്‍ ചെയ്യുമ്പോഴാണറിയുന്നത് ചിപ് സെറ്റ്.. കോര്‍ 2 ഡിയോ എന്നും പറഞ്ഞ് പണം വാങ്ങിയിട്ട് ഇട്ടു കൊടുത്തത് ദ്യൂയല്‍ കോര്‍.. രണ്ടും ഒന്നു തന്നെ സാര്‍ എന്നും പറഞ്ഞുള്‍ല വിജ്ഞാനവും അരമണിക്കൂറോളം കേട്ടു നില്‍ക്കേണ്ടി വന്നു.. കൂട്ടുകാരന്റെ കൂടെ പോയിട്ട്!

അനുയായികള്‍

Index