
ആൾക്കൂട്ടത്തിൽ, ആരു ലാസ്റ്റിൽ വളി വിട്ടോ അവനു അധോഗതി എന്ന പോലെയാണു് നമ്മുടെ രാഷ്ട്രീയം. അടുത്തവന്‍ വളി വിടുമ്പോൾ ദുര്യോഗപർവം അവന്റെ തലയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്നു. മറ്റാരേലും ഉടനെ തന്നെ വളി വിടണേന്നാവും ഉള്ളതിലെ ലാസ്റ്റ് വളിയന്റെ പ്രാർത്ഥന.
മറ്റാരേലും വിട്ടാലോ..? രക്ഷപെട്ടു..! എന്നിട്ട് അടുത്ത നിമിഷം മുതൽ, "ഛായ്, നാണക്കേട്..! പൂയ്..! പൂയ്..! ഷെയിം, ഷെയിം...!"
"ഹിമവൽ ഭദ്രന്‍ വെച്ച വെടി എൽ.ഡി.എഫ്. ഭരണത്തിനുള്ള പിറന്നാൾ സമ്മാനമെന്നു കുഞ്ഞാലിക്കുട്ടി. "
പാവം ജനം ഉണ്ണാക്കന്മാരാണെന്നു ധരിക്കരുതു്. സ്വാമി വെടിവെച്ചാൽ ആർക്കു പോയി?
സ്വാമിക്കു പോയി. ഒപ്പം സ്വാമിശിഷ്യന്മാർക്കും, സ്വാമിയെ പൊക്കിക്കൊണ്ടു നടന്നവർക്കും.
എന്നാൽ, ജനാധിപത്യത്തിലെ മന്ത്രി വെടി വെച്ചാലോ?
ജനാധിപത്യത്തിന്റെ തലപ്പത്തിരിക്കവെ, ഐസ്ക്രീമും തിന്നു പണ്ടിങ്ങേരു വെച്ച വെടി നമ്മുടെയെല്ലാം നെഞ്ചത്തിട്ടായിരുന്നു. ഇങ്ങേരു തന്നല്ലേ അണികളെക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിലെ ദേശീയ പതാക താഴെയിറക്കി പകരം ലീഗിന്റെ കൊടി കെട്ടിച്ചതു്?
(അതെങ്ങെനാ, ഒന്നു റെഫർ ചെയ്യാന്‍ ഒറ്റ ***രു മലയാളം പത്രത്തിനു പോലും യൂണീകോഡ് ആർക്കൈവ് ഇല്ല താനും.)
.
8 അഭിപ്രായങ്ങൾ:
"....ഒറ്റ മലരു മലയാള പത്രം..." ക്ഷ പിടിച്ചു.
റജീന തന്റെ കുഞ്ഞിനേയും ഒക്കത്തേന്തി മുനീര്‍ സാറിന്റെ ചാനലില്‍ കയറി മാറത്തലച്ച് കരഞ്ഞതിന്റെ അന്ന് വിമാന താവളത്തില്‍ വന്നിറങ്ങിയ നമ്മുടെ സ്വന്തം കുഞ്ഞ് രണ്ട് കൈയ്യും മേലാട്ട് ഉയര്‍ത്തി ദുആ ഇരക്കുന്ന ആ സീനുണ്ടായിരുന്നല്ലോ...അതിപ്പഴും കണ്മുന്നിലുണ്ട്.
കപടന്മാര്‍!
കലക്കി! :)
(തലക്കെട്ട് കണ്ടപ്പോള്‍, ഈശ്വരാ, ഏവൂരാനും കവിതയെഴുതാന്‍ തുടങ്ങിയോ എന്ന് വിചാരിച്ച് ഓടി വന്നതാ)
“എന്നാൽ, ജനാധിപത്യത്തിലെ മന്ത്രി വെടി വെച്ചാലോ?“
ഇഷ്‌ടന്‍ പണ്ടുവെച്ച വെടിയുടെ ക്ഷീണം ഒന്നു മാറി വന്നതല്ലേയുള്ളൂ....! പ്രത്യാഘാതം കൃത്യമായി പുള്ളിക്കറിയാം
:)
ഇതേറ്റു.!:)
:))
ആൾക്കൂട്ടത്തിൽ, ആരു ലാസ്റ്റിൽ വളി വിട്ടോ അവനു അധോഗതി എന്ന പോലെയാണു് നമ്മുടെ രാഷ്ട്രീയം.
കറക്ട്..clapssssssssss
ഒരൊപ്പ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ