കാകഃ കാകഃ, പികഃ പികഃ

രാഷ്‌ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്‌ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, മേയ് 20, 2008

കൂട്ടവളിയന്മാർ



ആൾക്കൂട്ടത്തിൽ, ആരു ലാസ്റ്റിൽ വളി വിട്ടോ അവനു അധോഗതി എന്ന പോലെയാണു് നമ്മുടെ രാഷ്ട്രീയം. അടുത്തവന്‍ വളി വിടുമ്പോൾ ദുര്യോഗപർവം അവന്റെ തലയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്നു. മറ്റാരേലും ഉടനെ തന്നെ വളി വിടണേന്നാവും ഉള്ളതിലെ ലാസ്റ്റ് വളിയന്റെ പ്രാർത്ഥന.

മറ്റാരേലും വിട്ടാലോ..? രക്ഷപെട്ടു..! എന്നിട്ട് അടുത്ത നിമിഷം മുതൽ, "ഛായ്, നാണക്കേട്..! പൂയ്..! പൂയ്..! ഷെയിം, ഷെയിം...!"

"ഹിമവൽ ഭദ്രന്‍ വെച്ച വെടി എൽ.ഡി.എഫ്. ഭരണത്തിനുള്ള പിറന്നാൾ സമ്മാനമെന്നു കുഞ്ഞാലിക്കുട്ടി. "

പാവം ജനം ഉണ്ണാക്കന്മാരാണെന്നു ധരിക്കരുതു്. സ്വാമി വെടിവെച്ചാൽ ആർക്കു പോയി?

സ്വാമിക്കു പോയി. ഒപ്പം സ്വാമിശിഷ്യന്മാർക്കും, സ്വാമിയെ പൊക്കിക്കൊണ്ടു നടന്നവർക്കും.

എന്നാൽ, ജനാധിപത്യത്തിലെ മന്ത്രി വെടി വെച്ചാലോ?

ജനാധിപത്യത്തിന്റെ തലപ്പത്തിരിക്കവെ, ഐസ്ക്രീമും തിന്നു പണ്ടിങ്ങേരു വെച്ച വെടി നമ്മുടെയെല്ലാം നെഞ്ചത്തിട്ടായിരുന്നു. ഇങ്ങേരു തന്നല്ലേ അണികളെക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിലെ ദേശീയ പതാക താഴെയിറക്കി പകരം ലീഗിന്റെ കൊടി കെട്ടിച്ചതു്?

(അതെങ്ങെനാ, ഒന്നു റെ‌‌ഫർ ചെയ്യാന്‍ ഒറ്റ ***രു മലയാളം പത്രത്തിനു പോലും യൂണീകോഡ് ആർക്കൈവ് ഇല്ല താനും.)


.

വെള്ളിയാഴ്‌ച, ഡിസംബർ 28, 2007

ഖായാ പിയാ കുച്ച്‌ നഹി, ഗിലാസ്സ് തോടാ, ബാരഹ് അണ..!

ഖായാ പിയാ കുച്ച്‌ നഹി, ഗിലാസ്സ് തോടാ, ബാരഹ് അണ..!


खाया पीया कुछ नहीं, गिलास तोड़ा-बारह आना



വെടീം ബോംബും [ഗണ്‌ ആന‍്റ്റ്‌ ബോംബ് അറ്റാക്ക്] ആവില്ല ബേനസീറിന്റെ മരണ കാരണം.

താലിബാന്റെ മാതാവ്, ലവന‍്മാരുടെ ഉമ്മാക്കി കണ്ട് വിരണ്ട് ഉരുണ്ടടിച്ചു വീണു മരിച്ചതാണെന്നു്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

She seemed to duck into the car, possibly to escape gunshots that preceded the bombing or because she was thrown off balance by the explosion. Bhutto's head hit the sunroof's lever, causing a fatal skull fracture, he said. She wasn't hit by a bullet, nor by any shrapnel. -- ലിങ്ക്

കര്‍മ്മാ ഈസ് ഏ റൂഥ്‌ലെസ്സ് ബിച്ച് - ബാക്കി ഇവിടെ വായിക്കുക.

ഉരുണ്ടടിച്ചു വീണു ചത്താല് രക്തസാക്ഷിയാവുമോ? ആ..! ഇവര്‍ക്ക്‌ സിന‍്ദാബാ വിളിക്കാന്‍ വന്ന് അതിനിടെ റിയല് സ്ഫോടനത്തില് കൊല്ലപ്പെട്ട സാധാരണക്കാരല്ലേ രക്തസാക്ഷികള്?

കലിപ്പ് മൂത്ത്‌ , അഞ്ചാറു ആണവ മിസൈലുകള് കൈവശപ്പെടുത്തി ഭാരതത്തിനെ ലക്ഷ്യ്‌മാക്കി തലങ്ങും വിലങ്ങും പ്രയോഗിച്ചു കളയുമോന്നു മാത്രം നാം ഭയപ്പെട്ടാല് മതി. താലിബാനെ പിടിക്കാന്‍ ഗ്രാന‍്റ്റ് കിട്ടിയ കാശെല്ലാം അവര്‍ കാശ്മീരിലും മറ്റും ഭാരതത്തിനെതിരെ ചെലവഴിക്കുകയായിരുന്നു എന്നു ന‍്യു യോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ട്. [ഹലോ..?! ഇത്രേം പൊട്ടന‍്മാരാണോ? ഇതൊക്കെ ഇപ്പഴാണോ മനസ്സിലായത്? ങെ..?]

വെറുതെയാണോ ന‌മുക്ക്‌ ആണവ‌ കരാറില് ഒപ്പിടാന്‍ വിമുഖത?

തിങ്കളാഴ്‌ച, ഡിസംബർ 10, 2007

ഇടം കള്ളന്‍ വലം കള്ളന്‍

തിരുവിതാംകൂര്‍ പോലീസിന്റെ കവാത്ത്, ഒരു കാലില് ഓലച്ചീന്തും, മറുകാലില് ശീല (തുണി) കഷണവും വെച്ച് കെട്ടി "ഓലക്കാല്.., ശീലക്കാല്‌..!" എന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണു്‌ എന്ന് പണ്ടൊരിക്കല്‌ മനോര‌മയിലാണു്‌ കണ്ടതു്‌.



ഇടം കള്ളന്‍:

ജി സുധാകരന്റെ വലതുബുദ്ധിജീവിനാറികള് ഒരിക്കലും നന്നാകില്ല എന്ന പ്രസ്താവനയിലെ ക്വാളിറ്റി വാ‌ചകങ്ങള് ഇപ്രകാരം പോവുന്നു - ഇന്നലെ ഒരു സ്‌ത്രീ അവരുടെ സ്വത്ത്‌ വിവരം തുറന്നു കാണിച്ചിരുന്നു. പിണറായിയും തുറന്നു്‌ കാണിക്കണ‌മെന്നാണു്‌ പറയുന്നത്. ഇവര്‍ തുറന്ന് കാണിക്കുമ്പോള് തുറന്ന് കാണിക്കുന്ന ആളാണോ പിണറായി വിജയന‍്? ഈ സ്‌ത്രീ എല്ലാം തുറന്നു കാണിച്ചു നടന്നോട്ടെ..!

വേലി കെട്ടാന്‍ പോവേണ്ടവന്‍ (ജനങ്ങളുടെ ഗ്രഹപ്പിഴയ്ക്ക്) മന്ത്രിയായാല് ജനാധിപത്യത്തില്‌ ഇതൊക്കെ സാധാരണമെന്നു പറഞ്ഞ് ആശ്വസിക്കാം.

ഒന്നോര്‍ത്താല്‌ കൂടുതല് കഷ്ടം ദേവസ്വ‌ത്തിന്റെ കാര‍്യ്‌മാണു്‌ -- ഈശ്വ്‌രന‍്മാരില് വിശ്വാസ‌മില്ലാത്ത പ്രത്യ്‌യ ശാസ്ത്രത്തിന്റെ പ്രവര്‍ത്തകന്‍ ദേവസ്വം ബോര‍്ഡ് ഭരിക്കുന്നു, അവിടെയിരുന്നു പുളിച്ച തെറി വിളിച്ചു കൂവുന്നു.


വലം കള്ളന്‍:

പോവുമെന്ന്‌ അച്‌ഛന്‍. എന്നെയിട്ടിട്ട് പോവല്ലേയച്ഛാ എന്നു മകന്‍. രണ്ടിനേം വേണ്ടാ, രണ്ടും വരണ്ടാന്നു പറയാനുള്ള ഗതിയില്ലാത്ത ബാക്കി വലതു കള്ളന‍്മാര്‍. അടി. തല്ല്. ചക്കരക്കുടത്തില് കൈയ്യിട്ട് വാരാന്‍ അച്ഛനും മകനും എത്ര നാണംകെട്ടാലും ഒടുവില് അപ്പുറത്ത് ചെല്ലുമെന്ന്‌ ആര്‍ക്കാണു്‌ സംശയം? ജീവിക്കുവാനിവര്‍ക്ക് രാഷ്ട്രീയവും ജനസേവനവും അല്ലാതെ ഇവര്‍ക്ക് രണ്ടും മറ്റെന്താണു ‌ ഉപാധിയുള്ളത്? കൃഷിപ്പണിയോ? ഛെ..! പിന്നെന്തിനീ അടികൂടി വാര്‍ത്തകളില് ഇടം പിടിക്കുന്നുവെന്നോ? കോഴിയെ കട്ടോണ്ടോടുന്ന കുറുക്കന‍്മാര്‍ ത‌മ്മിലുള്ള കടിപിടി - അതും ഒരേ ഡി.എന്‍.എ. ഷെയര്‍ ചെയ്യൂന്ന കുറുക്കന‍്മാരാവുമ്പോള് പ്രത്യേകിച്ചും.

ഇന്നത്തെ ദീപികയില് കണ്ടത്:

തിരുവനന്തപുരം: അച്ഛനുമായുള്ള രാഷ്ട്രീയ ബന്ധം എന്നേക്കുമായി അവസാനിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. മകനെന്ന നിലയില്‍ മാത്രമാണ് ഇനി കരുണാകരനുമായുള്ള ബന്ധം.

ഇതെന്താണെന്നു ആര്‍ക്കെങ്കിലും പിടികിട്ടിയോ? അച്ഛനൊപ്പം ചാടില്ല, അങ്ങേരുടെ പിന്നാലെ, സ്വല്പം കഴിഞ്ഞ് മാത്രം‌‌ മറുകണ്ടം ചാടും. അന്നേരം അച്‌ഛന്റെ മുമ്പില് മാത്രം‌‌ നാണം കെട്ടാല്‌ മതിയല്ലോ?



പാവം ജനങ്ങള്ക്ക്‌ അയ്യോ കഷ്ടം..! എന്തുകൊണ്ടെന്നാല്‌ ഇവനെല്ലാം ന‌മ്മളെ ഭരിക്കാനുള്ള കൊതി കൊണ്ടാണല്ലോ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്? കാലചക്രം തിരിയുന്നതിനൊപ്പം എന്തെങ്കിലും ഗോഷ്ടിയൊക്കെ കാട്ടിക്കൂട്ടി ഭരണത്തിലെത്തുകയും ചെയ്യും.

അനുയായികള്‍

Index