പ്രീച്ചുന്നതു് പ്രാക്ടീസാന്‍ വലിയ പ്രയാസമാണു്. രാഷ്ട്രീയ പാര്‍ട്ടികള്ക്കു് പ്രത്യേകിച്ചും. രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യ്‌വസായ സംരഭങ്ങള്ക്കു് അതിലും പ്രയാസം.
ആസ്കി ഫോണ്ടൊക്കെ വിട്ട്, ദേശാഭിമാനി.കോം യൂണീകോഡിലായതു തന്നെ ഈ വളരെ അടുത്ത സമയത്തിലാണു്, കഷ്ടിച്ചു് ഒരു മാസം മുമ്പ്. (ലിങ്ക് ഒന്നു്, രണ്ടു്.)
അതു കൊണ്ടു തീരുന്നില്ല, അവരില്‍ നിന്നുള്ള expectations.
ദേശാഭിമാനി ദിനപത്രത്തിന്റെ ദേശാഭിമാനി.കോം എന്ന പേജ്, മൈക്രോസോഫ്റ്റ് വിന്‍ഡോസിലാണു് ഹോസ്റ്റ് ചെയ്തിരിക്കുന്നതു്. (നെറ്റ്‌ക്രാഫ്റ്റ് ലിങ്ക് ഒന്നു് , രണ്ടു്)
(1) വൈദ്യുത ബോര്‍ഡില്‍ നിന്നും മറ്റും മൈക്രോസോഫ്റ്റിനെ തുരത്തി ഓപ്പണ്‍ സോഴ്സ് സംവിധാനങ്ങള്‍ അവലംബിച്ചു് ഇതര സംസ്ഥാനങ്ങള്‍ക്കു് മാതൃകയായ സര്‍ക്കാരാണു് നമ്മുടേതു്. ഇതിലൂടെ 5.65 കോടി രൂപ ലാഭിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതൊക്കെ കൊട്ടിഘോഷിച്ചു് ദേശാഭിമാനിയിലും വാര്‍ത്ത വന്നതാണെങ്കിലും, ക്യാപ്പിറ്റലിസ്റ്റിക് കുത്തകള്ക്കെതിരെ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ വെബ്‌സൈറ്റ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ തുടരുന്നതിന്റെ പൊരുള്‍ ദുര്‍ഗ്രാഹ്യമാണു്.
വിന്‍ഡോസൊക്കെ വിട്ട്, ഏതെങ്കിലും ഗ്നു ലിനക്സ് സിസ്റ്റത്തിലേക്കു് തിരിയണം. (സജഷന്‍ വേണമെങ്കില്‍, ഇതാ ഫ്രീയായിട്ടു് നല്‍കാം - ഉബണ്ടു ലിനക്സ് )
(2) ഇന്റര്‍നെറ്റു് സിറ്റി കൊച്ചിയില്‍ (ഫാക്ടിന്റെ സ്ഥലത്തു്) പണിയിക്കാനോടുന്നവരല്ലേ? ദേശാഭിമാനി.കോം സൈറ്റിന്റെ ഹോസ്റ്റിങ്ങു് അമേരിക്കയില്‍ നിന്നും മാറ്റി, നാട്ടില്‍, കേരളത്തില്‍ തന്നെ ആക്കണം. കേബിളും ബ്രോഡ് ബാന്ഡും അതിവേഗ ബഹുദൂരവും കൊയ്‌ത്തു യന്ത്രങ്ങളും ഒക്കെ വന്നിട്ടും ഇതിനൊക്കെ വല്ലവനും കാശു കൊണ്ട് കൊടുക്കുന്നതു്, നാണക്കേടല്ലേ? ,
ഇതിന്റെ ഹോസ്റ്റിംഗും നാട്ടില്‍ (കേരളത്തില്‍) തന്നെയാക്കണം. ഒരാള്‍ക്കെങ്കിലും കൂടി നാട്ടില്‍ തന്നെ ഒരു തൊഴില്‍ കിട്ടട്ടെ.
യാരു കേള്‍ക്കാന്‍?
12 അഭിപ്രായങ്ങൾ:
ഹഹ! ഇത്താണ് ബ്ലോഗ്! :)
ഇതെല്ലം ഇന്റെര്‍നെറ്റ് ഭാഗമയ നെറ്റ്‌ക്രാഫ്റ്റ് evuran തുടങിവരുടെ തട്ടിപ്പാണ്ണെന്നു പരഞാല്‍
എന്തുപരയും
""എടൊ എവൂരനെ ഈ ദിനപത്രത്തിനെപറ്റി തനിക്കൊരും ചുക്കും അറിയില്ല "
ഈ കമനന്റ എഴുതിറ്റയ അലവലതി ഉണ്ണിക്കും ഒരു ചുക്കും അറിയില്ല
കൊള്ളാം നല്ല പോസ്റ്റ്.
ഹ ഹ ഹ.. അതു കലക്കി..
'ശത്രുവൊക്കെതന്നെ.. പക്ഷേ ഒരു നല്ല ചായ കുടിക്കണേല്‍ ഇന്ഡ്യന്‍ റ്റീ തന്നെ വേണം' ന്ന് ഒരു പാകിസ്ഥാനി ജനറല്‍ പറയുന്നത് ഓര്‍ക്കുന്നു 'വെര്‍ട്ടിക്കല്‍ ലിമിറ്റ്' ന്ന സിനിമയില്‍ :)
മറ്റൊരു ഇരട്ടത്താപ്പു കൂടി പുറത്തു വന്നിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ തുരത്തിയാല്‍ ലോകം രക്ഷ പെടും.
ഹഹഹ! സൂപ്പര്‍!!!
വല്യ അത്ഭുതം തോന്നിയില്ല..ഇവരൊക്കെ തനി ഹിപ്പോക്രിറ്റ്സ് ആണെന്ന് പണ്ടേ അറിയാം.
കുത്തകവിരോധം ഏമാന്മരുടെ വയറ്റിപ്പിഴപ്പാന്നേ.
പറയാനെളുപ്പം. അണ്ടിയോടടുക്കമ്പോഴറിയാം മാങ്ങയുടെ പുളി എന്ന് പറയുന്നത് വെറുതെയല്ല.
സ്വന്തം കാര്യം സിന്ദാബാദ്.
നല്ല കണ്ടുപിടുത്തം. മലയാളം ബ്ലോഗ് വളരുന്നു; ബ്ലോഗ് മുഖ്യധാര മാധ്യങ്ങളെ കടത്തിവെട്ടുന്നത് ഇങ്ങനെയാണ്.
ഇതു നന്നായി ഏവൂരാനേ..
ദാ ഇപ്പോ ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന കൈരളി ചാനലിന്റെ തലപ്പത്തിരിക്കുന്ന മമ്മൂട്ടി മൈക്രോസോഫ്റ്റ് അംബാസിഡറാവാനും പോണു. ഇതൊക്കെയാണിപ്പോ സ്ഥിതി..
കുറുമാനേ , പുളിയുണ്ടായിട്ടൊന്നുമല്ല മടിയേറിയിട്ടാണ് ഈ പ്രശ്നം. പാര്‍ട്ടി സഖാക്കന്‍മാര്‍ക്കും കമ്മീഷന്‍ കിട്ടിയില്ലെങ്കില്‍ പുളിക്കുമെന്നറിയില്ലെ
Evuraane,
oru doubt.. Deshabhimani ippo .com allallo
deshabhimani.in alle ?
pakshe site report .com inteyum,
.in inte report koduthu koode..?
chilappo avar .in aayappo mattiyittundenkilo..?
ദേശാഭിമാനി യൂണികോഡിലായി ഉടനെ തന്നെ ആസ്കിയിലേക്കു വീണ്ടും മാറി.ഇപ്പോള്‍ യൂണികോഡ് അല്ല.
ഓഫ്-
സുഹൃത്തെ..
ഈ ബ്ലോഗ് ഒരിടത്തും വരുന്നില്ല.
തനിമലയാളത്തില്‍ ഇട്ടു സഹായിക്കുമോ..
ഇതാ യു.ആര്‍.എല്‍-http://ksspnews.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ