കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഏപ്രിൽ 22, 2008

ജിമ്മി ജസ്റ്റിസ്

ന്യൂ യോര്ക്ക് നഗരത്തിലെ നിരത്തുകളില്‍, മറ്റെല്ലാ നഗരങ്ങളിലേതു പോലെ, ഫയര്‍ ഹൈഡ്രന്റും, നോ പാര്‍ക്കിംഗ് സോണുകളും ഒക്കെയുണ്ട്. തീ പിടിത്തമോ മറ്റോ ഉണ്ടായാല്‍, ഫയര്‍ ട്രക്കുകള്‍ വെള്ളം നിറയ്ക്കുന്നതു് ഫയര്‍ ഹൈഡ്രന്റുകളില്‍ നിന്നാണു്.

എന്തായാലും അവയ്ക്ക് അടുത്തെങ്ങും ഒരു വണ്ടിയും പാര്‍ക്ക് ചെയ്യരുതെന്നാണു് നിയമം.

സിവിലിയനൊരുത്തന്‍ അതിനു മുമ്പെങ്ങാനും പാര്‍ക്ക് ചെയ്താല്‍ ആയാള്ക്കു് എപ്പോ ടിക്കറ്റ് കിട്ടിയെന്നു ചോദിച്ചാല്‍ മതി. ടിക്കറ്റെഴുതി കൊടുക്കുന്നതു്, എന്‍.വൈ.പി.ഡി. യുടെ ട്രാഫിക് വിഭാഗവും.

ഇത്തരം നോ പാര്‍ക്കിംഗ് സോണുകളില്‍ ട്രാഫിക് പോലീസിന്റെ വണ്ടി പോലും പാര്‍ക്കു് ചെയ്യരുതെന്നാണു്, നിയമത്തിന്റെ കൃത്യമായ അനുശാസനം. എന്നാല്‍, ട്രാഫിക് പോലീസിനു തോന്നുന്നിടത്തു് തങ്ങളുടെ വണ്ടി പാര്‍ക്ക് ചെയ്യാം. ഉച്ചയൂണിനു വൈകുമ്പോള്‍ ഡിസ്കോ ലൈറ്റിട്ടു് ട്രാഫിക് ലൈറ്റുകളിലൂടെ സൂം ചെയ്തു് വിട്ടു് പോകാം. ആരു ചോദിക്കാന്‍, അപ്പനു അടുപ്പിലും തൂറാം എന്നൊക്കെയല്ലേ?

എന്നാല്‍, തികച്ചും സാധാരണക്കാരനായ ഒരുവന്‍ വീഡിയോ കേമറയുമായി എന്‍.വൈ.പീ.ഡി. ട്രാഫിക് പോലീസിന്റെ പിന്നാലെ കൂടിയിരിക്കുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അതു ലംഘിക്കുന്നതിന്റെ വീഡിയോ വളരെ ശക്തമായ ഒരായുധമാണു്, നിഷേധിക്കാനാവാത്ത തെളിവും.

ആയാളാണു് ജിമ്മി ജസ്റ്റിസ്..! പൂച്ചയ്ക്ക് മണികെട്ടാനൊരുങ്ങിയ വീരന്‍. ആയാളുടെ ധൈര്യം ശ്ളാഘനീയം തന്നെ

ആന പിണ്ടിയിടുന്നതു കണ്ട് അണ്ണാന്‍ മുക്കരുതെന്നാണല്ലോ? ഇതൊക്കെ കണ്ടു് ഉത്തേജിതരായി തങ്ങളുടെ പ്രാദേശിക പോലീസിന്റെ മെക്കിട്ടു് കയറാന്‍ ചെല്ലുന്നതിനു മുമ്പ് ശരിക്കും ആലോചിക്കുക.

5 അഭിപ്രായങ്ങൾ:

അനംഗാരി പറഞ്ഞു...

പോര്‍ട്‌ലാന്റില്‍ ഇതുപോലെ പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാന്‍ പോയ പോലീസിനെതിരെ ഒരു വക്കീല്‍ സ്വകാര്യ അന്യാ‍യം കൊടുത്തു.ശിക്ഷിക്കപ്പെട്ടാല്‍ 540 ഡോളറാവും നല്‍കേണ്ടി വരിക.

Inji Pennu പറഞ്ഞു...

അടിപൊളി! എവിടെ വീഡിയോ ക്യാമറ!:)
അല്ലെങ്കില്‍ ഈ പോലീസുകാരു ചീട്ട് കെട്ടു തരുന്ന പോലെയാ എനിക്ക് ടിക്കറ്റ് തരുന്നത്!

കുഞ്ഞന്‍ പറഞ്ഞു...

ഹെന്റമ്മേ.. ഇത് നമ്മുടെ നാട്ടിലായിരുന്നെങ്കിലൊ, വീഡിയൊ എടുക്കന്നതല്ല, പോലീസുകാരോട് ഇത് ശരിയാണൊ എന്നു ചോദിച്ചാല്‍..ഉരുട്ടിക്കൊലപാതകം എപ്പോള്‍‍ നടന്നൂന്ന് മാധ്യമങ്ങളില്‍ നോക്കിയാല്‍ മതി..!

കാലമാടന്‍ പറഞ്ഞു...

ഓഫ് ടോപ്പിക്:
എന്‍റെ http://thaskaraveeran.blospot.com എന്ന ബ്ലോഗ് തനിമലയാളത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതിന് ശേഷം വന്ന ബ്ലോഗുകള്‍ വരെ ലിസ്റ്റില്‍ ഉണ്ട്. എന്‍റെ ബ്ലോഗിലാകട്ടെ, mature content തീരെ ഇല്ല താനും.
ഇതൊന്നു ശ്രദ്ധിക്കാമോ?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കലക്കന്‍!

അനുയായികള്‍

Index