മദര്ബോര്ഡില് തന്നെ നല്ല ഗുണ നിലവാരമുള്ള ഇന്റഗ്രേറ്റഡ് സൗണ്ടും മറ്റും വരുന്ന ഈ വന്നകാലത്തു്, ആരും വലുതായി ക്രിയേറ്റീവ് ലാബ്സിനു പിന്നാലെ പായാറില്ല.
അല്ല, ക്രിയേറ്റീവിനു പിന്നാലെ പാഞ്ഞിട്ടും കാര്യമില്ല - വിസ്താ ഓട്ടുന്നവര്‍ പാഞ്ഞിട്ടു ഒരു ഗുണവും തീര്‍ത്തുമില്ല. . അല്പസ്വല്പം അപശബ്ദവും പൊട്ടലും ചീറ്റലും പാകപ്പിഴയും തേമ്പലും ഒക്കെയുള്ള ഡ്രൈവര്‍ സോഫ്റ്റ്വെയറാണു് വിസ്തയ്ക്ക് വേണ്ടി ക്രിയേറ്റീവ് നല്കിപ്പോരുന്നതു്. അതെന്താന്നൊന്നും ചോദിക്കരുത് - അത് അങ്ങനെയാ, അതു മതി. വിസ്തയല്ലേ, പോതും.
ഈ പൊട്ട ഡ്രൈവര്‍ സോഫ്റ്റ്വെയറിനെ, വിസ്റ്റയ്ക്ക് വേണ്ടി ഫ്രീയായിട്ട് ഓപ്റ്റിമൈസു് ചെയ്തു കൊടുത്തിരുന്ന ഒരു പാവം ബ്രസീലിയന്‍ മോഡറിനു മേല്‍ ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് കുതിര കയറാന്‍ ചെന്നതാണു് ക്രിയേറ്റീവിന്റെ ലേറ്റസ്റ്റ് അബദ്ധം. കുതിര കയറ്റത്തിനെ പറ്റി ആധികാരികമായി ഇവിടെ വായിക്കാം.
അക്കൂട്ടത്തില്‍, ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് ഒരു കാര്യം കൂടി സമ്മതിച്ചു -
O'Shaughnessy suggested that Creative Labs deliberately tailored its Vista drivers to be less capable than those released for Windows XP:
"If we choose to develop and provide host-based processing features with certain sound cards and not others, that is a business decision that only we have the right to make," wrote O'Shaughnessy.
"If we choose to develop and provide host-based processing features with certain sound cards and not others, that is a business decision that only we have the right to make," wrote O'Shaughnessy.
തന്നെ, തന്നെ - കാശു കൊടുത്തീ പാതി വര്‍ക്കുന്ന പുല്ലൊക്കെ മേടിക്കുന്നവന് പൊട്ടന്, സമ്മതിച്ചു. ഇനി അബദ്ധം ഉണ്ടാവാതിരുന്നാല്‍ മതിയല്ലോ?
അപ്പോള്‍, ഇങ്ങിനെയാണു്
(1) ലിനക്സ് ഉപയോക്താക്കള്‍ ഉണ്ടാവുന്നതു്.
(2) ലിനക്സ് ഡെവലപ്പേര്‍സ് ഉണ്ടാവുന്നതു്.
(3) ക്രിയേറ്റീവ് ലാബ്സിനു ബിസിനസ്സ് നഷ്ടമാവുന്നതു്.
(2) ലിനക്സ് ഡെവലപ്പേര്‍സ് ഉണ്ടാവുന്നതു്.
(3) ക്രിയേറ്റീവ് ലാബ്സിനു ബിസിനസ്സ് നഷ്ടമാവുന്നതു്.
റെഫറന്‍സ് ലിങ്കുകള്‍ -
2 അഭിപ്രായങ്ങൾ:
ഞാനും ലിനക്സ് ഉപയോഗിച്ചു തുടങ്ങി. പൈറസി കലാപരിപാടികള്‍ ലിനക്സില്‍ നടക്കുമോ എന്നറിയില്ലാത്തതിനാല്‍ ലാപ്ടോപ്പിലേത് വിന്‍ഡോസ് തന്നെ.
മെയില്‍-ഇന്‍-റിബേറ്റ് എന്നു പറഞ്ഞ് ക്രിയേറ്റീവിന്റെ ഒരു വെബ്കാം വാങ്ങിയിട്ട് 20$ പോയിക്കിട്ടി..:)
കോള്ളാ നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ