ഇടം കള്ളന്:
ജി സുധാകരന്റെ വലതുബുദ്ധിജീവിനാറികള് ഒരിക്കലും നന്നാകില്ല എന്ന പ്രസ്താവനയിലെ ക്വാളിറ്റി വാചകങ്ങള്‍ ഇപ്രകാരം പോവുന്നു - ഇന്നലെ ഒരു സ്ത്രീ അവരുടെ സ്വത്ത് വിവരം തുറന്നു കാണിച്ചിരുന്നു. പിണറായിയും തുറന്നു് കാണിക്കണമെന്നാണു് പറയുന്നത്. ഇവര്‍ തുറന്ന് കാണിക്കുമ്പോള്‍ തുറന്ന് കാണിക്കുന്ന ആളാണോ പിണറായി വിജയന്? ഈ സ്ത്രീ എല്ലാം തുറന്നു കാണിച്ചു നടന്നോട്ടെ..!
വേലി കെട്ടാന്‍ പോവേണ്ടവന്‍ (ജനങ്ങളുടെ ഗ്രഹപ്പിഴയ്ക്ക്) മന്ത്രിയായാല്‍ ജനാധിപത്യത്തില്‍ ഇതൊക്കെ സാധാരണമെന്നു പറഞ്ഞ് ആശ്വസിക്കാം.
ഒന്നോര്‍ത്താല്‍ കൂടുതല്‍ കഷ്ടം ദേവസ്വത്തിന്റെ കാര‍്യ്മാണു് -- ഈശ്വ്രന്മാരില് വിശ്വാസമില്ലാത്ത പ്രത്യ്യ ശാസ്ത്രത്തിന്റെ പ്രവര്ത്തകന് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നു, അവിടെയിരുന്നു പുളിച്ച തെറി വിളിച്ചു കൂവുന്നു.
വേലി കെട്ടാന്‍ പോവേണ്ടവന്‍ (ജനങ്ങളുടെ ഗ്രഹപ്പിഴയ്ക്ക്) മന്ത്രിയായാല്‍ ജനാധിപത്യത്തില്‍ ഇതൊക്കെ സാധാരണമെന്നു പറഞ്ഞ് ആശ്വസിക്കാം.
ഒന്നോര്‍ത്താല്‍ കൂടുതല്‍ കഷ്ടം ദേവസ്വത്തിന്റെ കാര‍്യ്മാണു് -- ഈശ്വ്രന്മാരില് വിശ്വാസമില്ലാത്ത പ്രത്യ്യ ശാസ്ത്രത്തിന്റെ പ്രവര്ത്തകന് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നു, അവിടെയിരുന്നു പുളിച്ച തെറി വിളിച്ചു കൂവുന്നു.
വലം കള്ളന്:
പോവുമെന്ന് അച്ഛന്. എന്നെയിട്ടിട്ട് പോവല്ലേയച്ഛാ എന്നു മകന്. രണ്ടിനേം വേണ്ടാ, രണ്ടും വരണ്ടാന്നു പറയാനുള്ള ഗതിയില്ലാത്ത ബാക്കി വലതു കള്ളന്മാര്. അടി. തല്ല്. ചക്കരക്കുടത്തില്‍ കൈയ്യിട്ട് വാരാന്‍ അച്ഛനും മകനും എത്ര നാണംകെട്ടാലും ഒടുവില്‍ അപ്പുറത്ത് ചെല്ലുമെന്ന് ആര്‍ക്കാണു് സംശയം? ജീവിക്കുവാനിവര്ക്ക് രാഷ്ട്രീയവും ജനസേവനവും അല്ലാതെ ഇവര്‍ക്ക് രണ്ടും മറ്റെന്താണു ഉപാധിയുള്ളത്? കൃഷിപ്പണിയോ? ഛെ..! പിന്നെന്തിനീ അടികൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുവെന്നോ? കോഴിയെ കട്ടോണ്ടോടുന്ന കുറുക്കന്മാര് തമ്മിലുള്ള കടിപിടി - അതും ഒരേ ഡി.എന്‍.എ. ഷെയര്‍ ചെയ്യൂന്ന കുറുക്കന്മാരാവുമ്പോള് പ്രത്യേകിച്ചും.
ഇന്നത്തെ ദീപികയില്‍ കണ്ടത്:
തിരുവനന്തപുരം: അച്ഛനുമായുള്ള രാഷ്ട്രീയ ബന്ധം എന്നേക്കുമായി അവസാനിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന് വ്യക്തമാക്കി. മകനെന്ന നിലയില്‍ മാത്രമാണ് ഇനി കരുണാകരനുമായുള്ള ബന്ധം.
ഇതെന്താണെന്നു ആര്‍ക്കെങ്കിലും പിടികിട്ടിയോ? അച്ഛനൊപ്പം ചാടില്ല, അങ്ങേരുടെ പിന്നാലെ, സ്വല്പം കഴിഞ്ഞ് മാത്രം മറുകണ്ടം ചാടും. അന്നേരം അച്ഛന്റെ മുമ്പില്‍ മാത്രം നാണം കെട്ടാല്‍ മതിയല്ലോ?
ഇന്നത്തെ ദീപികയില്‍ കണ്ടത്:
തിരുവനന്തപുരം: അച്ഛനുമായുള്ള രാഷ്ട്രീയ ബന്ധം എന്നേക്കുമായി അവസാനിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന് വ്യക്തമാക്കി. മകനെന്ന നിലയില്‍ മാത്രമാണ് ഇനി കരുണാകരനുമായുള്ള ബന്ധം.
ഇതെന്താണെന്നു ആര്‍ക്കെങ്കിലും പിടികിട്ടിയോ? അച്ഛനൊപ്പം ചാടില്ല, അങ്ങേരുടെ പിന്നാലെ, സ്വല്പം കഴിഞ്ഞ് മാത്രം മറുകണ്ടം ചാടും. അന്നേരം അച്ഛന്റെ മുമ്പില്‍ മാത്രം നാണം കെട്ടാല്‍ മതിയല്ലോ?
പാവം ജനങ്ങള്‍ക്ക് അയ്യോ കഷ്ടം..! എന്തുകൊണ്ടെന്നാല്‍ ഇവനെല്ലാം നമ്മളെ ഭരിക്കാനുള്ള കൊതി കൊണ്ടാണല്ലോ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്? കാലചക്രം തിരിയുന്നതിനൊപ്പം എന്തെങ്കിലും ഗോഷ്ടിയൊക്കെ കാട്ടിക്കൂട്ടി ഭരണത്തിലെത്തുകയും ചെയ്യും.
5 അഭിപ്രായങ്ങൾ:
ഇപ്പോള്‍ ഇതൊക്കെ വായിക്കുമ്പോള്‍ ഒരു തരം നിസംഗത തോന്നുന്നു. പ്രബുദ്ധകേരളം വിജയിക്കട്ടെ..! എങ്ങിനെ പറയും ഞാനും ഒരു കമ്മ്യൂണിസ്റ്റാന്ന്..
ഓ.ടോ. കാലത്ത് ഞാന്‍(ബഹറൈന്‍) ജോലിക്കു വരുന്ന വഴി റോഡില്‍ പണി നടക്കുന്നു എന്താണെന്നൊ സ്വീവേജ് വെള്ളം പോകുന്ന പൈപ്പിന്റെ മൂടി മാറ്റുന്നത്. രണ്ടു വര്‍ഷം മുമ്പ് മാറ്റിയതാണത്. ആയതിനാല്‍ അതിലെ ഒരു തൊഴിലാളിയോടു ചോദിച്ചു എന്തിനാണു ആ മൂടി മറ്റുന്നത് അതിന് യാതൊരു കുഴപ്പവുമില്ലല്ലൊയെന്ന്.അയാള്‍ പറഞ്ഞ മറുപടി ആ മൂടി ഒരു ഇരുപതു വര്‍ഷം കഴിഞ്ഞാലും യാതൊരു കുഴപ്പവുമുണ്ടാകില്ല എങ്കിലും, നല്ലതായാലും ചീത്തയായാലും യഥാസമയം മാറ്റണം അത് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റ് ഉത്തരവാദിത്വമാണെന്ന്.അതായിത് ഇവിടെയുള്ള പബ്ലിക് ഡിപ്പാര്‍ട്ടുമെന്റുകള്‍ അവരുടെ ജോലികള്‍ യഥാസമയം ചെയ്തു തീര്‍ക്കുന്നു. നമ്മുടെ നാട്ടിലെ പെന്‍സ്റ്റോക്ക് പൈപ്പിന്റെ കാര്യവും ഇതും ഒന്നു കൂട്ടിവായിച്ചു നോക്കൂ..
ശബരിമല സീസണ് മാനേജ് ചെയ്യുന്ന രീതി അവിശ്വസിനീയമാം വിധം പരിതാപകരമാണ്. പഥെറ്റിക്! ന്യൂനപക്ഷം, സവര്‍ണ്ണം അവര്‍ണ്ണം എന്നു പറഞ്ഞു കണ്ണടച്ചു കണ്ട കൊഞ്ഞാണന്മാരേയും കൊഞ്ഞാണിച്ചികളേയും കയറ്റി കസേരയിലിരുത്തിയാല്‍ ഇതു തന്നെ സംഭവിക്കും!
ഏതായാലും സുധാകരന് തന്നെ സമ്മതിച്ചല്ലോ..അറിവും വിവരവും ഉള്ളവരെ നിയമിക്കണം അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും എന്ന്. കഴിവുള്ളവരെ കണ്ട് പിടിക്കണം..അല്ലാതെ ചായക്കടനടത്തുവാന് പോലും കഴിവില്ലാത്തവരെ പിടിച്ച് ദേവസ്വ്ം ബോര്‍ഡിന്റെ മണ്ടക്കിരുത്തരുത്. നായരായാലും, മേനോനായാലും ചോവനായാലും പറയനായാലും.
ഭക്തന്മാരുടെ ബുദ്ധിമുട്ട് പോകട്ടെ, കമ്യൂണിസ്റ്റ്കാര്‍ക്ക് അതില്‍ വ്യസനിക്കേണ്ട കാര്യമില്ല..അരവണവിതരണത്തിന് വേണ്ട ഡബ്ബ ഇല്ലാത്തത് കൊണ്ട് സര്‍ക്കാറിന് വരുന്ന കോടികളുടെ നഷ്ടം! അതിനാര് സമാധാനം പറയും!
മുരളിയുടെ മനോനില തെറ്റുമോ എന്നാണ് എന്റെ ആശങ്ക. എങ്ങനെ സഹിക്കാന്‍ പറ്റുന്നു, ഇങ്ങനെ തുടരെ തുടരെയുള്ള തിരിച്ചടികള്‍! കൂപ്പുകുത്തുകയാണ് താഴോട്ട്...ശരിയായ ഒരു തീരുമാനം എടുത്തിട്ട് വര്‍ഷങ്ങളായി..ശരദ് പവാര്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങുമ്പോള്‍ ഇനി മുരളി എങ്ങോട്ടും പോകും ആവോ! മിക്കവാറും ദുബായിലേക്ക് പോകേണ്ടി വരും..ജോലി ചെയ്യാന്‍. ഭക്തവത്സലനായ ശ്രീ ഗുരുവായൂരപ്പന്, അഥികം പ്രാര്‍ത്ഥിക്കുന്നവരെ കഷ്ടപ്പെടുത്തും എന്ന് കേട്ടിരിക്കുന്നു. ഇത്ര നിരീച്ചില്ല ട്ടോ. :-)
ഹാ.ഹാ. കൊള്ളാം കള്ളന്മാര്.
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കട്ടുകട്ടു മുടിക്കുന്നു ‘ഭവാന്’മാര്‍.
ക്യൂബയിലോ ചൈനയിലോ മറ്റോ ജനിച്ചാല്‍ മതിയായിരുന്നു
അച്ഛനുമായുള്ള രാഷ്ട്രീയ ബന്ധം എന്നേക്കുമായി അവസാനിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന് വ്യക്തമാക്കി.
നേരെ തിരിച്ച് രാഷ്ട്രീയവുമായുള്ള ‘അഛന് ബന്ധം’ എന്നെന്നേക്കുമായി അവസാനിപ്പിച്ചു എന്ന് മുരളി പറഞ്ഞിരുന്നെങ്കില്‍ ജനം രക്ഷപ്പെട്ടേനേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ