കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഡിസംബർ 24, 2007

ലിബ് ജിങ്കിള്, ലിബ് ജിങ്കിള്...

ലിബ് ജിങ്കിള് ലിബ് ജിങ്കിള്, jingle all the way..!


(chorus)
|: Jingle bells, jingle bells,
Jingle all the way;

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്..!

ലിബ് ജിങ്കിള്:


വോയ്‌പിലും മറ്റും നെടുകെ ഉപയോഗിച്ചു പോരുന്ന, പിയര്‍ ടു പിയര്‍ സിഗ്നലിങ്ങിനുള്ള പ്രോട്ടോക്കോളാണു്‌ ലിബ് ജിങ്കിള്, പറഞ്ഞിട്ടു കാര‍്യ്‌‌മില്ല - ഗൂഗിളിന്റെ ലിബ്‌ ജിങ്കിളല്ല, ടപ്പിയോക്കയുടേത്. ഒരുത്തന്റെ പ്രോട്ടോക്കോള് മറ്റൊരുവനില് നിന്നും വളരെ‌ വ്യത്യസ്ഥം‌..!

ഓരോരുത്തരും തങ്ങളുടെ "സ്വന്തം" ജിങ്കാലാലയും കൊണ്ട് തെക്കു വടക്ക് നടക്കുന്നതിനാല്, സ്കൈപ്പ് അല്ലാതെ ഡീസന‍്റ്റായൊരു വോയ്സ് ചാറ്റ് സൌകര‍്യം ലിനക്സിനില്ല. സ്‌കൈപ്പ് ഉറ്റ സംഭവമാണെന്നല്ല, അതിനുമുണ്ട് ഗതികേടും ബുദ്ധിമുട്ടുകളും ഒക്കെ. എങ്കിലും വോയ്സ് ചാറ്റ് വര്‍ക്ക് ചെയ്യും എന്നൊരു വലിയ ഗുണ‌മുണ്ട്. ലിനക്സില്, skype-യോളം പോന്ന മറ്റൊന്നില്ല തന്നെ..!

2007 അവസാനിക്കാറാകുന്നു -- ലിനക്സിനു്‌ വോയ്സ് ചാറ്റ് ഇപ്പോഴും ബുദ്ധിമുട്ട് തന്നെ..! :(

3 അഭിപ്രായങ്ങൾ:

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു...

എകീഗ Ekiga ഉപയോഗിച്ചു നോക്കിയോ? ഞാന്‍ നോക്കിയിട്ടില്ല. ഉപയോഗിച്ച സുഹൃത്തുക്കള്‍ നല്ലതാണെന്ന് പറയുന്നുണ്ടായിരുന്നു.

shyam പറഞ്ഞു...

എക്കീജ നല്ല ഫോണാണ്. ഞാനതുപയോഗിച്ച് ജീടോക്കിലേക്കും യാഹുവിലേക്കും വിളിച്ചിട്ടുണ്ട് gtalk2voip.com ഉപയോഗിച്ചാണ് വിളിച്ചത്.
എക്കിീജയുടെ തനത് സര്‍വീസും നല്ലതാണ്.വീഡിയോയും ഉണ്ട്.വെങ്കോഫോണ്‍ വേറൊരു ഫോണാണ്.സകൈപ്പിന്റെ പ്രോട്ടോക്കോള് സ്വതന്ത്രമല്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു സ്കൈപ്പിലേക്ക് വിളിക്കാന് പറ്റിയിട്ടില്ല...സ്കൈപ്പ് സ്വതന്ത്രമല്ലാത്തതുകൊണ്ട് ഞാനതുപയോഗിച്ചിട്ടുമില്ല...


callme at aeshyamae@ekiga.net ;-)

evuraan പറഞ്ഞു...

എക്കീഗയും വെങ്കോഫോണും ഉപയോഗിച്ച് നോക്കാന്‍ "ശ്ര‌മിച്ചിട്ടുണ്ട്". നേരെ ചൊവ്വേ ഒന്നു വോയ്സ് ചാറ്റ് ചെയ്യാന്‍ സ്കൈപ്പിനോളം പോന്നത് ഇപ്പോഴും ലിനക്സില് ഇല്ല എന്ന അഭിപ്രായം തന്നെ ഇപ്പോഴും.

ഈസ് ഓഫ് യൂസ് ഒരു വലിയ ഘടകം കൂടിയാണേ..

തന്നെയുമല്ല, എക്കീഗയുടെയും വെങ്കോയുടെയും ഇന്‍ഫ്രാസ്ട്രക്ചറില് അല്പം വിശ്വാസക്കുറവുണ്ട്.

ഗൂഗിള് ടോക്കിനൊരു ലിനക്സ് (വോയ്സ്) ക്ളയിന‍്റ്റ് വന്നിരുന്നുവെങ്കില് എന്നാശിക്കുന്നു; ഉപയോഗിക്കുവാന്‍ ഡോക്ടറേറ്റ് ഒന്നും വേണ്ടാത്തത്ര സിമ്പിള് ഒരെണ്ണം.

അല്ലെങ്കില് യാഹൂ വോയ്സിനൊരു ക്ളയിന‍്റ്റ് ആയാലും മതി - Gyach- ഒന്നും ഇപ്പോള് ആക്ടീവ് ഡെവലപ്‌മെന്റില് ഇല്ല.

അനുയായികള്‍

Index