കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂലൈ 26, 2007

ചക് നോറിസ്സും ജയനും


  • “സോറീ പൈലറ്റ്, തുമ്പിയാണെന്നു കരുതി പിടിച്ചതാണു്..!”
  • “ഒരു ഇഡ്ഡലി കിട്ടിയിരുന്നെങ്കില്‍ ബട്ടന്‍സ് തയിപ്പിക്കാമായിരുന്നു..!”
  • “ഒരു മലമ്പാമ്പിനെ കിട്ടിയിരുന്നെങ്കില്‍, മാല പോലെ മാറിലണിയാമായിരുന്നൂ..!”
തലമുറകളും സങ്കേതങ്ങളും തമ്മിലുള്ള വ്യത്യാസം ഹാസ്യരൂപേണ അവതരിപ്പിക്കുന്ന നമ്മുടെ മിമിക്രിക്കാരുടെ ഫേവറിറ്റ് ഞളുവ ഡയലോഗുകളില്‍ ചിലവയാണിവ. ജയനല്ല നമ്മുടെ പ്രധാന വിഷയം, അമേരിക്കന്‍ നടനും മാര്‍ഷ്യല്‍ ആര്‍ട്ട്സ് വിദഗ്ധനുമായ ചക്‍ നോറിസ്സെന്ന കാര്‍ലോസ് റേയ് നോറിസ്സ് എന്ന ലെജന്‍ഡാണു് ഇവിടെ പ്രതിപാദ്യം.

വേ ഓഫ് ദ ഡ്രാഗണ്‍:

1940 മാര്‍ച്ച് 10-നു ജനിച്ച ചക്ക് നോറിസ്സിന്റെ ബയോഗ്രഫിയിലേക്കു കടക്കുന്നില്ല, അത് ഈ ലിങ്കിലുണ്ട്. കായികാഭ്യാസിയായ ചക്‍ നോറിസ്സ് സിനിമയുടെ ലോകത്തേക്ക് വരുന്നതു് 1969-ലാണെങ്കിലും, നാം മിക്കവരും അദ്ദേഹത്തെ ആദ്യം കാണുന്നതു് പ്രസിദ്ധ ബ്രൂസ് ലീ ചിത്രമായ വേ ഓഫ് ദ ഡ്രാഗണ്‍ എന്ന ചിത്രത്തിലാവണം. ബ്രൂസ് ലീ ചിത്രങ്ങളില്‍ ഇടി വാങ്ങിച്ചവര്‍ ഏറെയാണെങ്കിലും, എതിരാളിയുടെ രോമാവൃതമായ നെഞ്ചിലെ മുടി ബ്രൂസ് ലീ വലിച്ചു പറിക്കുന്ന രംഗം ഒരു പക്ഷെ ചിലരുടെയെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ടാവും.






കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, മേല്പറഞ്ഞ രംഗം.



വാക്കര്‍, ടെക്സാസ് റേഞ്ചര്‍:

Grant Walker, Texas Ranger


1993 മുതല്‍ 2001 വരെ തുടര്‍ച്ചയായി സം‌പ്രേക്ഷണം ചെയ്യപ്പെട്ട ജന‌പ്രിയ ടെലിവിഷന്‍ സീരീസ്സാണു് വാക്കര്‍, ടെക്സാസ് റേഞ്ചര്‍. ചക്കിന്റെ പ്രസിദ്ധിക്ക് ഒരു പ്രധാന കാരണവും അതിലെ നായക വേഷമാണു്. കൂടുതല്‍ ഇവിടെ.


ചക്‍ നോറിസ്സ് ഫാക്ടുകള്‍:

ചക്‍ നോറിസ്സിനു അമാനുഷികതയുടെ ഹാസ്യ പരിവേഷം നല്‍കിക്കൊണ്ട് അടുത്ത കാലത്തുരുവായ ഇന്റര്‍നെറ്റ് പ്രതിഭാസമാണു് ഫാക്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ചില ഉദാഹരണങ്ങള്‍:

Chuck Norris doesn't churn butter. He roundhouse kicks the cows and the butter comes straight out.
Chuck Norris can divide by zero.
Chuck Norris once ate an entire bottle of sleeping pills. They made him blink.
Some people wear Superman pajamas. Superman wears Chuck Norris pajamas.

ഇനിയും ഒരുപാടെണ്ണം ഇവിടെ.


ഈ വീഡിയോയില്‍, മേലെയുള്ള തമാശകളില്‍ നിന്നും ചക്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുന്നു:




Chuck Norris's Top 10..!


മൌണ്ടര്‍ ഡ്യുവിന്റെ പരസ്യം:

മേല്പറഞ്ഞ സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയുണ്ടാക്കിയ, മൌണ്ടന്‍ ഡ്യൂ ചക് പരസ്യം കൂടെ കാണൂ...





നമ്മുടെ പ്രിയങ്കരനായ ജയന്‍ ഇന്നു് ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കില്‍, ജയന്‍ തമാശകളോട് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും ഇങ്ങനെയാവുമോ?


1 അഭിപ്രായം:

prapra പറഞ്ഞു...

ഇപ്പോഴാണ്‌ പലതും കണക്റ്റ് ചെയ്യാന്‍ പറ്റിയത്. മൗണ്ടന്‍ ഡ്യൂ പരസ്യം കണ്ടപ്പോള്‍ ഇങ്ങനെ ഒരു കാര്യം അതിന്റെ പിന്നില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. പക്ഷെ ജയനെ നേരിടാന്‍ ഇതൊന്നും പോരല്ലോ ഏവൂ.

അനുയായികള്‍

Index