ന്യൂയോര്ക്ക് സിറ്റിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ 60% ഭൂമിക്കടിയിലാണെന്ന് ഒരു തമാശയുണ്ട്. 2007 ജൂലൈ 18-നു സ്റ്റീം പൈപ്പ് പൊട്ടിയുണ്ടായ അപകടം അല്പനേരത്തേക്കെങ്കിലും നഗരത്തെ ഉലച്ചപ്പോഴാണു് ഇതിനടിയില്‍ എവിടെയോ ഉന്നത മര്‍ദ്ദത്തിലുള്ള ആവി വഹിക്കുന്ന വമ്പന്‍ പൈപ്പുകളുമുണ്ടെന്ന് ഓര്‍ത്തതു്. വൈദ്യുതി, പ്രകൃതി വാതകം തുടങ്ങിയ യൂട്ടിലിറ്റികള്‍ പോലെ, അംബരചുംബികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നീരാവിയെത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സംവിധാനം ഏര്‍പ്പെടുത്തിയതു് 1882-ലാണു്. മലിനീകരണം കുറയ്ക്കുക എന്നയുദ്ദേശമായിരുന്നു ഇത്തരമൊരു സെന്‍ട്രലൈസ്ഡ് സ്റ്റീം ഡെലിവറി സിസ്റ്റത്തിനു പിന്നില്‍.
മണ്ണിനടിയിലെ നഗരത്തെ ചൊല്ലി മുമ്പും അദ്ഭുതപ്പെട്ടിട്ടുണ്ട്, നില്‍ക്കുന്ന മണ്ണിനടിയില്‍ ഇനിയും എന്തൊക്കെയുണ്ടാവുമെന്ന തിരച്ചിലിലാണു് ന്യൂ യോര്‍ക്ക് സിറ്റിയുടെ പാതാളത്തെക്കുറിച്ചുള്ള ഈ ലേഖനം കണ്ണില്‍പ്പെട്ടതു്. ഭൂമിക്കടിയില്‍ 800 അടിയോളം താഴത്തുള്ള 3-ആം നമ്പര്‍ വാട്ടര്‍ ടണലിനെക്കുറിച്ചറിയാന്‍, ഈ ലിങ്ക് കാണുക.
മണ്ണിനടിയിലെ ഈ എഞ്ചിനീയറിംഗ് അദ്ഭുതങ്ങള്‍ക്ക് പിന്നില്‍ സാന്‌ഡ്‌ഹോഗ് [തുരപ്പന്മാര്‍] എന്നറിയപ്പെടുന്ന തലമുറകളുടെ അധ്വാനമാണു്. 1872-ല്‍ ബ്രൂക്‍ലിന്‍ ബ്രിജ്ഡ് പണിഞ്ഞവരുടെ പിന്‍ഗാമികളാണു്, സാന്‍ഡ്‌ഹോഗുകളില്‍ ഏറെയും. സാന്‍ഡ്‌ഹോഗ് പ്രോജക്റ്റിനെ പറ്റി കൂടുതല്‍ ഇവിടെ. ഖനിത്തൊഴിലാളികളുടെ കാര്യത്തിലെന്ന പോലെ, മണ്ണിനടിയിലെ ആഴങ്ങളിലെ ഈ വിദഗ്ധരെ പറ്റി, വലുതായി ആര്‍ക്കും അറിവില്ല എന്നതാണു് സത്യം.
നാഷണല് ജ്യോഗ്രഫിക്കിന്റെ ന്യൂയോര്ക്ക് അണ്ടര്‍ഗ്രൌണ്ട് എന്ന ഫീച്ചറിലെ ന്യൂയോര്‍ക്ക് സിറ്റിയുടെ ഭൂഗര്‍ഭത്തിന്റെ ഒരു സ്കിമാറ്റിക്‍ പരിച്ഛേദം:
കൂടുതല് ഇവിടെ.
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, നാഷനല്‍ ജ്യോഗ്രഫിക്‍.
8 അഭിപ്രായങ്ങൾ:
ചിക്കാഗോയില്‍ വേസ്റ്റ് വാട്ടര്‍ റീസൈക്ലിംഗില്‍ ഭൂമിക്കടിയില്‍ ജോലി ചെയ്യുന്ന ഒരു (ഭാര്യയുടെ) ബന്ധുക്കാരന്‍ പറഞ്ഞാണ് ഈ വിഷയത്തെപ്പറ്റി ആദ്യം അറിയുന്നത്. (ഈ ജോലി ചെയ്യുന്നവരും പട്ടാളക്കാരും ഒരുപോലാണ്; മുടിഞ്ഞ കത്തി)
കല്യാണം കഴിഞ്ഞ് വിരുന്നിന് പോയത് ആയതുകൊണ്ട്, ഒരു പെഗ്ഗ് ഒഴിച്ചുതന്നതിന്റെ ബലത്തില്‍ കേട്ടിരുന്നു :-)
റീസൈക്കിള്‍ ചെയ്ത് കഴിഞ്ഞ ജലം ശുദ്ധമാണെന്ന് കാണിക്കാന്‍ അവിടുത്തെ ഡയറക്ടര്‍ ഒരു ഗ്ലാസ്സില്‍ എടുത്ത് കുടിച്ച് കാണിക്കുമത്രേ ! എന്തൊരു ജോലി ! 95%മോ മറ്റോ പ്യൂരിറ്റിയേ ഉള്ളൂ, എന്നിട്ടും അത് അറിഞ്ഞുകൊണ്ട് കുടിച്ചുകാണിക്കണം. പാവം.
പുതിയ അറിവുകള്‍ തന്നെ.
ലിങ്കൊക്കെ പിന്നെ നോക്കാമെന്നുവെച്ചു. ചിത്രം കണ്ടു. എന്താ ഒരു ആഴം!
പുതിയ അറിവുകള്‍.
ഗുണപാഠം: സായിപ്പിനോട് മത്സരിക്കരുത്.
നല്ല ലേഖനം... ഇതൊക്കെ ആരറിഞ്ഞു...?
പുതിയ അറിവുകള്‍ - നല്ല ലേഖനം.
:)
ഇതില്‍ subway-യുടെ ഒരു ട്യൂബ് മാത്രമെ കാണിച്ചിട്ടുള്ളൂ. വ്യത്യസ്ത നിലകളിലായി 4-5 ട്യൂബുകള്‍ തലങ്ങും വിലങ്ങും പോകുന്ന Grand Central Terminal, Times Square, Fulton Street etc പോലുള്ള സ്ഥലത്തിന്റെ ക്രോസ് സെക്ഷന്‍ ആയിരുന്നു കാണിക്കേണ്ടത്.
ദിവാ, ഇവിടേ റീസൈക്കിള്‍ ചെയ്ത വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ല, തത്കാലം upstate ഭാഗത്തുള്ള റിസര്‍വോയറില്‍ നിന്ന് നേരിട്ട് ഇറക്കുകയാണ്. പമ്പിങ്ങ് പോലും ആവശ്യമില്ല, ഗ്രാവിറ്റിയുടെ സഹായം കൊണ്ടാണ് വെള്ളം എത്തുന്നത്. അതുകൊണ്ട് കറണ്ട് പോയപ്പോഴും (blackout of 2003) ഇവിടെ വെള്ളം സപ്ലൈ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ