കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജൂലൈ 23, 2007

പഴയ വഴികാട്ടി

വഴികാട്ടിയെന്നാല്‍ ഇവിടെ വ്യംഗ്യം “നെറ്റ്‌വര്‍ക്ക് റൌട്ടര്‍”.

അടുത്തൂണ്‍ പറ്റിയതൊന്നുമല്ല, നിര്‍ബന്ധ വിരമനം കൊടുത്തതാണു്, ഈ പഴയ ലിങ്ക്സിസ് വയര്‍ലെസ്സ് റൌട്ടറിനു്. വയര്‍ലെസ്സ് നെറ്റ്‌വര്‍ക്കിങ്ങ് പ്രചാരത്തില്‍ വന്ന ആദ്യ നാളുകളില്‍ മുടിഞ്ഞ വില നല്‍കി വാങ്ങിച്ചുവെങ്കിലും, മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിനെ തിരികെ റിപ്പയറിനു വേണ്ടി തിരികെ അയയ്ക്കേണ്ടി വന്നു.തിരികെ മറ്റൊരെണ്ണം വന്നെങ്കിലും, താമസിയാതെ തന്നെ അതിന്റെ ഫേം‌വെയര്‍ വെര്‍ഷന്‍ കുറേ പ്രാവശ്യം അപ്‌‌ഗ്രേഡ് ചെയ്യേണ്ടി വരികയും ഉണ്ടായി. ഇതു കൊണ്ടും പ്രശ്നങ്ങള്‍ തീര്‍ന്നതില്ല.

കുറേ ട്രാഫിക് കൈകാര്യം ചെയ്ത ശേഷം ഇടയ്ക്കിടെ ഹാങ്ങാവും, പവര്‍ അഡാപ്റ്ററൂരി വീണ്ടും കുത്തിയെങ്കിലേ വര്‍ക്കൂ എന്ന നിലയായി. ഒരിക്കലാവട്ടെ ഇപ്രകാരം പവര്‍ റീസെറ്റിയപ്പോള്‍, ഫയര്‍വാള്‍ റൂളുകള്‍ എല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. മോഡ് ചെയ്യാനാവുന്നതിലും പഴയതായിരുന്നതിനാല്‍, അതും നടന്നില്ല.

ഒടുവില്‍, കഴിഞ്ഞ ക്രിസ്തുമസ്സിനു കിട്ടിയ കുറെ ബെസ്റ്റ് ബൈ ഗിഫ്റ്റ് കാര്‍ഡുകള്‍ കൊണ്ടു ചെന്ന് ഒരു പുതിയ റൌട്ടര്‍ വാങ്ങി, അതാവട്ടെ, നാളിതു വരെയും ക്ഷേമമായി കഴിയുന്നു.

സിസ്കോ-യുടെ വകഭേദമെങ്കിലും, ലിന്‍‌ക്‍സിസ് പോര എന്ന അഭിപ്രായമാണുള്ളതു്, അതിലും വളരെ കുറഞ്ഞ വിലയ്ക്ക് ബെല്‍കിന്‍, ഡി-ലിങ്ക്, ബഫല്ലോ, തുടങ്ങിയവയിലേതെങ്കിലും വാങ്ങുകയാവും നന്നു്.

ഇടയ്ക്കിടയ്ക്ക് സ്റ്റക്കാവുമായിരുന്നു, ദോഷങ്ങളുണ്ട് എങ്കിലും, ചില മേന്മകള്‍ ഇല്ലാതില്ല. സിസ്‌ലോഗ്, എസ്.എന്‍.എം.പി. തുടങ്ങിയ സങ്കേതങ്ങള്‍ ലിന്‍‌ക്‍സിസ് സപ്പോര്‍ട്ടു് ചെയ്യുന്നുണ്ട്്. MRTG ഉപയോഗിച്ച്, വന്ന ട്രാഫിക്കെത്ര, പോയതെത്ര എന്ന മാനകങ്ങളും, സ്ട്രിക്റ്റ് ലോഗിംഗും കഴിയുമായിരുന്നു. ഇതായിരുന്നു ഊരിക്കുത്തിയിട്ടാണെങ്കിലും ഇതു തന്നെ തുടര്‍ന്നും ഉപയോഗിക്കുവാന്‍ തക്ക പ്രേരണ നല്‍കിയിരുന്നതു്.


ട്രാഫിക് മാനകം


ഇതേ റൌട്ടര്‍ പ്രത്യക്ഷപ്പെട്ട 2004-ലെ മറ്റൊരു ലേഖനം, ഇവിടെ.

3 അഭിപ്രായങ്ങൾ:

Anivar പറഞ്ഞു...

ഇത് ഏതു മോഡലാണ് ? WRT54GL എന്ന മോഡലാണ് ഞാന്‍ ഉപയോഗിക്കുന്നത്. It have an embeded Linux kernel inside. It works Perfectly well out of the box

evuraan പറഞ്ഞു...

അനിവര്‍,

ഇതു് BEFW11S4 VER 4 മോഡലാണു്, വയര്‍ലെസ്സ് ബി-യുടെ കാലത്തുള്ളതു്.

വക്കാരിമഷ്‌ടാ പറഞ്ഞു...

വയര്‍‌ലെസ് റാവുത്തര്‍...

പക്ഷേ ഞങ്ങളുടെ നാട്ടിലെ റാവുത്തര്‍ക്ക് ഭയങ്കര വയറായിരുന്നു. നിത്യഗര്‍ഭിണി എന്നൊക്കെ വിളിച്ചിരുന്നു...

(എന്നേ തല്ലല്ല്, നന്നായാലോ):)

അനുയായികള്‍

Index