കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 19, 2007

മലയാളം ശബ്ദാത്മക നിവേശകരീതി

ചില്ലു വേണോ ഫൈബര്‍ ഗ്ലാസ്സു വേണോ എന്ന തമാശ കലര്‍ന്ന പഴയ ഡയലോഗ്, യൂണീകോഡ് മലയാളത്തിനെ ചൊല്ലിയുള്ള സംവാദം അങ്ങ് അനന്ത കാലത്തോളം നീണ്ടു പോകുമോ എന്ന ഭയത്തെയാണു് ധ്വനിപ്പിക്കുന്നതു്. അതേ പോലെ ഒരു ചെറിയ വിവാദമാണു്, മലയാളമെഴുതുവാന്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വേണോ, അതോ ട്രാന്‍സ്ലിറ്ററേഷന്‍ കീബോര്‍ഡു വേണോ എന്ന സംവാദം.

എഴുത്തുകാര്‍, അവര്‍ക്ക് വഴങ്ങുന്നതു ഉപയോഗിക്കട്ടെ എന്ന കോമണ്‍ consensus-ല്‍ എത്തി സംവാദകര്‍ വഴി പിരിഞ്ഞു പോകുകയാണു് പതിവു്.

ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡ് കൂടുതല്‍ ആകര്‍ഷകമാം വിധം ഫ്‌ളെക്സിബിളാവുകയാണു്:

ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദാത്മക നിവേശകരീതിയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍ ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.

ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.

  1. കൂടുതല്‍ അറിയുവാന്‍, ഈ രണ്ടു ലിങ്കുകള്‍ നോക്കുക: ,
  2. പരീക്ഷിച്ചു നോക്കുവാന്‍ താത്‌പര്യമുള്ള ഡെബിയന്‍/ഉബണ്ടു ഉപയോക്താക്കള്‍‌ക്ക് വേണ്ടി: പാക്കേജ്

scim-ml-phonetic_0.0.3.deb വെച്ച് എഴുതുന്നതിന്റെ സ്ക്രീന്‍ ഷോട്ട്:കൂടുതല്‍ അറിയുവാന്‍ ലിങ്കുകള്‍ : (1) http://santhoshtr.livejournal.com/4082.html (2) http://santhoshtr.livejournal.com/3789.html

11 അഭിപ്രായങ്ങൾ:

സിബു::cibu പറഞ്ഞു...

ഇതുണ്ടാക്കിയവനോട്‌ മൊഴി വേണം എന്ന് പലരും പറഞ്ഞെങ്കിലും ചെയ്തില്ല. സോര്‍സ് എവിടെ ആണ് എന്നറിയുമോ? എങ്കില്‍ അതിനെ ഒന്ന്‌ മൊഴി ആക്കണം എന്നുണ്ട്. പെരിങ്ങോടരേ പറ്റുമോ...

സുറുമ || suruma പറഞ്ഞു...

lookup table ഉള്ളതുകൊണ്ട് മൊഴി തന്നെ വേണമെന്ന് ശഠിക്കേണ്ടതില്ല.പോരെങ്കില്‍ മൊഴി scim-kmflന് ഒരെണ്ണം ഉണ്ടല്ലോ.

മാറി ചിന്തിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ.ഉണ്ടോ?

evuraan പറഞ്ഞു...

സോര്‍സ് എവിടെ ആണ് എന്നറിയുമോ?

സിബൂ,

ദാ, ത്രെഡില് ഉണ്ട്.

rajesh പറഞ്ഞു...

Benny said here:

http://santhoshtr.livejournal.com/4082.html?thread=3058#t3058

ഇതിപ്പോള്‍ വരമൊഴി/മൊഴി ഒരു രീതിയും സന്തോഷിന്റേതിന് വേറൊരു രീതിയും വെബ്‌ദുനിയയ്ക്ക് വേറൊന്നും എന്ന പോക്ക് ശരിയല്ല. ഒരു അഭിപ്രായസമന്വയം നല്ലതല്ലേ?

ha ha haa

ബ്ലോഗുകളീന്ന് വെപ്പ്‌ദുനിയായിനു വേണ്റ്റി കോപ്പിയടികാന് മൗസു പോരേ,.,.? എനറ്റിനാ എഴുത്തു toolu kale പറ്റി അവര് വിഷമിക്കുന്നത‌ഉ? ha ha haa

അജ്ഞാതന്‍ പറഞ്ഞു...

What is the problem in thinking in a different way? cibu should not think that all the Input methods will follow mozhi scheme. Softwares will always undergo changes and it is for the better user experience. If this new application brings new features cibu should accept it.

Lookuptable feature avoids the necessity of having a strict set of rules. It is very flexible.

cibu said " ഇതുണ്ടാക്കിയവനോട്‌ മൊഴി വേണം എന്ന് പലരും പറഞ്ഞെങ്കിലും ചെയ്തില്ല...എങ്കില്‍ അതിനെ ഒന്ന്‌ മൊഴി ആക്കണം എന്നുണ്ട്. "
why should he do that?!!!
Mr. cibu, dont you know the ethics of software engineering? And he is asking
peringz to to that!!!
Peringz, please dont do that... Malayalees will not forgive you..
Since scim-kmfl is already there, why you are trying to kill this new application by changing the source code and forcing it to Mozhi?
This is completely against ethics of software engineering and people like cibu should not do that.

Anivar പറഞ്ഞു...

സിബു,, Forking തന്നെ വേണമെന്ന് എന്താണിത്ര വാശി. Scheme dependency ടൈപ്പിങ്ങില്‍ ഒഴിവാക്കിയതാണ് സന്തോഷിന്റെ സ്വനലേഖ. അതിന് മലയാളം കമ്പ്യൂട്ടിങ്ങില്‍ അതിന്റേതായ സ്ഥാനം നല്‍കിയേ മതിയാവൂ.

"ഇതുണ്ടാക്കിയവനോട്‌ " എന്ന പ്രയോഗം തന്നെ താങ്കളുടെ അസഹിഷ്ണുത വെളിപ്പെടുത്തുന്നു.

Anivar പറഞ്ഞു...

See Santhosh's clear opinion here

പിന്നെ ഒരു കാര്യം. മൊഴി കീമാപ്പുമായി 100% സാദൃശ്യം എന്റെ ലക്ഷ്യമല്ല. മൊഴി പൂര്‍‌ണ്ണമായും ഒരു ഫൊനെറ്റിക് ഐ എം അല്ല.see http://varamozhi.wikia.com/wiki/Help:Contents/Mozhi. മൊഴിയുടെ കുറെ നല്ല വശങ്ങള്‍ ഉപയോഗിക്കും എന്നു മാത്രം . മറ്റു ചില മംഗ്ലിഷ് കീബോര്‍‌ഡ് വിന്യാസങ്ങളും പരിഗണനയിലുണ്ട്. സിബുവുമായും(വരമൊഴി) രാജുമായും(പെരിങ്ങോടന്‍) ഞാന്‍ ഇതിനെപ്പറ്റി ചര്‍‌ച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്‍. മൊഴിയിലെ റ്റ്=ta എന്ന മാപ്പിങ്ങുമായി എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ smc-discuss@googlegroups ഇല്‍‌ നടക്കും.ഉപയോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ മംഗ്ലിഷ് ഉപയോഗിച്ച് മലയാളം എഴുതാന്‍ കഴിയുന്ന ഒരു ഐ എം ആണ് എന്റെ ലക്ഷ്യം. അത് വരമൊഴിയുടെ SCIM പോര്‍ട്ടിങ്ങ് ആകണമെന്നില്ല.

സിബു::cibu പറഞ്ഞു...

ആദ്യമേ തന്നെ "ഇതുണ്ടാക്കിയവനോട്‌ " എന്ന എന്റെ പ്രയോഗത്തിന് സന്തോഷിനോട്‌ മാപ്പു പറയുന്നു. ഞാനൊരിക്കലും ഉപയോഗിക്കാന്‍ പാടില്ലാതിരുന്ന ഭാഷയായിരുന്നു അത്‌. പരസ്പരബഹുമാനം കളഞ്ഞുകുളിക്കുന്ന ഈ സംഭാഷണരീതി മലയാളം സോഫ്റ്റ്വേര്‍ എഴുതുന്നവര്‍ തമ്മിലുണ്ടായിക്കൂടാ.

ഇനി എന്തുകൊണ്ട്‌ മൊഴി വേണം എന്നതിനെ പറ്റി...

അതിന് ഒരൊറ്റ കാരണമേ ഉള്ളൂ. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ പരിചയമുള്ള രീതിയാണത്‌. അതേ സമയം പുതിയ രീതികള്‍ പരീക്ഷിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതുകൊണ്ട്‌ ഇതിന്റെ മൊഴി വെര്‍ഷന്‍ കൂടി ഉണ്ടാക്കുന്നതായിരിക്കും അഭികാമ്യം. ഡിഫോള്‍ട്ട് റൂള്‍ മൊഴിയിലേക്കാവണം എന്ന നിബന്ധനമാത്രമേ വച്ചിട്ടുള്ളൂ.

ഞാന്‍ റൂള്‍ ഫയലിന്റെ കരട് ഉണ്ടാക്കിയിട്ടുണ്ട്‌. താത്പര്യമുള്ളവര്‍ക്ക്‌ തിരുത്താം. അതിന് ശേഷം കമ്പയില്‍ ചെയ്ത്‌ ഡെബിയന്‍ പാക്കേജാക്കാം.

j4v4m4n പറഞ്ഞു...

സിബു, മൊഴിയില്‍ നിന്നുള്ള വ്യതിയാനമെന്തെല്ലാം, അതില്‍ ലുക്ക്അപ് ടേബിള്‍ കൊണ്ട് പരിഹരിയ്ക്കാന്‍ പറ്റാത്ത മാറ്റങ്ങളേതെല്ലാം എന്നൊരു പട്ടികയുണ്ടാക്കിയാല്‍ നന്നായിരിയ്ക്കും. പലയിടത്തും മൊഴിയുടെ രീതി കൂടി അനുവദിച്ചിട്ടുണ്ടല്ലോ, ഉദാഹരണത്തിന് ചില്ലുകളുടെ രൂപീകരണം.

സുറുമ || suruma പറഞ്ഞു...

flat table ഉപയോഗിക്കുന്നതുകൊണ്ട് ട്രാന്‍സ്‌ലിറ്ററേഷര്‍ രീതിക്ക് scim-table നന്നായിരിക്കുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് "മൊഴിക്കാര്‍ക്ക്" scim-m17n പരീക്ഷിച്ചു നോക്കാവുന്നതാണ്.scim-m17n-ല്‍ ഇപ്പോള്‍ itrans ന് ഒരെണ്ണം ഉണ്ട്.അതില്‍ പിടിച്ചു തുടങ്ങാം.

j4v4m4n പറഞ്ഞു...

ബോല്‍നാഗരിയെ അടിസ്ഥാനമാക്കി ജിനേഷ് പുതിയൊരു ശബ്ദാത്മക നിവേശകരീതി കൂടി കൊണ്ടുവന്നല്ലോ. ഇത് എക്സ് അധിഷ്ടിതമായതിനാല്‍ വേറൊരു സോഫ്റ്റ്‌വെയറും അധികമായി ഇന്‍സ്റ്റാള്‍ ചെയ്യാതെ മംഗ്ലീഷില്‍ ടൈപ് ചെയ്യാം. ലളിത എന്നാണ് ജിനേഷിതിന് പേരിട്ടിരിയ്ക്കുന്നത്. പേരു പോലെ തന്നെ ലളിതമായതിനാല്‍ സ്വനലേഖയെ മൊഴിയോ നല്‍കുന്ന മെയ്‌വഴക്കം ഇതിനില്ല.

ഇത് പരീക്ഷിയ്ക്കാന്‍ ഈ താള്‍ കാണുക

അനുയായികള്‍

Index