പിന്മൊഴിയില്‍ ഫില്‍റ്ററിടുന്നതു് എങ്ങിനെ?
1. ഒരു ജീ-മെയില്‍ ഐ.ഡി. സംഘടിപ്പിക്കുക.
2. എന്നിട്ട്, പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പില്‍ ചെന്ന് subscribe ചെയ്യുക.
3. Edit my membership എന്ന ലിങ്കില്‍ ക്‍ളിക്കുക. അതില്‍, Send each message to me as it arrives എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
1. ഒരു ജീ-മെയില്‍ ഐ.ഡി. സംഘടിപ്പിക്കുക.
2. എന്നിട്ട്, പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പില്‍ ചെന്ന് subscribe ചെയ്യുക.
3. Edit my membership എന്ന ലിങ്കില്‍ ക്‍ളിക്കുക. അതില്‍, Send each message to me as it arrives എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
4. ജീ-മെയിലില്‍ ലോഗിന്‍ ചെയ്യുക. Settings -> Filters-ല്‍ ഞെക്കുക. അവിടെ ഫില്‍റ്റര്‍ എഴുതിയിടുക. എന്റെ ഫില്‍റ്റര്‍ ഇപ്രകാരമാണു്:
(വാക്കുകള്‍ക്കിടയില്‍ കാണുന്ന നെടുങ്കന്‍ വര, OR എന്നതിനു വേണ്ടി | എന്ന പൈപ്പ് സിംബലാണു്.)
5. Next Step എന്നതില്‍ ഞെക്കി, ഫില്‍റ്ററില്‍ പെടുന്ന വകകളെ എന്തു ചെയ്യണമോ, അപ്രകാരം സെറ്റു ചെയ്യുക.
6. ആകെ മൊത്തം ടോട്ടല്‍ -- എന്റെ പിന്മൊഴി ഫില്‍റ്റര്‍ ഇപ്രകാരം സംഗ്രഹിക്കാം:
ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ കമന്റി ചോദിക്കുക, ബൂലോകര്‍ ഇത്രയും പേരില്ലേ? ആരെങ്കിലും തീര്‍ച്ചയായും സഹായിക്കും.
7 അഭിപ്രായങ്ങൾ:
പിന്മൊഴിയില്‍ ഫില്‍റ്ററിടുന്നതു് എങ്ങിനെ?
ശ്ശെ! എവുരാനേ,
ഇരട്ടിപ്പണി ഒഴിവാക്കാന്‍ കൂടി ഒരു ഫില്‍ട്ടര്‍ തരമാവുമോ?!
:-)
സമയം രാത്രി മൂന്നര..സംശയമിട്ടേച്ച് പിന്മൊഴീം തുറന്ന് വച്ച് , കുമാറേട്ടന്റേം സൂവന്റ്റേം തറവാടീടേയുമൊക്കെ ബ്ലോഗുകള്‍ കറങ്ങി പഴയ പോസ്റ്റുകളെല്ലാം വായിച്ച് പിന്മൊഴി റിഫ്രഷ് ചെയ്തപ്പൊ രണ്ടുപേര്‍ മറുപടി..വിശ്വേട്ടനും ഏവൂരാനും..
സത്യം പറഞ്ഞാല്‍ ഭയങ്കര സന്തോഷം തോന്നി.
ഈ സന്തോഷത്തിന് വിക്കിയില്‍ രണ്ട് ലേഖനങ്ങള്‍ നാളെത്തന്നെ എഴുതിച്ചേര്‍ക്കുന്നതായിരിയ്ക്കും എന്ന് പ്രതിജ്ഞ ചെയ്തു..:)
(നാട്ടീന്ന് വന്നപ്പോ സകല പരിഷത്ത് പുസ്തകങ്ങളും കെട്ടിച്ചുമന്ന് വന്നു.. ഇരുപത് കിലോയും പുസ്തകങ്ങള്‍..വിക്കിയ്ക്ക് ലേഘനമെഴുതാന്‍..പെട്ടി ഇതുവരെ തുറന്നിട്ടില്ല...)
നാളെ ലീവാണ് ഭയങ്കര സ്ട്രെസ്സ് ..ഒരുദിനം ഉറങ്ങാന്‍ അവധിയെടുത്തതാ..അത് വിക്കിയ്ക്ക്..
എന്റെ നന്ദി അങ്ങനെയെങ്കിലും കാണിച്ചില്ലേല്‍ ഞാനെന്തൊരു ബൂലോകന്‍..:)
വിശ്വേട്ടാ, ഏവൂരാനേ, നന്ദി..ശരിയ്ക്കും മനസ്സീന്നു വരുന്ന സ്നേഹം..:)
എന്റെ ഏതോ ഒരു കമന്റ് അതിരു വിട്ടതാണെന്ന് ഏവൂരാന് തോന്നിയതുകൊണ്ടാകണം എന്റെ ബ്ലോഗില്‍ വന്ന് ഇങ്ങനെ ഒരു കമന്റിട്ട് പോയത്. എത്ര് ആലോചിച്ചിട്ടും അതേതാണെന്ന് പിടികിട്ടുന്നില്ല. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ലാത്തതു കൊണ്ടാകണം താങ്കള്‍ ആരോപിച്ച 'മൊട' ഏതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ പറ്റാത്തത്. എന്നില്‍ നിന്നും അതുപോലൊരു ആവര്‍ത്തനം ഉണ്ടാകരുതെന്ന ഉദ്ദേശം ഉണ്ടെങ്കില്‍, ദയവ്‌ചെയ്ത് കുറച്ചുകൂടി വിശദീകരണം തരാന്‍ മനസ്സുണ്ടാകണം. എനിക്ക് തിരുത്തുവാന്‍ ഒരവസരം തരൂ. ആത്മാര്‍ഥമായിട്ടണിതെഴുതുന്നത്. അതല്ല തെറ്റിദ്ധാരണ വല്ലതുമുണ്ടെങ്കില്‍ എന്റെ ഭാഗം കൂടി കേട്ടിട്ട് വേണം അതുറപ്പിക്കുവനെന്ന് ആവശ്യപ്പെടാന്‍ എനിക്കവകാശമില്ലേ?. എന്റെ e-mail id= npck@hotmail.com
ഇനി, വല്ല വര്‍മ്മമാരും ഏവൂരാന്റെ പേരില്‍ കമന്റിയതാണെങ്കില്‍ അക്കാര്യം പറയു.
qw_er_ty
എവൂരാന്‍ജി വളരെ നന്ദി
ഞാനുമൊരു ഫില്‍ട്ടര്‍ കോഫി കുടിക്കട്ടെ
ഒരു സംശയം: ഫില്‍റ്റര്‍ ഇങ്ങനെ സെറ്റു ചെയ്യുമ്പോള്‍ ഇന്‍-ബോക്സ് കമന്റു കടലായിപ്പോവുകയില്ലെ? നമുക്കാവശ്യമുള്ളതു മാത്രം എടുത്ത് മറ്റുള്ളതിനെ ഒരു ഭാഗത്തേക്കു മാറ്റിവെയ്ക്കാന്‍ മാര്‍ഗം നോക്കിയിട്ട് ഇതാണു ഞാന്‍ കണ്ടെത്തിയത്:
പിന്മൊഴിയില്‍ നിന്നും വരുന്നവയില്‍ തിരയുന്ന വാക്കുകള്‍ ഇല്ലാത്തവയെ മാറ്റി പാര്‍പ്പിക്കുക. ഒന്നിച്ച് ഡിലീറ്റു ചെയ്യാന്‍ എളുപ്പം.
Matches: to:(blog4comments@googlegroups.com|groups@malayalam.homelinux.net) don't have {നിര്‍മ്മല|നിര്‍മല|nirmalat.blogspot.com}
Do this: Skip Inbox, Apply label "പിന്മൊഴി"
ഇന്‍-ബോക്സില്‍ തിരയുന്ന വാക്കുകളുള്ളവയും ലേബലില്‍ മറ്റു കമന്റുകളും വരും.
തിരയുന്ന വാക്കുകളുള്ളവയെ മറ്റൊരു ഐ.ഡിയിലേക്ക് (എപ്പോഴും നോക്കുന്നത്) അയക്കണമെന്നുണ്ടെങ്കില്‍ മറ്റൊരു ഫില്‍ട്ടര്‍ ഉണ്ടാക്കുക:
Matches: (നിര്‍മ്മല|നിര്‍മല|nirmalat.blogspot.com)
Do this: Forward to nirmalat@canada.com
ഇതു തികച്ചും ശരിയാവുമൊ എന്നു ഉറപ്പറിയില്ല, കാരണം ദീര്‍ഘ പഠനമൊന്നും നടത്തിയില്ല. സമയം ലാഭിക്കാന്‍ ചെയ്തതാണ്. മെച്ചപ്പെട്ട മാര്‍ഗങ്ങളുള്ളവര്‍ പോസ്റ്റു ചെയ്യുമല്ലോ.
ആഷേ,
കാപ്പി നന്നായിരുന്നുവെന്നു കരുതട്ടേ?
നിര്‍മ്മലേ,
ആവാം. what ever floats your boat..! എന്നല്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ