കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഏപ്രിൽ 29, 2007

ലിനക്സില്‍ നിന്നും മലയാളം പ്രിന്റു ചെയ്യുമ്പോള്‍

യൂണീകോഡ് മലയാളത്തിന്റെ സ്ക്രീന്‍ റെന്‍ഡറിംഗ് വലിയ കുഴപ്പമില്ലെങ്കിലും, ഗ്നോമില്‍ നിന്നും പ്രിന്റ് ഔട്ടെടുക്കുമ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങേല്‍ത്തന്നെ. GTK /പാംഗോ ഉപയോഗിക്കുന്ന ഏതു ഡെസ്ക്‍ടോപ്പ് എണ്‍‌വയണ്‍‌മെന്റുകളിലും ഈ പ്രശ്നം പ്രകടമാണു്.

തമ്മില്‍ ഭേദം തൊമ്മനെന്ന പോലെ, പിന്നെയും മെച്ചം Qt ഉപയോഗിക്കുന്ന KDE തന്നെയാണു്.

താരതമ്യം ചെയ്യുവാന്‍, സിബുവിന്റെ പോസ്റ്റെടുക്കാം.

1. സ്ക്രീന്‍ റെന്‍ഡറിംഗ്:





















2. ഗ്നോമി്ലെ പ്രിന്റൌട്ട്:






3. കോണ്‍‌ക്വററില്‍ നിന്നുള്ള പ്രിന്റൌട്ട്




എന്നെങ്കിലും ഇതും പരിഹരിക്കപ്പെടുമായിരിക്കും...

6 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

ലിനക്സില്‍ നിന്നും മലയാളം പ്രിന്റു ചെയ്യുമ്പോള്‍....

സജിത്ത്|Sajith VK പറഞ്ഞു...

അയ്യോ ഈ പ്രശ്നം ഇപ്പോ ഇല്ല... ഞാന്‍ ഇപ്പൊ ഒരു പ്രിന്റ് എടുത്തുനോക്കി... സ്ക്രീനില്‍ കാണുന്നതിനേക്കാള്‍ക്കൂടുതല്‍ തെറ്റുകളുണ്ട് പ്രിന്റില്‍. എന്നാല്‍ താങ്കള്‍പറഞ്ഞത്രയുമില്ല... ഗ്നോം പ്രിന്റ് ഇപ്പോ പാംഗോ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്...
(ഞാനുപയോഗിക്കുന്നത് ഉബുണ്ടു 7.04)

Unknown പറഞ്ഞു...

സജിത്ത്്,

നന്ദി.

ഞാനുപയോഗിക്കുന്നതും 7.04 തന്നെ.

$ lsb_release -a
No LSB modules are available.
Distributor ID: Ubuntu
Description: Ubuntu 7.04
Release: 7.04
Codename: feisty


എഡ്ജിയില്‍ നിന്നും വന്നതിനാലാണു് ഇതെന്നും വരുമോ ആവോ?

സുറുമ || suruma പറഞ്ഞു...

ഇത് ഗ്നോമിലെ പ്രശ്നമല്ലെന്നു തോന്നുന്നു.മോസിലയ്ക്ക് ഓപണ്‍ടൈപ്പ് പ്രിന്റിങ്ങ് സപ്പോര്‍ട്ട് ഇല്ലാത്തതാണ് കാരണം. gedit-ല്‍ നിന്ന് പ്രിന്റ് ചെയ്ത് നോക്കിയോ?

Unknown പറഞ്ഞു...

gedit-ല്‍ നിന്നും പ്രിന്റൌട്ട് കുഴപ്പമില്ല. (ആപ്പീസിലെ മെഷീനില്‍. ഇനി, വീട്ടിലും പ്രശ്നമുണ്ടാവില്ല എന്നു തോന്നുന്നു. വൈകിട്ടു നോക്കാം)

മോസില്ലയില്‍,

font.FreeType2.printing -കൊണ്ടു് പ്രയോജനമൊന്നുമില്ലല്ലേ?

keralafarmer പറഞ്ഞു...

:)

അനുയായികള്‍

Index