കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഏപ്രിൽ 15, 2007

എന്റെയും ചിന്നു...☹

ഇന്നേവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും, അവളെന്റേതും കൂടിയായിരുന്നു.

അവള്‍ സുന്ദരിയായിരുന്നു, വെറും നാലഞ്ചു മാസങ്ങളില്‍ ഏറെപ്പേരുടെ ഓമനയും.

ചിന്നുവിനു്, വിട..!


നായകള്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശനമുണ്ടാകുമോ?

6 അഭിപ്രായങ്ങൾ:

തമനു പറഞ്ഞു...

നേരാണ് ഏവൂരാനേ,
ചിന്നു സുന്ദരിയാണ്. പാവം. ചിന്നൂനേം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.

ഒരു ഓടോ (ഇതു കഴിഞ്ഞ് ഞാന്‍ ഓടൂം)
ചിന്നു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ പിന്നെ ഏവൂരാന് അവളെ കാണാന്‍ യാതൊരു രക്ഷയുമില്ലല്ലോ. ഏതു ചിന്നൂന് പ്രവേശനം കൊടുത്താലും അവിടെ ഏവൂരാന് .... ങേഹേ ... നോ അഡ്മിഷന്‍..

ബയാന്‍ പറഞ്ഞു...

സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവിടെ പട്ടിയുമുണ്ടാകും; ഇല്ലെങ്കില്‍ ചാവുംവരെ വലാട്ടുന്ന ഈ പട്ടികളേക്കളും വല്യ ഒരു മാന്യനെ കാണട്ടെ.

അഗ്രജന്‍ പറഞ്ഞു...

തമനൂ :))

ആഹാ... എന്തൊരു മനോഹരമായ ഓടോ... :)

ikkaas|ഇക്കാസ് പറഞ്ഞു...

ഈ ബ്രഹ്മാണ്ഡത്തില്‍ മലയാളിയില്ലാത്ത ഒരു സ്ഥലമൊണ്ടേല്‍ അത് സ്വര്‍ഗ്ഗമാന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടൊണ്ട്.
എന്നതാ? പറഞ്ഞില്ലെന്നോ... എന്നാ വേണ്ട.
എന്തായാലും ചിന്നൂനെ അവിടെ കേറ്റും. ഒറപ്പാ.

സു | Su പറഞ്ഞു...

ചിന്നു അവിടെ ഉണ്ടാകും. ഞാന്‍ പോയി ചോദിച്ചറിഞ്ഞ്, ചിന്നുവിന്റെ വിവരങ്ങള്‍ ഒക്കെ അറിയിക്കാം.

evuraan പറഞ്ഞു...

നന്ദി കൂട്ടരേ..!

തമനൂ, മാരാരുടെ ഭാരതപര്യടനം വായിച്ചിട്ടുണ്ടോ? അവസാന പര്‍വ്വം..? സ്വ്‌ര്‍ഗ്ഗത്തിലേക്ക് പോകുന്ന നീതിമാനായ യുധിഷ്ഠരനെ ഒരു നായ പിന്തുടരുന്ന ഭാഗം? വാനം നായക്കില്ലെങ്കില്‍ തനിക്കും സ്വ്‌ര്‍ഗ്ഗം വേണ്ടെന്ന ശഠിച്ച പാണ്ഡവന്റെ കഥ?

എനിക്കുള്ളത് എനിക്കും ചിന്നുവിനുള്ളതു ചിന്നുവിനും എന്നാണു് ക്രിസ്തുവും പറഞ്ഞിട്ടുള്ളതു്, സാരമില്ല.

നിയതി തൂത്താല്‍ പോവില്ലല്ലോ? :)ഒന്നുമില്ലെങ്കിലും പത്തു മുപ്പതു കൊല്ലം രാഗപര്‍വ്വം ജീവിച്ചതല്ലേ?

അനുയായികള്‍

Index