മലയാളം ഓണ്‍ലൈന്‍ beta
അപ്ഡേറ്റ്: ഇതിന്റെ പേരു് ടിയാന്‍, മലയാളം ഓണ്‍ലൈന്‍ എന്നാക്കിയിരിക്കുന്നു.മൊഴി സ്കീം ഉപയോഗിച്ചു വളരെ എളുപ്പം മലയാളം എഴുതുവാന് ഇതാ ഒരു ഓണ്‌ലൈന് ഉപാധി കൂടി -- വരമൊഴി ഓണ്‌ലൈന്.
പെരിങ്ങോടരാണു് ഇതിന്റെ പിന്നില്. ഇതു വരെയുള്ള ഓണ്‌ലൈന് ട്രാന്സ്‌ലിറ്ററേഷന് ഉപാധികളില് ഏറ്റവും എളുപ്പമെന്നു എനിക്കു തോന്നിയിട്ടുള്ളതും ഇതു തന്നെയാണു.
(ഈ പോസ്റ്റ് എഴുതിയതും വരമൊഴി ഓണ്ലൈന് ഉപയോഗിച്ചു തന്നെയാണു്.)
ഉപയോഗിച്ചു നോക്കൂ, ബുക്ക്‌മാര്ക്ക് ചെയൂ, അഭിപ്രായങ്ങള് പെരിങ്ങോടരെ അറിയിക്കൂ..!
ലിങ്ക്: വരമൊഴി ഓണ്‌ലൈന്
സ്ക്രീന്‌ഷോട്ട്:
12 അഭിപ്രായങ്ങൾ:
വളരെ എളുപ്പം മലയാളം എഴുതുവാന് ഇതാ ഒരു ഓണ്‌ലൈന് ഉപാധി കൂടി -- വരമൊഴി ഓണ്ലൈന്.
ഉപയോഗിച്ചു നോക്കൂ, ബുക്ക്‌മാര്ക്ക് ചെയൂ, അഭിപ്രായങ്ങള് പെരിങ്ങോടരെ അറിയിക്കൂ..!
പെരിന്‍ങ്സ്. ഇതു കൊള്ളാം. ഈ കമന്റ് എഴുതിയതും വരമൊഴി ഓണ്ലൈന് ഉപയോഗിച്ചു തന്നെ.
എന്റെ ഓഫീസിലെ ലിനക്സ് സിസ്റ്റത്തില് നിന്നും മലയാളത്തില് ടൈപ്പ് ചെയ്‌ത ആദ്യത്തെ കമന്റ്....
നന്ദി പെരിങ്സ്
:)
എനിക്കനുഭവപ്പെട്ട ചില ഫീച്ചേര്‍സ്..!
1.ടോഗിള്‍ കീയുള്ളത് കാരണം എന്തെങ്കിലും English ടൈപ്പണം എന്ന് തോന്നിയാല്‍ താഴെപ്പോയി കീമാനെ ഞെക്കിക്കൊല്ലണ്ട.(പ്രധാനമായും ആവശ്യമുള്ളത് വേഡ് വെരിഫിക്കേഷന്‍ ടൈപ്പാന്‍ നിക്കണ്ടടത്ത് )
2.പോസ്റ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ ബ്ലോഗറിന്റെ പേജ് തുറന്നു വച്ചെഴുതി നോക്കണ്ട.ഓണ്‍ലൈനായി ഒരു കമ്പോസിംഗ് അങ്ങ് നടത്താം..!
ഉഗ്രനായി പെരിങ്ങോടാ..!
ഈ ഗൂഗിള്‍പേജിലേക്കുള്ള വെബ് ട്രാഫിക്ക് ഒരു പ്രോബ്ലമാകുമോ ?
ഇത് സൂപ്പറാണല്ലോ പെരിഞ്ഞോടരേ....
ഇനി കഥകളുടെ പ്രളയമായിരിക്കും എന്റെ ബ്ലോഗില്‍..
മലയാളവും ഇംഗ്ലീഷും കലര്‍ത്തിയെഴുതാന്‍ വളരെ നല്ലതാണ്
പക്ഷേ, ചില അക്ഷരണങ്ങള്‍ കീമാനുമായി വിത്യാസമുള്ളതു കൊണ്ട് ഒരു ചെറിയ പ്രശ്നം
ശീലമായാല്‍ മാറിക്കോളും :-)
ഇത് നന്നായി..
അഭിനന്ദനങള്‍ , നന്ദി..
-അത്തിക്കുര്‍ശി
പെരിങ്ങോടാ..നന്ദി.
നല്ല ടൂളാണ്. എനിക്ക് ഇത് എന്റെ ഒരു വെബ് സൈറ്റിലുപയോഗിക്കണം. സൈറ്റിലെ ഒരു ടെക്സ്റ്റ് ഫീല്‍ഡില്‍ മലയാളത്തില്‍ എഴുതാന്‍ വേണ്ടി. എങ്ങനെയാണെന്ന് പറഞ്ഞുതരാമോ? (സ്വതന്ത്ര സോഫ്റ്റ്‍വെയറാണെന്ന് കരുതുന്നു)
അഭിനന്ദനങ്ങള്‍, പെരിങ്ങോടന്‍.
അപ്ഡേറ്റ്: ഇതിന്റെ പേരു് ടിയാന്‍ മലയാളം ഓണ്‍ലൈന്‍ എന്നാക്കിയിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ