പത്രങ്ങളുടെ പരിണാമവും തളര്ച്ചയും
ഉള്ളടക്കത്തിന്റെ അനേകം പ്രതികള് ആയാസമില്ലാതെ അച്ചടിക്കാനുള്ള വിദ്യകള് സ്വായത്തമാക്കിയതിനു ശേഷമാണു് വാര്ത്താവിനിമയത്തില് വര്‍ത്തമാനപത്രങ്ങള്‍ക്കുള്ള പങ്ക് രൂഢമൂലമായതു്. അറിയുവാനും വായിക്കുവാനും വരിക്കാരനുള്ള ത്വരയും, വര്ത്തമാനപത്രങ്ങള്ക്കു് ജനങ്ങള്ക്കിടയില് പ്രചാരമേകി.
നിശ്ചിത സമയത്തിനുള്ളില് കൂടുതല് കോപ്പികള് പ്രിന്റ് ചെയ്തു ഫോള്ഡു ചെയ്യാനുമൊക്കെയുള്ള സാങ്കേതിക വിദ്യകളും, വാര്ത്തകളും ചിത്രങ്ങളും പത്രമാപ്പീസുകളിലേക്ക് വേഗമെത്തിക്കുവാനുള്ള സൗകര്യങ്ങളും, അച്ചടിശാലയില് നിന്നും പത്രം വരിക്കാരുടെ പക്കലേക്ക് എത്തിക്കുവാനുള്ള ത്വരിത വിതരണ ശൃംഖലകളും എല്ലാം ചേര്ന്ന് ദിനപത്രങ്ങള് ഒരു വമ്പന് വ്യവസായമായി വളര്ന്നു കയറി.
വരിക്കാരായ ജനതയുടെ രാഷ്ട്രീയ സാമൂഹിക ആശയരൂപീകരണത്തിനും, അവരുടെ ജിഹ്വയായും പത്രങ്ങള് ഏറെക്കാലം വര്ത്തിച്ചു പോന്നു. പത്രങ്ങളുടെ രാഷ്ട്രീയ പ്രസക്തി മൂലം കാലാകാലങ്ങളില് അവയ്ക്ക് ഭരണകൂടന്ങളുടെ എതിര്പ്പും ഉപരോധവും ഏല്ക്കേണ്ടി വന്നിട്ടുണ്ട്. ഭാരതത്തിലെ അടിയന്തിരാവസ്ഥ ഒരുദാഹരണമാണു്.
നൂതന മാധ്യമങ്ങളുടെ ആവിര്ഭാവത്തോടെ, ദിനപത്രങ്ങള്ക്ക് ഇടിവു വന്നിട്ടുണ്ടോ? ഇടിവുണ്ടായിട്ടുണ്ടെങ്കില്, അതിനു കാരണീഭവിച്ചതു് എന്തെല്ലാം?
പരസ്യങ്ങള്:
പരസ്യങ്ങളില് നിന്നുള്ള വരുമാനം ഇല്ലാതെ ഇന്നത്തെക്കാലത്തെ "ഫ്രീ" മാദ്ധ്യമങ്ങള്ക്ക് നിലനില്പില്ല എന്നതു ഒരളവും വരെ ശരിയാകാം. ആദ്യകാലങ്ങളിലെ പത്രങ്ങള്, വരിസംഖ്യക്കു പുറമേ പരസ്യങ്ങളില് നിന്നും വരുമാനം ഉണ്ടാക്കാം എന്ന അറിവു് പതിനേഴാം നൂറ്റാണ്ടിലേ പഠിച്ചെടുത്തു എന്നു കാണുന്നു. അച്ചടി വ്യവസായത്തിന്റെ തന്നെ ഉപോദ്പന്നങ്ങളായ പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വിറ്റഴിക്കുന്നതിലേക്കുള്ള പരസ്യങ്ങളായിരുന്നു ആദ്യകാലങ്ങളില് ഏറിയ പങ്കും. പതിയെ പതിയെ ഉല്പന്നമേതാണെങ്കിലും വാണിജ്യമേഖലയിലെ നിലനില്പിനു പത്രപരസ്യങ്ങള്‍ അത്യാവശ്യം എന്ന് നിലയിലേക്കായി.
വരിസംഖ്യ കൊടുത്ത് പത്രം വാങ്ങുന്ന വായനക്കാരനില് നിന്നു് പത്രധര്മ്മം അകന്നു പോയതും പരസ്യങ്ങള്ക്ക് കൂടുതല് പ്രാധാന്യം കൊടുത്തതു കൊണ്ടാവാം. മുപ്പതോളം പേജുകളുള്ളതാണു് ചിക്കാഗോ നഗരത്തില് നിന്നും പ്രസിദ്ധീകരിക്കുന്ന സണ്‌ടൈംസ് എന്ന ദിനപത്രം. അവയില് കുറെ താളുകള് പരസ്യങ്ങള് മാത്രമടങ്ങിയവയും. പ്രഭാതത്തില് ട്രെയിന് യാത്രക്കാര്ക്കിടയില് സണ്‌ടൈംസിന്റെ വരിസംഖ്യ ഇതോടെ ഇടിയുവാന് കാരണമായി. മൂന്നിലൊന്നു് വിലയ്ക്ക് എട്ടു പേജുള്ള മറ്റൊരു പത്രം അത്യാവശ്യം വാര്ത്തകളുമായി സണ്‌ടൈംസിനെ ട്രെയിന് യാത്രക്കാരുടെയിടല് നിന്നും പിന്തള്ളി.
അഫിലിയേഷന്:
ഏതെങ്കിലും ഒരു പ്രത്യേക ചിന്താധാര പുലര്ത്തുന്ന പത്രം, ഉദാഹരണത്തിനും മനോരമയും ദേശാഭിമാനിയുമെടുക്കാം. വായനക്കാരന്റെ സ്വതമായുള്ള അപഗ്രഥനശേഷിയെ കഷ്ടപ്പെടുത്താതെ, ഇത്തരം പത്രങ്ങള് തങ്ങളുടെ വീക്ഷണങ്ങള് ചാലിച്ച് വാര്ത്തകളും ലേഖനങ്ങളും റിപ്പോര്ട്ട് ചെയ്യുന്നു. കുറെക്കാലം വായനക്കാരന് ഇതു സഹിച്ചുവെന്നു് വരാമെങ്കിലും, നിജാവസ്ഥയെന്തെന്നറിയണമെങ്കില് ഒന്നിലേറെ പത്രങ്ങള് വായിക്കേണ്ടി വരും എന്നാവുമ്പോള്, വായനക്കാരന് എല്ലാറ്റിനെയും ത്യജിക്കുകയും, കൂടുതല് ജനകീയമായിട്ടുള്ള ഏതെങ്കിലും വാര്ത്താ സ്രോതസ്സ് തേടിപ്പോവുകയും ചെയ്യുന്നു. ഒരു പരിധി വരെ [ന്യൂസ് ചാനലാണെങ്കിലും] സി.എന്.എന്നിനു പറ്റിയതും ഇതു തന്നെയാണു്.
മഞ്ഞപിത്തം:
സര്ക്കുലേഷന് തളരുമ്പോള് സാധാരണക്കാരനു രുചിക്കുവാന് എരിവും പുളിയും ചേര്ന്നവ റിപ്പോര്ട്ടു ചെയ്യുന്നതു് ഒരു പരിധി വരെ എല്ലാ പത്രക്കാരും മീഡിയ ഔട്ട്‌ലെറ്റുകളും ചെയ്യുന്ന ഒന്നാണു്. സെന്‌സേഷനുളവാക്കുന്ന വാര്ത്തകള്ക്ക് പിന്നാലെ പായുമ്പോള്, കാലികവും കാര്യപ്രസക്തിയുള്ളതുമായ മറ്റു സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യുവാന് പത്രങ്ങള് മറക്കുന്നു. അന്നാ നിക്കോള് സ്മിത്തിന്റെ മരണവും, തുടര്ന്ന്, അവരുടെ കുഞ്ഞിന്റെ പിതാവാരെന്ന ചോദ്യവും കൊണ്ടാടിയ അമേരിക്കന് പത്രമാസികകള് ഈ അനാരോഗ്യകരമായ പ്രവണതയാണു് ചൂണ്ടിക്കാട്ടുന്നതു്.
പത്രവായനക്കാരില് കുറച്ചു പേര്ക്കെങ്കിലും മഞ്ഞവാര്ത്തകളും അതു പോലെയുള്ള മൂന്നാംകിട പത്രപ്രവര്ത്തനവും സുഖിക്കാതിരിക്കില്ല എന്നതിന്റെ മറുവശം പോലെ, ദിനപത്രങ്ങളില് വായനക്കാരന് തിരയുന്ന വാര്ത്തകള് ഇല്ലാത്തതും ഒരു കാരണമാവാം. കിടപ്പറ പങ്കിട്ടവരില് ആരാവും അപ്പനെന്ന തിരച്ചില് ദിനപത്രങ്ങള് ആഘോഷിക്കുന്നതിനിടയില്, സുഡാനിലെ വംശഹത്യയെപറ്റിയോ, ക്യോട്ടോ പ്രോട്ടോക്കോളിനെപ്പറ്റിയോ അറിയുവാന് പത്രം തിരയുന്ന വരിക്കാരനു നിരാശയാവും ഫലം.
ഇതരമാധ്യമങ്ങള്:
ടെലിവിഷന്, റേഡിയോ, സാറ്റലൈറ്റ് റേഡിയോ, ഇന്റര്നെറ്റ് എന്നീ ഇതരമാധ്യമങ്ങളില് പത്രങ്ങള്ക്ക് ഏറ്റവും ഹാനികരമായതു ഇന്റര്നെറ്റാവണം. എക്സ്.എം.എല് ഫീഡുകളുടെ ആവിര്ഭാവത്തോടു കൂടി, ഇഷ്ടമുള്ള ന്യൂസ് ഐറ്റം വിരല്പാടകലെ മാത്രം. ടാബ്‌ലെറ്റ്, ബ്ലാക്‌ബെറി, സ്മാര്ട്ട് ഫോണ്, സ്മാര്ട്ട് പി.ഡി.ഏ. തുടങ്ങിയ പോര്ട്ടബിള് ഇന്റര്നെറ്റ് ഉപകരണങ്ങളുടെ വരവായതോടെ നെറ്റ് എവിടെയും സുലഭമായ, വിശ്വാസ്യതയേറിയ വാര്ത്താ മാദ്ധ്യമായിരിക്കുന്നു. [ബ്ലോഗുകളുടെ കാര്യം പ്രത്യേകിച്ചു പറയുന്നില്ല]
ടെലിവിഷന്റെ പ്രഭാവം:
ഇന്റര്നെറ്റിനും മുമ്പ്, ടീവി ഒരു വാര്ത്താ മാധ്യമം എന്ന നിലയ്ക്ക് പ്രചാരം നേടിയപ്പോള് അതുവഴി ദിനപത്രങ്ങളുടെ സര്ക്കുലേഷന് കുറയുമോ എന്നൊരു ശങ്കയുണ്ടായിരുന്നുവെങ്കിലും അതു് അസ്ഥാനത്തായിരുന്നു. കാലക്രമേണ, രണ്ടു മാധ്യമങ്ങളും തോളോട് തോള് ചേര്ന്നു നില കൊണ്ടു.
ടീവി സെറ്റിനുള്ള വിലക്കൂടുതല് കൊണ്ടോ, ബ്രോഡ്‌കാസ്റ്റിംഗ് സിഗ്നല് ചെന്നെത്താതിരുന്നതു വഴിയോ ടെലിവിഷനു കടന്നു ചെല്ലാനൊക്കാത്തിടങ്ങളില് പത്രങ്ങള് ചെന്നെത്തിയിരുന്നു എന്നതാണ് ഈ സമഭാവത്തിനു ഒരു കാരണം. എങ്കിലും, കാലക്രമേണം ആ സ്ഥിതിക്ക് മാറ്റമുണ്ടാവേണ്ടതായിരുന്നുവോ?
[ടീവിയും ദിനപത്രങ്ങളും തമ്മിലുള്ള സമഭാവനാഗുണത്തിനു മുഖ്യഹേതു പരസ്യങ്ങളുടെ ചാവേര് പടയെന്നതു എന്റെ വ്യക്തിപരമായ അഭിപ്രായം. ടെലിവിഷനു് ദൃശ്യശ്രാവ്യ മാധ്യമം എന്ന മേന്മയുണ്ടെങ്കിലും, കാഴ്ചക്കാരനു മുമ്പാകെ സംഗീതം, ചലച്ചിത്രം, സീരിയല് തുടങ്ങിയ മനോരഞ്ജനോപാധികള് നിരത്തേണ്ടുന്ന അധിക ഭാരവും ചുമക്കേണ്ടി വന്നതും മറ്റൊരു കാരണമാവാം.]
കുറയുന്ന വായനക്കാര്:
ഇന്റര്നെറ്റ് ഉപയോഗം സാധാരണമായ നോര്ത്ത് അമേരിക്കയില്, പത്രങ്ങളുടെ വരിസംഖ്യ കുത്തനെയിടിയുന്നതിനാല്, പത്രസ്ഥാപനങ്ങളുടെ നിലനില്പിനെ ചൊല്ലി വിലപിക്കുന്ന മുതലാളിമാര് അനവധിയാണു്. ഏറ്റവും പുതിയ ഉദാഹരണം, വാറണ് ബുഫേ എന്നയാളിന്റെ പ്രസ്താവന. ഇവിടെ വായിക്കാം.
ഇന്ത്യയിലും ചൈനയിലും പത്രവിപ്ളവം തുടങ്ങുന്നതേയുള്ളൂ:
രസകരമായ സംഗതി, ചൈനയിലും ഇന്ത്യയിലും പത്രവ്യവസായം അഭൂതപൂര്വ്വമായ മുന്നേറ്റം കൈവരിക്കുന്നു എന്നതാണു്. വ്യാപകമായ ഇന്റര്‌നെറ്റ് ഉപയോഗവും, അതിനു വേണ്ട ഇന്ഫ്രാസ്ട്രക്‌ചറും, പ്രാദേശിക ഭാഷയിലുള്ള ഓണ്‍ലൈന്‍ വാര്ത്താസ്രോതസ്സുകളും നിരന്നു കഴിയുമ്പോള്‍ അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ചാ പ്രതിഭാസത്തിനും അധോഗതി തന്നെയാവുമോ?
നെറ്റിന്റെ പ്രാദേശികത്വം: ഇനിയും ഒരുപാടു ആവിഷ്ക്കാരങ്ങള് ഇന്റര്നെറ്റില് വരാനിരിക്കുന്നതേയുള്ളൂ. ആയവ മൂലം മൂന്നാം ലോകത്തിലെ ദരിദ്ര നാരായണന്മാര്ക്കിടയിലേക്ക് നെറ്റ് ഇറങ്ങിചെല്ലുന്ന കാലം വിദൂരമല്ല. പ്രാദേശിക ഭാഷയില്, അവര്ക്ക് വേണ്ട വിഭവങ്ങള് അന്നേരത്തേക്കു തയാറാകുമോ എന്നതു മാത്രമേ കണ്ടറിയാനുള്ളൂ. യൂണീകോഡ് പോലുള്ളവയുടെ പ്രാധാന്യവും ഇവിടെയാണു്. പ്രസക്തമെന്നു തോന്നിയ ഒരു വീഡിയോ ഇവിടെ കാണാം.
വ്യക്തിപരമായ അഭിപ്രായം: രഹസ്യ സ്വഭാവമുള്ള വാര്ത്തയല്ലെങ്കില്, വാര്ത്ത അപ്പപ്പോള്‍ അറിയണമെന്നുള്ളവന്‍ കാശെണ്ണി കൊടുക്കണം എന്ന ബിസിനസ്സ് മോഡല് തന്നെ അപ്പടി മാറും; മീഡിയ ഔട്ട്‌ലെറ്റുകള് വരിക്കാരനെ തേടി ഇങ്ങോട്ടു വരും. ജീവവായു പോലെ, സ്വാതന്ത്ര്യം പോലെ, വാര്ത്തയും അതു വഴയുള്ള അറിവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാകുന്ന കാലം വരും, അതു വിദൂരമല്ല താനും.
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്‌ച, ഏപ്രിൽ 23, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
6 അഭിപ്രായങ്ങൾ:
നൂതന മാധ്യമങ്ങളുടെ ആവിര്ഭാവത്തോടെ, ദിനപത്രങ്ങള്ക്ക് ഇടിവു വന്നിട്ടുണ്ടോ?
അതിനു കാരണീഭവിച്ചതു് എന്തെല്ലാം?
ഇദ്ദേഹത്തിന്‍റെ പേര് 'ബഫറ്റ്' എന്നു തന്നെയാണ് ഉച്ചരിച്ചു കേട്ടിട്ടുള്ളത്.
qw_er_ty
ദിനപത്രങ്ങള്‍ക്കല്ല ഏവൂരാനേ ഇടിവു വന്നിട്ടുള്ളത്. പത്രങ്ങളുടെ വിശ്വാസ്യതക്കാണ്.
മുമ്പ് പത്രങ്ങള്‍ വണ്‌വേ ആയിരുന്നു. ഇന്നങ്ങനെയല്ല. അവര്‍ എഴുതി വച്ചിരിക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.പാര്‍ട്ടി നോട്ടീസിന്റെ വില മാത്രമുള്ള പത്രങ്ങളെ താങ്കളുടെ ബൂലോകത്തിട്ടു കീറി മുറിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി നെല്ലും പതിരും വേറെ വേറെയാക്കുന്നു. വിശ്വാസ്യത നഷടപ്പെടുന്ന ഈ പത്രങ്ങള്‍ വായിക്കാന്‍ ഇനി കാശു കൊടുത്താളെ കൊണ്ടു വരേണ്ടവരും. അല്ലെങ്കില്‍ സിനിമാ നോട്ടീസു പോലെ വെറുതേ കൊടുക്കേണ്ടിവരും. സത്യം സത്യം പോലെ എഴുതുന്നവര്‍ക്ക് ഇന്റെര്‍നെറ്റ് എഡിഷനായെങ്കിലും നിലനില്‍ക്കാന്‍ പറ്റും. അല്ലാത്തവര്‍ അവസാന നാളുകളെണ്ണിത്തുടങ്ങട്ടെ.
tv, internet, cable..enthokke vannalum pathrangal marikkilla...
good article
ചില്ലൊന്നുമില്ലല്ലോ ചെല്ലാ?
ചില്ലില്ലെങ്കിലതു പെരിങ്ങോടരുടെ കുഴപ്പമാവും, ആവണം, ആണു്. :)
ജ്വാലിക്കിടയിലെ അല്പനേരത്തില്, പെരിങ്ങോടരുടെ മലയാളം ഓണ്‌ലൈനു് വെച്ച് ടൈപ്പിയതാ.
വായനക്കാര് improvise ചെയ്തു, ഇല്ലാത്ത ചില്ലൊക്കെ ഉണ്ടെന്നു് assume ചെയ്തു വായിക്കട്ടെ എന്നു കരുതിയതിനാലല്ല, ഉമേഷേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ