കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, മാർച്ച് 17, 2007

ലിനക്സിലെ തണ്ടര്‍ബേഡും യൂണീകോഡ് മലയാളവും

യൂണീകോഡ് മലയാളവും മോസില്ല തണ്ടര്‍ബേഡും (ലിനക്സ്) - പ്രശ്നവും പരിഹാരവും.

എന്താണു് പ്രശ്നം?


മോസില്ല ഫൌണ്ടേഷന്‍ ഡിവലപ്പ് ചെയ്ത മള്‍ട്ടി പ്ലാറ്റ്ഫോം ഈ-മെയില്‍/ന്യൂസ് റീഡര്‍ ക്ലയിന്റാണു തണ്ടര്‍ബേഡ്. (കൂടുതല്‍ അറിയുവാന്‍ )


ഉബുണ്ടു ലിനക്സില്‍ (വെര്‍ഷന്‍: എഡ്ജി എഫ്റ്റ്) തണ്ടര്‍ബേഡിലെ യൂണീകോഡ് മലയാളത്തിന്റെ റെന്‍ഡറിംഗ് അല്പം അരോചകമായിട്ടായിരുന്നു കാണപ്പെട്ടത്. പാംഗോ പാച്ചുകളും, ഫയര്‍ഫോക്സിനായുള്ള നുറുക്കു വേലകളൊന്നും തന്നെ ഇതൊന്നു മെച്ചപ്പെടുത്തുവാന്‍ ഉതകിയില്ല. (റെഫറന്‍സ്: മലയാളം ലിനക്സിലെ ഫയര്‍ഫോക്സില്‍. സ്ക്രീന്‍ ഷോട്ട്, ലേഖനം )



ചിത്രം 1:
ഈ മലയാളം വായിച്ചെടുക്കുവാന്‍ ഇത്തിരി പ്രയാസമല്ലേ?
കാപ്പിപൊടി നിറത്തിലുള്ള പേജ് തലക്കെട്ടിലില്‍ മാത്രം ഒരു കുഴപ്പവുമില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

എന്താണു് പരിഹാരം?

പരിഹാരമല്ല, ഒരു ചെറിയ ഞടുക്കു വിദ്യയാണു് പറയാനുള്ളത്. നിങ്ങളുടെ ലിനക്സിലെ ഫയര്‍ഫോക്സില്‍ മലയാളം റെന്‍ഡറിംഗ് കുഴപ്പമില്ലാതെ വരുന്നുണ്ട് എങ്കില്‍ മാത്രം ഈ വിദ്യ ഫലപ്രദമാകും.

  1. ലിനക്സില്‍, ഡീഫാള്‍ട്ട് ഈ-മെയില്‍ ക്ലയിന്റായി തണ്ടര്‍ബേഡിനെ ഏര്‍പ്പെടുത്തുക. (Configure Thunderbird as the default Mail Reader. If you're on gnome, it can be set from System -> Preferences -> Preferred Applications)
  2. ഫയര്‍ഫോക്സില്‍ നിന്നും ഈ പേജ് തുറക്കുക.
  3. ടി പേജിലെ “1174163401@foo.bar“ എന്ന ലിങ്കില്‍ ഞെക്കുക. ടി ഐ.ഡി.യിലേക്ക് മെയിലെഴുതുവാനായി ഒരു "Compose" വിന്‍ഡോ തുറന്നു വരേണ്ടതാണു്.
  4. "Compose" വിന്‍ഡോ വന്നതിനു ശേഷം, താങ്കളുടെ മെനുവില്‍ നിന്നും തണ്ടര്‍ബേഡ് “ലോഞ്ചു്” ചെയ്യുക. (ഗ്നോം ആണു ഉപയോഗിക്കുന്നതു് എങ്കില്‍ : Applications -> Internet -> Thunderbird Mail.)

കുറിപ്പ്: മൂന്നാം സ്റ്റെപ്പില്‍ തുറന്നു വന്ന "Compose" വിന്‍ഡോ ഇപ്പോള്‍ അടയ്ക്കാവുന്നതാണു്.

ഇപ്രകാരം തണ്ടര്‍ബേഡ് തുറക്കുമ്പോള്‍ കിട്ടുന്ന റെന്‍ഡറിംഗ് മികച്ചതാകുന്നു:




ചിത്രം 2:
തണ്ടര്‍ബര്‍ഡിലെ ഡീസന്റ് മലയാളം റെന്‍ഡറിംഗ്

ഇത്തരുണത്തില്‍ തണ്ടര്‍ബേഡില്‍ മലയാളം വായിക്കുകയോ, മലയാളം മെയിലുകള്‍ എഴുതുകയോ ചെയ്യാവുന്നതാണു്.

(ഗെക്കോ പിന്നണിയിലുള്ള Evolution പോലുള്ള മറ്റു മെയില്‍/ന്യൂസ് ക്ലയിന്റുകള്‍ക്കും ഇതേ രീതി ഉപയോഗിച്ചു നോക്കാവുന്നതാണു്. )



കുറിപ്പുകള്‍/അവലംബം:

  1. ഉബണ്ടു ലിനക്സ്. കെര്‍ണല്‍: 2.6.17-11-generic #2 SMP.
  2. പാംഗോ വെര്‍ഷന്‍: 1.14.5-0ubuntu1
  3. ഫയര്‍ഫോക്സ് വെര്‍ഷന്‍: 2.0.0.2 (Ubuntu-edgy)
  4. തണ്ടര്‍ബേഡ് വെര്‍ഷന്‍: 1.5.0.10 (20070306)
  5. This is just a simple workaround until a permanent fix is found.

4 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

യൂണീകോഡ് മലയാളവും മോസില്ല തണ്ടര്‍ബേഡും (ലിനക്സ്) - പ്രശ്നവും പരിഹാരവും.

myexperimentsandme പറഞ്ഞു...

പണ്ട് പാപ്പാന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു...

കണ്ടുപഠിക്കേണ്ടതും പിന്നെ കണ്ടുപിടിക്കേണ്ടതുമായ ബ്ലോഗ് ഗവേഷകന്‍ അഥവാ ബ്ലോഗവേഷകന്‍, ഏവൂരാന്‍ :)

qw_er_ty

സുറുമ || suruma പറഞ്ഞു...

thunderbird-ല്‍ കുഴപ്പമൊന്നും കാണുന്നില്ലല്ലോ. [thunderbird ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തതേയുള്ളൂ. ver:1.5.0.10 (20070306)].

അജ്ഞാതന്‍ പറഞ്ഞു...

മലയാളം യൂണീകോഡ് പര അവരാതം

അനുയായികള്‍

Index