കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, മാർച്ച് 23, 2007

ഉബണ്ടു 7.04 ബീറ്റ (Feisty Fawn - Beta)

ഉബണ്ടു ഫൈസ്റ്റി (ഫിയസ്റ്റി) ബീറ്റാ വെര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നു.

Xorg 7.2 അടങ്ങിയിരിക്കുന്നു എന്നതു ഈ വെര്‍ഷന്റെ ഒരു പ്രധാന സവിശേഷതയെന്നു പറയാം. Beryl തുടങ്ങിയ ജി.എല്‍/ഓപ്പണ്‍ ജി.എല്‍. ആക്സിലറേറ്റഡ് ഡെസ്ക്ടോപ്പ് ഉപയോഗിക്കുവാന്‍ ഇനി മുതല്‍ എളുപ്പമാവും.

ഇവിടങ്ങളില്‍ നിന്നും ഡൌണ്‍‌ലോഡു ചെയ്യാം:


ഇതു ബീറ്റായെങ്കിലും, ഫയിസ്റ്റിയുടെ സ്റ്റേബിള്‍ വെര്‍ഷന്‍ ഏപ്രിിലില്‍ പുറത്തുവരുമെന്നു വിക്കി ലേഖനം പറയുന്നു.


ആത്മഗതം: ഈ പുതിയ പതിപ്പിലും മലയാിളം എഴുതബിളും വായിക്കബിളും ആവണേ എന്നു കൊതിക്കാം

2 അഭിപ്രായങ്ങൾ:

അങ്കിള്‍. പറഞ്ഞു...

ഈ കമന്റ്‌ മുഴുവന്‍ ഓഫ്‌ ടോപിക്കാണ്‌. ഫൗളാണെന്നെനിക്കറിയാം. നിവൃത്തിയില്ല. ഏവൂരാന്റെ ഈമെയില്‍ അഡ്രസ്സ്‌ എവിടുന്ന്‌ കിട്ടാന്‍. അതുകൊണ്ട്‌ ഈ കുറുക്കുവഴി തേടുന്നു.
വിവരമുള്ളവര്‍ പോസ്റ്റ്‌ വായിക്കാന്‍ തിരെഞ്ഞെടുക്കുന്ന രീതി വേറെയായിരിക്കും.എന്റെ രീതി ഞാന്‍ പറയട്ടെഃ
ആദ്യം പിന്‍മൊഴി സൂചികയില്‍ വരും. അപ്പോള്‍ അവിടെക്കാണുന്ന എല്ലാ കമന്റുകളും ഒന്നോടിച്ച്‌ നോക്കും. അതില്‍ നിന്ന്‌ താല്‍പര്യമുള്ള പോസ്റ്റ്‌കളിലേക്ക്‌ പോകും.

ചില സമയങ്ങളില്‍ പിന്‍മൊഴി സൂചികയില്‍ ധാരാളം കമന്റുകള്‍ കാണാം. മറ്റ്‌ചിലപ്പോള്‍ കുറച്ചെണ്ണമേ കാണാറുള്ളൂ. അതുകൊണ്ട്‌ ഞാന്‍ മനസ്സിലാക്കുന്നത്‌ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അതുവരെയുള്ള കമന്റുകള്‍ കലവറയിലേക്ക്‌ മാറ്റപ്പെടുമെന്നാണ്‌. അങ്ങനെയെങ്കില്‍ എനിക്കൊരഭിപ്രായമുണ്ട്‌.
ഒരു നിശ്ചിത എണ്ണം കമന്റുകളായിക്കഴിഞ്ഞാല്‍ (say 50 or 100) അടുത്ത കമന്റ്‌ പിന്മൊഴിയിലെത്തിയാല്‍ ആദ്യത്തെ കമന്റ്‌ കലവറയിലോട്ട്‌ മാറ്റപ്പെടണം. അങ്ങനെയായാല്‍ എല്ലാ കമന്റുകള്‍ക്കും ഏതാണ്ട്‌ തുല്ല്യസമയം പിന്മൊഴിസൂചികയില്‍ തങ്ങുവാന്‍ അവസരം ലഭിക്കും. എല്ലായ്പോഴും നിശ്ചിത എണ്ണം കമന്റുകള്‍ പിന്മൊഴിയില്‍ കാണുകയും ചെയ്യും. എന്നെപ്പോലുള്ളവര്‍ക്ക്‌ പ്രയോജനപ്പെടും.

പരിഗണിക്കണേ (അര്‍ഹിക്കുന്നെങ്കില്‍).
qw_er_ty

Soman പറഞ്ഞു...

Dear Sri Evooran,
I have downloaded Ubuntu 7.04 and installed it. Only thing I could not get right is reading of malayalam blogs through Firefox. Compared to I E the quality is very poor. Pl suggest some solution for this problem. I have installed padma 0.4.10 and tried to use stylish with not much improvement. Kindly help!

അനുയായികള്‍

Index