കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 25, 2007

നടവഴി




താഴ്വാരത്തിന്റെ പച്ചയെ രണ്ടായി പകുക്കുന്ന നടവഴി. മഴ പെയ്തൊഴിഞ്ഞ ശേഷം ഇലപ്പടര്‍പ്പുകളിലൂടെ എത്തിനോക്കുന്ന വെള്ളിവെയില്‍.

ധിടുതിയില്‍ കൈയ്യിലെടുത്ത കുടയുമായി മുമ്പേ നടന്നു പോകുന്ന അമ്മ.

കൈ പിടിച്ചു നടത്തിയിരുന്ന ആ വിരല്‍ത്തുമ്പുകള്‍ ഞാനാ‌ദ്യ‌മായി അടര്‍ത്തി മാറ്റിയത് എന്നായിരുന്നു? എന്തിനു വേണ്ടിയായിരുന്നു?

കാതങ്ങളുടെയും ദേശങ്ങളുടെയും ദൂരങ്ങള്‍ക്കിപ്പുറം, വീണ്ടുമിപ്പോള്‍ കൊതിയേറുകയാണു്, അമ്മയുടെ ഒപ്പം ആ വഴിയൊന്നു നടക്കുവാന്‍.

കാലം ശുഷ്ക്കിപ്പിച്ചവയെങ്കിലും, നീളവും മാര്‍ദ്ദവത്വവുമുള്ള ആ കൈവിരലുകള്‍ക്ക് നോവാതെ, ഞാനന്നേരമവയെ തെരുപ്പിടിക്കും, ഈ ജന്മത്തിലെനിക്കുള്ള കച്ചിത്തുരുമ്പെന്ന പോലെ.

അനുയായികള്‍

Index