കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2006

മൌനത്തിനുള്ള വില

ആദ്യമവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു; ഞാന്‍ കമ്മ്യൂണിസ്റ്റുകാരനല്ലാത്തതിനാല്‍ മൌനം പാലിച്ചു.

പിന്നീടവര്‍ ജൂതന്മാരെ തിരഞ്ഞു വന്നു; ഞാനോ, യഹൂദനല്ലാത്തതിനാല്‍ മൌനം നടിച്ചു.

പിന്നെയവര്‍ തൊഴിലാളി പ്രവര്‍ത്തകരെ തിരഞ്ഞു വന്നു; ഞാന്‍ യൂണിയന്‍ പ്രവര്‍ത്തകനല്ലാത്തതിനാല്‍ മൌനം പാലിച്ചു.

പിന്നെ അവര്‍ വന്നത് കത്തോലിക്കരെ തിരഞ്ഞായിരുന്നു; കത്തോലിക്കനല്ലാത്തതിനാല്‍ അന്നേരവും ഞാന്‍ മൌനിയായിരുന്നു.

ഒടുവിലവര്‍ എന്നെ തിരഞ്ഞു വന്നപ്പോഴേക്കും, എനിക്കു വേണ്ടി ശബ്ദമുയര്‍ത്താനാരും തന്നെ ശേഷിച്ചിരുന്നില്ല.





ബോസ്റ്റണിലെ ഹോളോകാസ്റ്റ് മെമ്മോറിയലില്‍ കണ്ട ശിലാഫലകത്തിന്റെ ചിത്രം, ലോകമെമ്പാടും വിവേചനം അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു, ഒപ്പം തണുപ്പന്റെയും, ഫാര്‍സിയുടെയും കൂട്ടുകാരന്‍ നിതീഷ് സിങ്ങ് കുമാറിനും.

5 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

ബോസ്റ്റണിലെ ഹോളോകാസ്റ്റ് മെമ്മോറിയലില്‍ കണ്ട ശിലാഫലകത്തിന്റെ ചിത്രം, ലോകമെമ്പാടും വിവേചനം അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു, ഒപ്പം തണുപ്പന്റെയും, ഫാര്‍സിയുടെയും കൂട്ടുകാരന്‍ നിതീഷ് സിങ്ങ് കുമാറിനും.

Adithyan പറഞ്ഞു...

മരണം കൈ എത്തുന്ന ദൂരത്താണെന്നൊരു തോന്നല്‍.
അപകടകരമായ ഒരു നൂറ്റാണ്ടിലാണ് നമ്മളൊക്കെ ജീവിക്കുന്നത്.
ഓരോ ദിവസവും അവസാന ദിവസം പോലെ ജീവിക്കാന്‍ പരിശ്രമിക്കാം.

അജ്ഞാതന്‍ പറഞ്ഞു...

ഇതിന്റെ ഫോട്ടൊ ഞാനും എടുത്തിട്ടുണ്ട്..

ആദി ഇനി ഫോട്ടോ ഏടുത്ത് ബ്ലോഗില്‍ പോസ്റ്റിയാ ചിലപ്പൊ ആദ്യത്തെ സെന്റെന്‍സ് ശരിയായിക്കൂടെന്നില്ല..:-)

എനിക്ക് തോന്നണെ ഈ നൂറ്റാണ്ടാണ് ഭേദമെന്ന്..വേള്‍ഡ് വാറുകളും മഹാമാരിയും ഒന്നും ഇലല്ലൊ...

ഇതിലെ വാക്കുകള്‍ എത്ര സത്യമാണെന്നൊ..
Whenver I hear about another hate crime, I cringe. Since you know I would have done that in my home and sometimes in front of children too, when I speak about some community or some other race and generalise them with their bad qualities. I do think hate crimes start from home and thats the sad part. :(

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ഈ നൂറ്റാണ്ടിലും വിവേചനത്തിനു ഒരു കുറവുമില്ല.. നവനാസികളാല്‍‍ റഷ്യയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനെ ഓര്‍ക്കുക...

Raghavan P K പറഞ്ഞു...

ഒരു മനുഷ്യനെ തേടി ആരും വരുന്നില്ല!
ഇന്നും അന്നും.

അനുയായികള്‍

Index