കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഒക്‌ടോബർ 25, 2006

പദ്മ 0.4.9

ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ പദ്മയുടെ പുതിയ വെര്‍ഷന്‍ 0.4.9 ഒക്ടോബര്‍ 16-നു് പുറത്തു വന്നിരിക്കുന്നു. ഇതു വരെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന് മാത്രമല്ല, മാതൃഭൂമി ദിനപത്രവും പദ്മയ്ക്ക് വഴങ്ങുമെന്നായിരിക്കുന്നു.

ഇതോടെ പ്രമുഖ മലയാളം ദിനപത്രങ്ങളെല്ലാം തന്നെ (പദ്മയിലൂടെ) ഫയര്‍ഫോക്സ് ബ്രൌസറിനു വഴങ്ങുമെന്നായിരിക്കുന്നു -- പദ്മയുടെ സവിശേഷത, ഒരോന്നിനും പ്രത്യേകം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, മറിച്ച് മാധ്യമങ്ങളുടെ പ്രൊപൈറ്ററി മലയാളം ഫോണ്ടുകളെ യൂണീകോഡ് മലയാളത്തിലേക്ക് ഇന്‍സ്റ്റന്റ് മൊഴിമാറ്റം നടത്തുമെന്നതിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index