കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 06, 2006

കമന്റുകള്‍ പിന്മൊഴിയില്‍ വരാതിരിക്കാന്‍‌

പെരിങ്ങോടരെഴുതിയ എന്തായിരിക്കണം ഓഫ് എന്ന പോസ്റ്റും, അതിനു് പാപ്പാന്റെ കമന്റുമാണ് അവലംബം:ഉള്ളടക്കമില്ലാത്ത കമന്റുകള്‍ പിന്‍‌മൊഴിയില്‍ വരാതിരിക്കാനെങ്കിലും ഒരു സംവിധാനമുണ്ടായാല്‍ കൊള്ളാം. കമന്റിടുന്നയാള്‍ സ്വമേധയാ ഒരു pattern ഇടുകയും, ഏവൂരാന്‍ ഒരു ഫില്‍റ്റെര്‍ വഴി ആ കമന്റിനെ പിന്മൊഴിയില്‍ നിന്നു തടയുന്നതും ഒരു വഴി. ഉദാഹരണത്തിന്‍ ഞാന്‍ എവിടെയെങ്കിലും ഒരു പോസ്റ്റു വായിക്കുന്ന. ഇതിനുമുമ്പു തന്നെ 200 കമന്റുകള്‍ വന്നുകഴിഞ പോസ്റ്റ്, എനിക്കാണെങ്കില്‍ “നന്നായി” എന്നതില്‍‌ക്കൂടുതല്‍ പറയാനുമില്ല. ആ കമന്റ് പിന്‍‌മൊഴിയിലെ noise ആവും. അതിനാല്‍ ഞാന്‍ കമന്റിനോടൊപ്പം “qw‌_er_ty“ എന്നു കൂടി ചേര്‍‌ക്കുന്നു. ഏവുഫില്‍റ്റര്‍ ആ കമന്റിനെ തോണ്ടിയെറിയുന്നു. കമന്റടിച്ചു എന്നെനിക്കു സമാധാനം, ഇവന്റെ ഈ ആക്രിക്കമന്റു കാണണ്ടിവന്നില്ലല്ലോ എന്ന് പിന്മൊഴിവായനക്കാര്‍‌ക്കു സമാധാനം, 201 കമന്റായല്ലോ എന്ന് പോസ്റ്റെഴുതിയയാള്‍‌ക്ക് സമാധാനം, സമാധാനമുള്ളവര്‍‌ക്കൊക്കെ സന്‍‌മനസ്സും...


സ്വമേധയാ തങ്ങളുടെ കമന്റ് പിന്മൊഴികളില്‍ എത്തരുത് എന്നുള്ളവര്‍ക്ക്, അപ്രകാരം ഒരു ഓപ്ഷന്‍ വേണ്ടത് തന്നെയാണ്.

ഇടാന്‍ പോകുന്ന കമന്റുകള്‍, പിന്മൊഴികളില്‍ വരരുത് എന്ന് തോന്നലുണ്ടെങ്കില്‍, കമന്റിന്റെ ഒടുവില്‍ പുതിയ വരിയായി,

qw_er_ty

എന്നു ചേര്‍ത്താല്‍, അവ പിന്മൊഴികളില്‍ എത്തിച്ചേരുന്നതല്ല.

(qw_er_ty എന്ന പേരിലൊരു ബ്ലോഗറുണ്ടായാല്‍ എന്തു ചെയ്യും? ഉണ്ടാവില്ലായിരിക്കും; അന്നേരം നോക്കാം, അല്ലേ?)

:^)

അഭിപ്രായങ്ങള്‍ സ്വാഗതം.

സന്നദ്ധരായുള്ളവര്,‍ കമന്റുന്നതിനെ പറ്റി പോസ്റ്റുകളുണ്ടെങ്കില്‍, അതിലീ വിവരം ചേര്‍ത്തെഴുതാന്‍ അപേക്ഷ..ചേര്‍ത്ത് വായിക്കേണ്ടുന്നവ:

  1. എന്തായിരിക്കണം ഓഫ്?
  2. വക്കാരീസ് ടിപ്സ്
  3. കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്

18 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

കൊരട്ടി:

പരീക്ഷണം...

qw_er_ty

ഇടിവാള്‍ പറഞ്ഞു...

ഏവൂരാനേ...

ഈ ഓര്‍മിച്ചു വക്കാന്‍ കുറച്ചു ബുദ്ധിമുട്ടല്ലേ...
qw_er_ty ഇതിനു പകരം ഈ ഫില്‍ടര്‍ ..

off_comment OR
un_want_ed
just_100
off_union OT
just_shut_up

ആണെങ്കില്‍ കൂറച്ചു കൂടി നന്നാവില്ലേ..
സജഷന്‍ മാത്രം....
Will be more easy for OFF UNION MEMBERS

.::Anil അനില്‍::. പറഞ്ഞു...

qw_er_ty

ദ് വലിയ മോശം വരില്ലാന്നു തോന്നുന്നു.
വാളൂ, qwerty വളരേ എളുപ്പമുള്ള ഒരു പേരല്ലേ? അല്ലേ?

.::Anil അനില്‍::. പറഞ്ഞു...

പിന്നേം qw_er_ty. പാപ്പാന്റെ ഒരു പുത്തി!

.::Anil അനില്‍::. പറഞ്ഞു...

കവറൊട്ടിയ്ക്കാതെ നോക്കട്ടെ ഇനി.
പാപ്പാന്റെ ഒരു പുത്തി!

ഇടിവാള്‍ പറഞ്ഞു...

qw_er_ty
അനില്‍മാഷേ...

ഇതിന്റെ സാരാംശം .( എന്താണുദ്ദേശിച്ചത്‌) എന്നു , സാധാരണക്കാരായ ഞങ്ങളോറ്റൊന്നു വിശദീകരിക്കാമോ ??

ഇടിവാള്‍ പറഞ്ഞു...

nO_off_comment
എന്നാണെങ്കിലും ഞങ്ങള്‍ ഓഫു യൂണിയങ്കAര്‍ ക്ഷമിക്കും ! ;) ha ha thamASayANE !
you guys decide ! we follow the suit !

evuraan പറഞ്ഞു...

വാളേ,

QWERTY -യുടെ പ്രാധാന്യത്തെ പറ്റിയായിരുന്നോ ചോദ്യം?

QWERTY -യുടെ പ്രാധാന്യത്തെ പറ്റി അറിയാനിതു നോക്കൂ.

കീബോര്‍ഡിന്റെ ഇടതുവശത്ത് മുകളിലെ മൂലയ്ക്ക്‍ വരുന്ന ആറക്ഷരങ്ങളാണ് QWERTY.

ഈരണ്ടെണ്ണത്തിനു ശേഷം, ഒരു അണ്ടര്‍‌സ്കോര്‍ "_" കൂടി, അത്രയേ വേണ്ടൂ..

തരികിട പറഞ്ഞു...

ചേട്ടന്മാരേ,
ഈ "കൊരട്ടി" കമന്റുകള്‍ ഒന്നിച്ചുകൂട്ടാന്‍ വല്ല സംവിധാനവും ഏര്‍പ്പടാക്കാമോ നമ്മുടെ പിന്മൊഴികള്‍ പോലെ...? എനിക്കാണേല്‍ ഈ കൊരട്ടി കമന്റുകള്‍ വായിച്ചില്ലേല്‍ ഉറക്കം വരാത്ത അവസ്ഥയാണിപ്പോള്‍. അവ ഒന്നിച്ചുകിട്ടിയാല്‍ വലിയ ഉപകാരമാകുമായിരുന്നു...

തരികിട

കരീം മാഷ്‌ പറഞ്ഞു...

ബ്ലോഗിലൂടെ വരുന്ന അനോനി വ്യക്തിഹത്യകളാണ്‌ മറ്റൊരു ചീത്ത പ്രവണത.രജിസ്‌റ്റര്‍ ചെയ്ത മെംബര്‍മാരെങ്കിലും അനോണിയായി താഴ്‌ന്നു തരം താണ വ്യക്തിഹത്യ നടത്തുമ്പോള്‍ അവരെ പുറം ലോകത്തിനു മുന്‍പില്‍ കൊണ്ടുവന്നാല്‍ "കഷ്‌ടമായി" യില്‍ വന്നതു പോലുള്ള മന:പ്രയാസങ്ങള്‍ ഒഴിവാക്കാം.

viswaprabha വിശ്വപ്രഭ പറഞ്ഞു...

കൊരട്ടികളെ എല്ലാം കൂടി രണ്ടാമതൊരു മെയില്‍ IDയിലേക്കു redirect ചെയ്താല്‍, അതും വേണമെന്നുള്ളവര്‍ക്ക് എടുത്തുകൂടേ?

എനിക്കാണെങ്കില്‍ എവിടെയെങ്കിലും കമാന്നൊരക്ഷരം കമന്റായി വന്നിട്ടുണ്ടെങ്കില്‍ അതെന്റെ മെയില്‍ ബോക്സില്‍ കാണണം എന്നാണ് അത്യാഗ്രഹം.

സാധാരണ കമന്റുകള്‍ -> pinmozhikalATgmail.com ->evuran -> filter1 -> MyMailID1

Marked കമന്റുകള്‍ -> pinmozhikalATgmail.com ->evuran -> filter2 -> MyMailID2

ഈ രീതി എത്ര ലെവെലുകള്‍ വേണമെങ്കിലും നീട്ടാവുന്നതാണ്.

ആവശ്യമുള്ളവര്‍ മാത്രം രണ്ടാമത്തെ ലിസ്റ്റില്‍ സബ്സ്ക്രൈബു ചെയ്താല്‍ മതി.

Adithyan പറഞ്ഞു...

ഇപ്പൊഴത്തെ പോക്കു കണ്ടിട്ട് അവസാനം എല്ലാവരും രണ്ടാമത്തെ ലിസ്റ്റില്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യുമെന്നു തോന്നുന്നു :)

qw_er_ty

ഇടിവാള്‍ പറഞ്ഞു...

നന്ദി ഏവൂരാന്‍..

qw_er_ty

ദില്‍ബാസുരന്‍ പറഞ്ഞു...

പാപ്പാന്‍ ചേട്ടന്‍ കീ ജയ്..
ഏവൂരാന്‍ കീ ജയ്..
ഓഫ് കീ ജയ്...
qw_er_ty

ഉമേഷ്::Umesh പറഞ്ഞു...

ഒരു സ്കോപ്പുമില്ലാത്ത ഓഫടിക്കുന്നവര്‍ ദയവായി qw_er_ty എന്നു കൂടി ടൈപ്പു ചെയ്യാനപേക്ഷ.

ശ്രീജിത്ത്‌ കെ പറഞ്ഞു...

ഏവൂരാനേ, ഒരു പോസ്റ്റ് തനിമലയാളത്തില്‍ വരാതിരിക്കാന്‍ പോസ്റ്റില്‍ qw_er_ty എന്ന് കൊടുത്താല്‍ മതിയാകുമോ? അങ്ങിനെ ഒരു സംവിധാനവും വേണ്ടതല്ലേ?

ശ്രീജിത്ത്‌ കെ പറഞ്ഞു...

ഏവൂരാനേ, മുകളില്‍ എഴുതിയ കമന്റിനുശേഷം വന്ന സംശയമാ. qw er ty എന്ന് ഒരു കമന്റില്‍ എഴുതുകയും വേണം, അത് പിന്മൊഴികളില്‍ വരണം എന്നുണ്ട് താനും എന്നു വിചാരിച്ചാല്‍ കുഴങ്ങിപ്പോകുമല്ലോ.

evuraan പറഞ്ഞു...

test .

pls discard

അനുയായികള്‍

Index