കാകഃ കാകഃ, പികഃ പികഃ

Monday, June 12, 2006

കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്

അപൂരവമെങ്കിലും, ചില കമന്റുകള് നമ്മുടെ ഇപ്പോഴത്തെ സ്‌നേഹത്തിനും കൂട്ടായ്മക്കും ചേര്ന്നതല്ല എന്നൊരു അഭിപ്രായം വന്നതു കൊണ്ടാണ് ഇതെഴുതുന്നത്.

തങ്ങളുടേതായ രാഷ്ട്രീയ വീക്ഷണവും അഭിപ്രായങ്ങളും ഏവര്‍ക്കും കാണുമെന്നിരിക്കെ, സ്വന്തം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പറയാനും പ്രകടിപ്പിക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.

എന്നാലവ പിന്മൊഴി സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലാവരുതെന്ന് താത്‌പര്യപ്പെടുന്നു. തങ്ങളുടെ വാദഗതികളും അഭിപ്രായങ്ങളും പറയുന്നവര്‍‌ , ഔചിത്യപൂര്‍വ്വം വാക്കുകളുപയോഗിക്കണം. തൊടുത്ത് വിട്ട ശരവും, പറഞ്ഞ വാക്കുകളുമെന്ന പോലെ, എഴുതിയിടുന്ന കമന്റുകള്‍ വീണ്ടും ഏറെദൂരം പോയശേഷമേ ഒടുങ്ങുകയുള്ളൂ.

പിന്മൊഴി സൌകര്യങ്ങളെല്ലാം, എന്റെയും അനിലിന്റെയും, ശനിയന്റെയും സെര്‍വറുകളിലാണ്‌ നമ്മള്‍ നടത്തിപ്പോരുന്നത്. ഇതില് അനിലിന്റേത് ഒഴിച്ച് ബാക്കി എല്ലാം അമേരിക്കയില് ഓടുന്നവയാണ്. ഡിസ്‌ക്ലെയിമറുണ്ടെങ്കിലും, അപസര്‍പ്പകന്മാരുടെയും, ഏജന്റുമാരുടെയും മുട്ടു കേട്ട് രാവിലെ എഴുന്നേല്ക്കാന് താല്പ്പര്യം ഇല്ലാത്തതുകൊണ്ടും, ഇന്നീക്കാണുന്നതെല്ലാം ഇതിലും നന്നായി ഓടിക്കാണണമെന്നും ഇനിയുമേറെ ആള്‍ക്കാര്‍ മലയാളത്തിലേക്ക് വരണമെന്നും അകമഴിഞ്ഞ് ആഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇതെഴുതാന്‍ നിര്ബന്ധിതരായിരിക്കുന്നത്.

നെറ്റില്‍‌ മലയാളം പ്രചരിപ്പിക്കുക, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെ തുടങ്ങിയ സംരഭമാണിത്, ഏതെങ്കിലും ഒരു പ്രത്യേക ആശയ/രാഷ്ട്രീയ സംഹിതയുടെ ജിഹ്വയല്ല.

ആയതിനാല്‍, ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ശ്രമിക്കാതെ, കമന്റുകാര്‍‌ തങ്ങളുടെ വാക്കുകളിലും വരികളിലും സൌമ്യത പാലിച്ച് സഹകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

ദയവു ചെയ്ത് സഹായിക്കുക, സഹകരിക്കുക.

9 comments:

മന്‍ജിത്‌ | Manjith said...

ഏവൂരാന്റെ അഭിപ്രായത്തോടു യോജിക്കുന്നു. ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ലെങ്കിലും ചില മര്യാദകളും നിയന്ത്രണങ്ങളും അത്യാവശ്യമാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കമന്റിടാന്‍ ഒരാള്‍ ഉപയോഗിച്ച ബ്ലോഗര്‍ നേയിം കണ്ടപ്പോള്‍ ഇങ്ങനെ ചിന്തിച്ചിരുന്നു.

എല്ലാ രീതിയിലും തുറന്നിട്ടിരിക്കുന്ന വിക്കിപീഡിയയില്‍പ്പോലുമുണ്ട് ചില നിയന്ത്രണങ്ങള്‍. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ മഹദ്‌വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ പ്രത്യയ ശാസ്ത്രങ്ങളുടെയോ പേര് ദുരുപയോഗിക്കപ്പെട്ടാല്‍ അതു തടയാനുള്ള സംവിധാനമുണ്ടവിടെ.
എഴുതുന്നവരും വായിക്കുന്നവരും നാള്‍ക്കുനാള്‍ ഏറുമ്പോള്‍ വല്ലപ്പോഴും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ മൊത്തത്തില്‍ ചില മര്യാദകള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

കേരളഫാർമർ/keralafarmer said...

എന്റെ കമെന്റുകൾ അതിരു കവിയുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ എനിക്ക്‌ കൂടുതൽ ബാധകമാണെന്ന്‌ തോന്നുന്നു. ആണെങ്കിൽ അത്‌ എന്റെ അവിവേകമായി കണക്കാക്കിയാലും. ഞാൻ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകളിൽ പോരായ്മ ഉണ്ട്‌ എങ്കിൽ ദയവുചെയ്ത്‌ എന്നെ നേരിട്ട്‌ ഈമെയിലുകളായി അറിയിക്കുക. ഇപ്രകാരം ബ്ലോഗിലിട്ടാൽ എന്നെപ്പോലുള്ളവർ കണ്ടെന്ന്‌ വരില്ല. നിങ്ങളോടൊപ്പം തീർച്ചയായും എന്നെപ്പോലുള്ളവർ സഹകരിക്കും.

ഞാന്‍ said...

ഞാനൊരു നവബ്ലോഗര്‍ ആണ്. ബ്ലോഗ്ഗിങ്ങ് സാമ്രാജ്യത്തിലെ etiquette-കളെ കുറിച്ച് എനിക്ക് വലിയ പിടിപാടുകള്‍ ഒന്നും ഇല്ല. എന്റെ ബ്ലോഗ്ഗില്‍ അങ്ങനെ അനാവശ്യമായതായ കമന്റുകള്‍ വന്നതായി, ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എനിക്ക് യാതൊരു വിവരവും ഇല്ലാത്ത സാഹിത്യ മേഖലയില്‍, ഉള്ള ബ്ളോഗുകളില്‍, പോയി കമന്റ് ചെയിതിട്ടില്ല. പിന്നെ ബാക്കിയുള്ളവയില്‍, മലയാളത്തില്‍ എഴുതുവാനുള്ള ബുദ്ധിമുട്ട് കാരണം, അത്ര ആക്ടിവ് ആയി follow ചെയ്തിട്ടുമില്ല. ഇപ്പോള്‍ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട്, ഇനി ബോഗ്ഗുകള്‍ വായിച്ചു, കമന്റ് ചെയ്ത് തുടങ്ങാം എന്നൊരു തോന്നല്‍.

മറ്റൊരു കാര്യം കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. പിന്‍മൊഴികള്‍ ഉപയോഗിക്കുവാന്‍ എന്നെ ഒരിക്കല്‍, പെരിങ്ങോടന്‍ ഉപദേശിച്ചിരുന്നു. അത് എങ്ങനെയാണ് ഉപയൊഗിക്കേണ്ടത് എന്ന് പറഞ്ഞ് തരാന്‍ അദ്ദേഹം മറന്നു പോയി. ദയവായി, എന്നെ അതൊന്നു പഠിപ്പിച്ചു തന്നാല്‍ വലിയ ഉപകാരം ആയിരുന്നു.

ചില നേരത്ത്.. said...

തീര്‍ച്ചയായും ചില പരിമിതികളുടെ കൂച്ചുവിലങ്ങുകളെ ഭയക്കുകയോ പരിഗണിക്കുകയോ വേണം. ചില നന്മ്കളാണ് മലയാള ബ്ലോഗിനെ നയിക്കുന്നത്. അത് തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്. ഒരുപാട് പേരുടെ അത്യദ്ധ്വാനത്തിന്‍ കമന്റുകള്‍ വഴി ബുദ്ധിമുട്ടുകള്‍ വരുത്തുന്നത് നിര്‍ത്തേണ്ട പ്രവണതയാണ്.
എല്ലാവിധ പരിശ്രമങ്ങള്‍ക്കും നന്ദിയും കടപ്പാടുമറിയിക്കുന്നതോടൊപ്പം സഹകരണവും ഉറപ്പു നല്‍കുന്നു.

ദേവന്‍ said...

എവൂരാനേ,
ഞാന്‍ (ഞാനല്ല, ആ പേരിലെ ബ്ലോഗര്‍) പറഞ്ഞത്‌ അത്യാവശ്യം വേണ്ട ഒരു കാര്യമാണെന്നു തോന്നുന്നു. കമ്യൂണിറ്റി ശറപറോന്നു വളരുന്നു, ബ്ലോഗ്ഗിംഗ്‌ നിയമങ്ങള്‍ ബ്ലോഗര്‍ നിശ്ചയിച്ചോളും പക്ഷേ പിന്മൊഴി, ബ്ലോഗ്‌ റോള്‍ എന്നിവയില്‍ ഇടം നേടാന്‍ മിനിമം വേണ്ട യോഗ്യത, പാലിക്കപ്പെടേണ്ട നിയമങ്ങള്‍, ആചരിക്കേണ്ട മര്യാദകള്‍ എന്നിവ ഒരു ടി ഓ എസ്‌ ആക്കേണ്ട സമയം ആയി വരുന്നു

(ശകലം ഓ ടോ> ബൂലോഗക്ലബ്ബില്‍ മെംബര്‍ഷിപ്പിനു മൂന്നു നിയമം ബ്ലോഗ്‌ റ്റൈറ്റിലിന്റെ എഴുതി വച്ചിട്ടുണ്ടേ:-

ഒന്ന് . സഭ്യത - അതായത്‌ അശ്ലീലം, ആക്ഷേപം, അസഹ്യപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്ലാതിരിക്കല്‍.

രണ്ട്‌- നിമയസാധുത - എഴുതുന്ന ആളിന്റെയോ പോസ്റ്റ്‌ വായിക്കുന്ന ആളിറ്റെയോ ബ്ലോഗ്ഗര്‍, പിന്മൊഴി, ജീമെയില്‍ തുടങ്ങിയവ ഹോസ്റ്റ്‌ ചെയ്യുന്ന ദേശങ്ങളുടെയോ യാതൊരു നിയമത്തെയും ലംഘിക്കാതിരിക്കല്‍ (നല്ല നിയമമോ ചീത്ത നിയമമോ, പരസ്പരം contradict ചെയ്യുന്നതോ ഒരാള്‍ക്ക്‌ ബാധകമല്ലാത്തതോ എന്തായാലും
മൂന്ന് - സ്വന്തമായി ബ്ലോഗ്ഗുണ്ടായിരിക്കണം എന്ന കണ്ടീഷന്‍- ബ്ലോഗില്‍ വ്യക്തിത്വം സ്ഥാപിക്കാത്ത ഒരാളിനെ ബൂൊലോഗ അംഗമായി കാണാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌

മറ്റു നിയമങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ?)

കലേഷ്‌ കുമാര്‍ said...

ഏവൂരാന്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു. വളരെ നല്ല കാര്യം. ഈ കൂട്ടായ്മ ഇനിയും വളരണം. പരസ്പരം എല്ലാവരും അഡ്ജസ്റ്റ് ചെയ്യണം. ആരെയും നോവിക്കാതെ വേണം പോസ്റ്റുകളും കമന്റുകളും.

Inji Pennu said...

നെറ്റില്‍‌ മലയാളം പ്രചരിപ്പിക്കുക, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെ തുടങ്ങിയ സംരഭമാണിത്

അങ്ങിനെ പറ,ഞാനും വിചാരിക്കുവായിരുന്നു
നിങ്ങളെല്ലാരും കൂടി എന്തിനാ ഇങ്ങിനെ യാതൊരു ചേതവും ഇല്ലാണ്ടു കുത്തി ഇരുന്നു സെര്‍വറേയും വെയിറ്ററെയും ഒക്ക ഇങ്ങിനെ ഓടിക്കുന്നെ എന്നു.
അതും ഇത്രം ഒക്കെ കഷ്ടപെട്ടു,കരണ്ടു കാശും ചിലവാക്കി,കമ്പ്യൂട്ടറും ഒക്കെ മേടിച്ചു..
സമ്മതിക്കണം കേട്ടൊ. സത്യമായിട്ടും..നിങ്ങടെ ഈ സ്നേഹമാണു നമ്മുടെ പ്രിയ മലയാളം
ബ്ലോഗിലും ഒക്കെ കാണുന്നതും എന്നു തോന്നുന്നു... ഇറ്റ് സ്റ്റാര്‍ട്ട്സ് ഫ്രം ദ് ട്ടോപ് എന്നല്ലെ?
നന്ദിയുടെ ആയിരമായിരം പൂച്ചെണ്ടുകള്‍.

ഞാനെപ്പോഴെങ്കിലും തല തിരിഞ്ഞു കമന്റുന്നുണ്ടെങ്കില്‍ എന്നെ വഴക്കു പറയണം കേട്ടൊ..ടി, എല്‍. ജി യേ, നീ അടി മേടിക്കും എന്നു ഒരൊറ്റ വാചകം മതി എന്റെ വായടപ്പിക്കന്‍..

സാക്ഷി said...

ഇതാണു ശരി. ഇതി തന്നെയാണു ശരി.

കെവിന്‍ & സിജി said...

ഇതു മാത്രമാണു് ശരി

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.