കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 20, 2006

തനിമലയാളം.ഓര്‍ഗ് സ്റ്റാറ്റിസ്റ്റിക്സ്

തനിമലയാളം.ഓര്‍ഗ് -ന്റെ ജനുവരി 2006 മദ്ധ്യം മുതല്‍ക്കുള്ള സ്റ്റാറ്റിസ്റ്റിക്സ് മാനകമിതാ:

10 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

തനിമലയാളം.ഓര്‍ഗ് -ന്റെ ജനുവരി 2006 മദ്ധ്യം മുതല്‍ക്കുള്ള സ്റ്റാറ്റിസ്റ്റിക്സ് ഗ്രാഫ്...

ഭയങ്കര വളര്‍ച്ചയല്ലേ നമ്മുടേത്...!!?

Adithyan പറഞ്ഞു...

ഏവൂരാന്‍,
അഭിനന്ദനങ്ങള്‍... നിങ്ങളുടെ ഒക്കെ പ്രയത്നം കൊണ്ടാണ് ഇതിങ്ങനെ അടുക്കും ചിട്ടയിലും പോകുന്നത്‌...

myexperimentsandme പറഞ്ഞു...

ഏവൂര്‍ജിയുള്‍പ്പടെ ഇതിനു പിന്നിലും മുന്നിലും സൈഡിലുമുള്ള എല്ലാവര്‍ക്കും നമോവകം. വളരട്ടങ്ങിനെ വളരട്ട്....

ദേവന്‍ പറഞ്ഞു...

എന്തൊരു കയറ്റമാ കയറിയത്‌. "ഫീകരം ഫീകരം,"!

തനിമലയാളവും പിന്മൊഴീം ഇല്ലാതിരുന്നെങ്കില്‍ നിശ്ചലം ശൂന്യം ബൂ ലോകം..

ഉദാ : ദേ ഒന്നാന്തരം ആംഗലേയ ബ്ലോഗ്‌. ഒരു തീം ഉണ്ട്‌, സ്ഥിരമായി എഴുത്തുണ്ട്‌. ഹിറ്റോ നിശ്ചയമില്ല. കമന്റോ? ഒന്നോ...
http://dxersguide.blogspot.com/

myexperimentsandme പറഞ്ഞു...

ഉള്ള കമന്റോ സ്പാമരനാം പാട്ടുകാരന്റെ (കഃട്-ദേവേട്ടനു തന്നെ?) യത് യാരുടെ ബ്ലോഗ്? ദേവേട്ടന്റെയാ?

ഞാന്‍ നാലുപേരേ അറിയാന്‍ തുടങ്ങിയതും ഈ പിന്‍‌മൊഴീം തനിമലയാളവുമൊക്കെക്കാരണമല്ലേ... നന്ദിയുണ്ട് എല്ലാവര്‍ക്കും.

ദേവന്‍ പറഞ്ഞു...

അള്ളോ ആ ബ്ലോഗ്‌ എന്റെയല്ല. റേഡിയോ കേള്‍ക്കുന്നവരുണ്ടോ എന്നു ബ്ലോഗ്ഗറില്‍ തിരഞ്ഞപ്പോ പൊന്തി വന്നതാ
(പണ്ട്‌ പൊന്നന്‍ മേശിരി റേഡിയോ ന്യൂസ്‌ ഒക്കെ കേട്ടു ഒന്നു മിമിക്രിച്ചു നോക്കി
"ദിശ്‌ ഈസ്‌ ആളില്ലാ റേഡിയോ.." നേരല്ലേ, ട്രാന്‍സിന്റെ സിസ്റ്റര്‍ക്ക്‌ ഉള്ളിലെവിടെ ആള്‍? )

keralafarmer പറഞ്ഞു...

വളരുന്നു വരമൊഴി എഡിറ്ററും, അഞ്ചലിഓൾഡ്‌ലിപിയും, കീമാനും കൂടെ ബൂലോകവും. പാതാളക്കരണ്ടി കലക്കുന്നല്ലോ കിണറ്റിൽ പൊട്ടിവീണ തൊട്ടിയെടുക്കുമ്പോലെ.

aneel kumar പറഞ്ഞു...

:)
തനിമലയാളം.ഇന്‍ -ന്റെ വെബലൈസറൂടെ ഒന്നു നോക്കാമോ? ക്രോണ്‍‌ടാബിലൊക്കെ ഇട്ടുവച്ചിട്ടും ശരിയായ അനാലിസിസ് അത് മേയ്-നു ശേഷം തരുന്നില്ല. ഇനി ആരും വരുന്നില്ലേന്തോ!

ദാണ് ഇപ്പഴത്തെ സുന. 217.164.210.112

evuraan പറഞ്ഞു...

ഹ ഹ ഹ :) അനിലേ, ക്രോണ്‌ടാബിനൊരു സിന്റാക്സൊക്കെയുണ്ടേ.. (കഴിഞ്ഞയാഴ്ച ഞാനൊന്ന് തിരുത്തിയിരുന്നു.)

man 5 crontab

നോക്കുക...

പ്രശ്നം വെബലൈസറിന്റെയല്ല, അവിടുത്തെ പ്രത്യേക സെറ്റപ്പിന്റെയാണ്.

client -> 3201 -> stunnel -> 3209 (http)

അതായത്, വെബ്‌സെര്‍വറിലേക്ക് ചെല്ലുന്നതെല്ലാം localhost.localdomain -ല്‍ നിന്നുള്ള കണക്ഷനുകളായിരിക്കും.

/etc/webalizer.conf എന്ന ഫയലില്‍ 303-ആം വരിയ്ക്കടുത്ത് ഇപ്രകാരമായിരുന്നു:

IgnoreSite localhost
IgnoreReferrer localhost

ശേഷം ചിന്ത്യം...

ഇനി നോക്കൂ...

aneel kumar പറഞ്ഞു...

നന്ദി ഏവൂരാനേ :)
ഇപ്പോ വര്‍ക്കാവുന്നുണ്ട് ;)
ക്രോണ്‍‌റ്റാബിലെന്താന്നും /etc/webalizer.conf എന്ന ഫയലില്‍ 303-‌ാം വരിയ്ക്കടുത്ത് എന്താന്നുമെല്ലാം വീട്ടിച്ചെന്നിട്ടു നോക്കി നോക്കാം. ഇതൊക്കെ തലയ്ക്കകത്തു കയറുമെന്നൊരു ഗ്യാരണ്ടീമില്ലാ.

ഈ നശിച്ച (!) ടോറന്റുകള്‍ കാരണം ബാന്‍ഡ്‌വീതി വളരെ കുറവ്. ഇന്നത്തോടെ കുറെയൊക്കെ വലിയ ഫയലുകളുടെ ഇറക്കല്‍ തീരും.
നന്ദി!

അനുയായികള്‍

Index